Moto E22s : മോട്ടോ ഇ22 എസ് ഫോണുകൾ ഉടൻ ഇന്ത്യയിലെത്തുന്നു; അറിയേണ്ടതെല്ലാം
ആകെ രണ്ട് കളർ വേരിയന്റുകളിലാണ് മോട്ടോ ഇ22 എസ് ഫോണുകൾ എത്തുന്നത്. ഇക്കോ ബ്ലാക്ക്, ആർട്ടിക് ബ്ലൂ കളറുകളിലാണ് ഫോൺ എത്തുന്നത്
മോട്ടോറോളയുടെ മോട്ടോ ഇ സീരീസിലെ പുതിയ ഫോണുകൾ എത്തുന്നു. മോട്ടോ ഇ22 എസ് ഫോണുകളാണ് ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഒക്ടോബർ 17 ന് മോട്ടോ ഇ22 എസ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ മാസം ആദ്യം ഇതേ സീരീസിലെ മോട്ടോ ഇ32 ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഫോണുകളുടെ ലോഞ്ചിന് മുമ്പായി ഫോണിന്റെ സവിശേഷതകൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഫോണിന്റെ വില മോട്ടറോള ഇനിയും പുറത്തുവിട്ടിട്ടില്ല. ഒക്ടോബർ 17 മുതൽ തന്നെ ഫ്ലിപ്പ്കാർട്ടിലും മറ്റ് റീറ്റെയ്ൽ സ്റ്റോറുകളിലും ഫോൺ വില്പനയ്ക്ക് എത്തും.
ആകെ രണ്ട് കളർ വേരിയന്റുകളിലാണ് മോട്ടോ ഇ22 എസ് ഫോണുകൾ എത്തുന്നത്. ഇക്കോ ബ്ലാക്ക്, ആർട്ടിക് ബ്ലൂ കളറുകളിലാണ് ഫോൺ എത്തുന്നത്. ഫോണിന് ഐപി 52 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ് കോട്ടിങ് ഫോണിനുണ്ട്. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 90 Hz റിഫ്രഷ് റേറ്റും, 1600 x 720 പിക്സല്സ് റെസല്യൂഷനും ഫോണിനുണ്ട്. മീഡിയടെക് ഹീലിയോ G37 ചിപ്പ്സെറ്റാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് മോട്ടോ ഇ22 എസ് ഫോണുകൾക്ക് ഉള്ളത്. 16എംപി പ്രൈമറി സെൻസറും 2എംപി ഡെപ്ത് സെൻസറുമാണ് ഫോണിന് ഉള്ളത്.
അതേസമയം മോട്ടോ ഇ32 ഫോണുകൾ ഒക്ടോബർ 7 നാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 50 മെഗാപിക്സൽ ക്യാമറയും 5,000 എംഎഎച്ച് ബാറ്ററിയും, മികച്ച റിഫ്രഷ് റേറ്റുമുള്ള ഫോണുകൾ 10000 രൂപ വിലയ്ക്ക് ലഭിക്കുമെന്നാണ് ഫോണിന്റെ പ്രധാന ആകർഷണം. ആകെ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഫോണുകൾ എത്തുന്നത്. 4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ വില 10,499 രൂപയാണ്. ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. ഇക്കോ ബ്ലാക്ക്, ആർട്ടിക് വൈറ്റ് നിറങ്ങളിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിലൂടെയും മോട്ടറോളയുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെയും മാത്രമാണ് ഫോണുകൾ ലഭ്യമാക്കുന്നത്.
6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. ഈ ഫോണുകൾ പഞ്ച് ഹോൾ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത്. 1600 x 700 പിക്സല്സ് എച്ച്ഡി പ്ലസ് റെസല്യൂഷനാണ് ഫോണുകൾക്ക് ഉള്ളത്. ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഫോണുകൾക്ക് ഉള്ളത്. f/1.8 അപ്പേർച്ചർ ഉള്ള 50 മെഗാപിക്സൽ മെയിൻ ലെൻസ്, 2 എംപി ഡെപ്ത് ലെൻസ് എന്നിവയാണ് ഫോണിന് ഉള്ളത്. ഡ്യുവൽ ക്യാപ്‌ചർ വീഡിയോ, ടൈംലാപ്‌സ്, നൈറ്റ് വിഷൻ, പനോരമ, ലൈവ് ഫിൽട്ടർ എന്നീ സൗകര്യങ്ങളും ഫോണിന്റെ ക്യാമറയ്ക്ക് ഉണ്ട്. 10 വാട്ട്സ് ചാർജിങ് സ്പീഡോട് കൂടിയ 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...