Ola Electric| ഒല ഇലക്ട്രിക്ക് സൈക്കിളുണ്ടാക്കുമോ? എപ്പോൾ?
ഒലയുടെ സി.ഇ.ഒ കൂടിയായ ഭവീഷ് അഗർവാൾ പങ്കുവെച്ച ട്വീറ്റാണ് വൈറലായത്
Banglore: ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ വമ്പൻ വിപ്ലവം സൃഷ്ടിച്ച ഒല പുതിയ ആശയത്തിലേക്ക് നീങ്ങുന്നതായി സൂചനകൾ. ഇലക്ട്രിക് മോട്ടോർ സൈക്കിളും, കാറിനും പുറമെ ഇലക്ട്രിക് സൈക്കിളുകൾ കൂടി കമ്പനി നിർമ്മിക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഒലയുടെ സി.ഇ.ഒ കൂടിയായ ഭവീഷ് അഗർവാൾ പങ്കുവെച്ച ട്വീറ്റാണ്. ഇതിന് സൂചന നൽകിയത്. 2006,2010,2022 എന്നീ വർഷങ്ങളിലായുള്ള മൂന്ന് സൈക്കിളുകളുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
ALSO READ : സക്കൻഡ് ഹാൻഡ് കാർ വിൽക്കാൻ ഒരുങ്ങുകയാണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
എന്നാൽ ഒല സൈക്കിളുകൾ നിർമ്മിക്കുന്നോ എന്ന ചോദ്യത്തിന് സൈക്കിളിങ്ങ് മികച്ച് ജീവിത ശൈലിയാണെന്നും ചിലപ്പോൾ അതിന് സാധ്യതയുണ്ടെന്നും അഗർവാൾ പറയുന്നു.
നിലവിൽ ഓലയുടെ മുഴുവൻ ശ്രദ്ധയും സമയക്രമം പാലിച്ച് നിലവിൽ ബുക്കിംഗ് നടത്തിയ സ്കൂട്ടറുകൾ വിതരണം ചെയ്യുകയാണ്. ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്ക് പുറമെ ഇലക്ട്രിക് കാർ എന്ന പദ്ധതിയും കമ്പനിക്കുണ്ടെന്ന് ഭവീഷ് അഗർവാൾ ഇതിനകം സ്ഥിരീകരിച്ചു.
തമിഴ്‌നാട്ടിലെ ഒലയുടെ പ്ലാൻറ് ഇപ്പോഴും ഘട്ടം ഘട്ടമായുള്ള നിർമ്മാണത്തിലാണ്, നേരിട്ടുള്ള വിൽപ്പന അടക്കം അനുസരിച്ചാണ് തമിഴ്നാട്ടിലെ പ്ലാൻറ്. ഇത് കൂടി വരുന്നതോടെ ഒല സ്കൂട്ടറുകളുടെ ഉത്പാദനത്തിൽ വർധന ഉണ്ടാവും.
ALSO READ : Volkswagen Tiguan| വോക്സ് വാഗൺ ടിഗ്വാൻ, 32 ലക്ഷത്തിന് കമ്പനിയുടെ നാലാമത്തെ എസ്.യു.വി
അതിനിടയിൽ ചിലർ തങ്ങളുടെ ഒല ഇ-സ്‌കൂട്ടർ ഡെലിവറി കാലതാമസത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിൽ കമ്പനിക്ക് ചെറിയ തിരിച്ചടി ഉണ്ടാക്കി. ചിലർ സ്കൂട്ടറിൻറെ ഗുണനിലവാര പ്രശ്‌നങ്ങളെക്കുറിച്ചും പോസ്റ്റുകളിട്ടിരുന്നു. എല്ലാ പ്രശ്നങ്ങളും തീർത്ത് സ്കൂട്ടറുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് ഒല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...