Moto E32 Smartphone : വളരെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി മോട്ടോ ഇ32 ഇന്ത്യയിലെത്തി; സവിശേഷതകൾ, വില തുടങ്ങി അറിയേണ്ടതെല്ലാം

 ആകെ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഫോണുകൾ എത്തുന്നത്. 4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്.   

Written by - Zee Malayalam News Desk | Last Updated : Oct 7, 2022, 05:51 PM IST
  • 50 മെഗാപിക്സൽ ക്യാമറയും 5,000 എംഎഎച്ച് ബാറ്ററിയും, മികച്ച റിഫ്രഷ് റേറ്റുമുള്ള ഫോണുകൾ 10000 രൂപ വിലയ്ക്ക് ലഭിക്കുമെന്നാണ് ഫോണിന്റെ പ്രധാന ആകർഷണം.
  • ആകെ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഫോണുകൾ എത്തുന്നത്. 4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്.
  • ഫോണിന്റെ വില 10,499 രൂപയാണ്.
  • ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. ഇക്കോ ബ്ലാക്ക്, ആർട്ടിക് വൈറ്റ് നിറങ്ങളിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്.
Moto E32 Smartphone : വളരെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി മോട്ടോ ഇ32 ഇന്ത്യയിലെത്തി; സവിശേഷതകൾ, വില തുടങ്ങി അറിയേണ്ടതെല്ലാം

മോട്ടോയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണായ മോട്ടോ ഇ32 ഇന്ത്യയിൽ അവതരിപ്പിച്ചു. 50 മെഗാപിക്സൽ ക്യാമറയും 5,000 എംഎഎച്ച് ബാറ്ററിയും, മികച്ച റിഫ്രഷ് റേറ്റുമുള്ള ഫോണുകൾ 10000 രൂപ വിലയ്ക്ക് ലഭിക്കുമെന്നാണ് ഫോണിന്റെ പ്രധാന ആകർഷണം. ആകെ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഫോണുകൾ എത്തുന്നത്. 4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ വില 10,499 രൂപയാണ്. ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. ഇക്കോ ബ്ലാക്ക്, ആർട്ടിക് വൈറ്റ് നിറങ്ങളിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിലൂടെയും മോട്ടറോളയുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെയും മാത്രമാണ് ഫോണുകൾ ലഭ്യമാക്കുന്നത്.

6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. ഈ ഫോണുകൾ പഞ്ച് ഹോൾ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത്. 1600 x 700 പിക്സല്സ് എച്ച്ഡി പ്ലസ് റെസല്യൂഷനാണ് ഫോണുകൾക്ക് ഉള്ളത്. ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഫോണുകൾക്ക് ഉള്ളത്. f/1.8 അപ്പേർച്ചർ ഉള്ള 50 മെഗാപിക്സൽ മെയിൻ ലെൻസ്, 2 എംപി ഡെപ്ത് ലെൻസ് എന്നിവയാണ് ഫോണിന് ഉള്ളത്. ഡ്യുവൽ ക്യാപ്‌ചർ വീഡിയോ, ടൈംലാപ്‌സ്, നൈറ്റ് വിഷൻ, പനോരമ, ലൈവ് ഫിൽട്ടർ  എന്നീ സൗകര്യങ്ങളും ഫോണിന്റെ ക്യാമറയ്ക്ക് ഉണ്ട്. 10 വാട്ട്സ് ചാർജിങ് സ്പീഡോട് കൂടിയ 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഉള്ളത്.

ALSO READ: Moto G72 : കിടിലം ക്യാമറയും ഡിസ്‌പ്ലേയും; മോട്ടോ ജി 72 ഫോണുകൾ ഇന്ത്യയിലെത്തി

അതേസമയം മോട്ടോറോളയുടെ മോട്ടോ ജി സീരീസിലെ ഏറ്റവും പുതിയ മോട്ടോ ജി 72 ഫോണുകൾ കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. മോട്ടോ ജി 62 5G, മോട്ടോ ജി 32, മോട്ടോ ജി 82 5G എന്നീ ഫോണുകളാണ് ഈ സീരീസിൽ അടുത്തിടെ പുറത്തിറക്കിയത്. ആകെ ഒരു സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്. 6 ജിബി റാം 128 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ വില 18,999 രൂപയാണ്. ഫോണിന് ആകെ 2 കളർ വേരിയന്റുകളാണ് ഉള്ളത്. മെറ്റീരിയോറിറ്റ് ഗ്രേ, പോളാർ ബ്ലൂ നിറങ്ങളിൽ ഫോൺ ലഭ്യമാകും.

ഫ്ലിപ്പ്കാർട്ടിലൂടെ മാത്രമാണ് ഫോൺ വില്പനയ്ക്ക് എത്തിയിരിക്കുന്നത്. ഫോണിന് വളരെ മികച്ച പ്രകടനം തന്നെ കാഴ്ച വെക്കാൻ കഴിയുമെന്നാണ് വിദഗ്തർ പ്രതീക്ഷിക്കുന്നത്. ഫോണിന് പിഒഎൽഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. 10 ബിറ്റ് കളർ ഡീപ്‌താണ് ഫോണിനുള്ളത്. നാരോ ബെസൽ പഞ്ച്-ഹോൾ ഡിസൈനിലാണ് ഫോൺ എത്തുന്നത്. 120 hz റിഫ്രഷ് റേറ്റും ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനുമാണ് ഫോണിന് ഉള്ളത്. ഫോണിന്റെ  ടച്ച് സംബ്ലിങ് റേറ്റ്  576Hz ആണ്. ഫോണിന് 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഉണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിന് ഉള്ളത്.  108 മെഗാപിക്സൽ ആണ് ഫോണിന്റെ മെയിൻ ക്യാമറ. കൂടാതെ അൾട്രാ വൈഡ് ലെൻസും മാക്രോ സെൻസറും ഫോണിന് ഉണ്ടായിരിക്കും. 

ഫോണിന്റെ പ്രൊസസ്സർ ഒക്ടകോർ മീഡിയടെക് ഹീലിയോ G96 SoC ആണ്. 6 ജിബി റാമും 128 ജിബി ഇന്റെര്ണൽ സ്റ്റോറേജുമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.  33 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5,000 എംഎഎച്ച് ബാറ്ററിയുമാണ് ഫോണിനുള്ളത്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടോട് കൂടിയ സ്പീക്കറുകളാണ് ഫോണിന് ഉള്ളത്. കൂടാതെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനറും ഫോണിനുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News