റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗം നടക്കാനിരിക്കെ വൻ പ്രഖ്യാപനങ്ങൾ നടത്തുമെന്ന പ്രതീക്ഷയോടെ കാതോർത്തിരിക്കുകയാണ് ഇന്ത്യക്കാരും, നിക്ഷേപകരും.


COMMERCIAL BREAK
SCROLL TO CONTINUE READING

സൗദി ആരാംകോയുമായുള്ള 1500 കോടി ഡോളറിന്റെ കരാര്‍ സംബന്ധിച്ച പ്രഖ്യാപനം പൊതുയോഗത്തിലുണ്ടായേക്കും. ജിയോ പ്ലാറ്റ്‌ഫോം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നകാര്യവും 5ജി സേവനം നല്‍കുന്നതിന്റെ പ്രഖ്യാപനവും പൊതുയോഗത്തില്‍ പ്രതീക്ഷിക്കാം. ഇ-കൊമേഴ്‌സ് സംരംഭമായ ജിയോമാര്‍ട്ടിന്റെ അതിവേഗവളര്‍ച്ചാസാധ്യതകളും യോഗത്തില്‍ ഉയര്‍ന്നുവന്നേക്കാം.


Also Read: 'വെറുമൊരു ആപ്പിനെ ഭയക്കാൻ മാത്രം ഭീരുവാണോ അമേരിക്ക'; ചോദ്യവുമായി ചൈന


ലോകകോടീശ്വരന്മാരില്‍ ആറാമനായ അംബാനിയുടെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുകയാണ് ഓഹരി ഉടമകള്‍. ഇന്‍ഷുറന്‍സ് ബ്രോക്കിങ്, മ്യൂച്വല്‍ ഫണ്ട് ഉള്‍പ്പടെയുള്ള ധനകാര്യ സേവനങ്ങള്‍ പുതിയതായി തുടങ്ങിയേക്കാം. 500 വ്യത്യസ്ത ഇടങ്ങളില്‍നിന്നായി ഒരുലക്ഷത്തിലധികംവരുന്ന ഓഹരി ഉടമകള്‍ക്ക് ഓണ്‍ലൈനായി യോഗത്തില്‍ ഒരെസമയം പങ്കെടുക്കാനുള്ള സൗകര്യമാണ്‌ കമ്പനി ഒരുക്കിയിരിക്കുന്നത്