Bank Holidays: ദീപാവലി പ്രമാണിച്ച് ബാങ്കുകള്‍ക്ക് 6 ദിവസം വരെ അവധി, നിങ്ങളുടെ പ്രദേശത്ത് ബാധകമാണോ?

Bank Holidays During Deepawali: പ്രാദേശിക ആഘോഷങ്ങളും വാരാന്ത്യങ്ങളും ചേരുമ്പോള്‍ വരുന്ന ആഴ്ചയിൽ 6 ദിവസം വരെ ചില സംസ്ഥാനങ്ങളില്‍ ബാങ്കുകൾക്ക് അവധി ആയിരിയ്ക്കും.

Written by - Zee Malayalam News Desk | Last Updated : Nov 10, 2023, 10:51 AM IST
  • ആഴ്ചയിൽ 6 ദിവസം വരെ ചില സംസ്ഥാനങ്ങളില്‍ ബാങ്കുകൾക്ക് അവധി ആയിരിയ്ക്കും. ബാങ്ക് ശാഖകൾ അടച്ചിടുമെങ്കിലും, ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ തടസ്സങ്ങളില്ലാതെ പ്രവർത്തിക്കുന്നത് തുടരും
Bank Holidays: ദീപാവലി പ്രമാണിച്ച് ബാങ്കുകള്‍ക്ക് 6 ദിവസം വരെ അവധി, നിങ്ങളുടെ പ്രദേശത്ത് ബാധകമാണോ?

Bank Holidays During Deepawali: ദീപാവലി ആഘോഷമെത്തി. ഈ ആഴ്ച അവസാനവും വരുന്ന ആഴ്ചയും ഇനി ആഘോഷങ്ങളുടെ ദിവസങ്ങളാണ്. 

വരുന്ന ആഴ്ചയിൽ വിവിധ സംസ്ഥാനങ്ങളില്‍ ബാങ്കുകൾക്ക് അവധിയാണ്. കൂടാതെ, ഈ ആഴ്ചയില്‍ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും വരുന്നതിനാല്‍ ചില സംസ്ഥാനങ്ങളിൽ ബാങ്ക് ജീവനക്കാര്‍ക്ക് ഒരു നീണ്ട വാരാന്ത്യ അവധിയാണ് ലഭിക്കുന്നത്.

Also Read:  Broom and Dhanteras: ധൻതേരസിൽ ചൂൽ വാങ്ങുന്നത് ശുഭം, പ്രധാന്യം അറിയാം 
 
പ്രാദേശിക ആഘോഷങ്ങളും വാരാന്ത്യങ്ങളും ചേരുമ്പോള്‍ വരുന്ന ആഴ്ചയിൽ 6 ദിവസം വരെ ചില സംസ്ഥാനങ്ങളില്‍ ബാങ്കുകൾക്ക് അവധി ആയിരിയ്ക്കും. ബാങ്ക് ശാഖകൾ അടച്ചിടുമെങ്കിലും, ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ തടസ്സങ്ങളില്ലാതെ പ്രവർത്തിക്കുന്നത് തുടരും, അതുവഴി നിങ്ങൾക്ക് ഇടപാടുകൾ നടത്താനും ബാലൻസ് പരിശോധിക്കാനും അത്യാവശ്യമായ ബാങ്കിംഗ് ജോലികൾ അനായാസം നിർവഹിക്കാനും കഴിയും.

Also Read:  Fastest Weight Loss: വേഗത്തില്‍ ശരീരഭാരം കുറയ്ക്കാം, ഈ വെളുത്ത സാധനങ്ങളോട് പറഞ്ഞോളൂ ഗുഡ് ബൈ 
 
വരുന്ന ആഴ്ചയിലെ അവധി ദിവസങ്ങള്‍ ഇപ്രകാരമാണ്......

നവംബർ 10:  വംഗള ഉത്സവം

നവംബർ 11: രണ്ടാം ശനി

നവംബർ 12:  ഞായർ 

നവംബർ 13: ഗോവർദ്ധൻ പൂജ/ലക്ഷ്മി പൂജ (ദീപാവലി)/ദീപാവലി

നവംബർ 14: ദീപാവലി (ബലി പ്രതിപദ)/ദീപാവലി/വിക്രം സംവന്ത് പുതുവത്സര ദിനം/ലക്ഷ്മി പൂജ

നവംബർ 15: ഭൈദൂജ്/ചിത്തിരഗുപ്ത് /ലക്ഷ്മി പൂജ (ദീപാവലി)/നിങ്കോൾ ചക്കൗബ/ഭ്രതൃദ്വിതിയ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിക്കുന്ന അവധികള്‍ കൂടാതെ, പ്രത്യേക സംസ്ഥാനങ്ങളിൽ ആഘോഷിക്കുന്ന ഉത്സവങ്ങളെയോ ആ സംസ്ഥാനങ്ങളിലെ പ്രത്യേക അവസരങ്ങളിലെ അറിയിപ്പിനെയോ ആശ്രയിച്ചിരിക്കുന്നു.

സംസ്ഥാന പ്രഖ്യാപിത അവധികൾ അനുസരിച്ച് വിവിധ പ്രദേശങ്ങളിൽ അവധികൾ ഉണ്ടാകും. എന്നിരുന്നാലും ഗസറ്റഡ് അവധി ദിവസങ്ങളിൽ രാജ്യത്തുടനീളം ബാങ്കുകൾ അടച്ചിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News