തിരുവനന്തപുരം: അങ്ങിനെ വായിച്ചും കണ്ടും മാത്രമാക്കണ്ട. ഇനി ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ ഒാടിച്ചും നോക്കാം. നവംബർ അവസാനത്തോടെ കേരളത്തിലും കമ്പനി ടെസ്റ്റ് ഡ്രൈവിന് അവസരം ഒരുക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിലൊട്ടാകെയാണ് കമ്പനി ടെസ്റ്റ് ഡ്രൈവ് ഒരുക്കുന്നത്. കേരളത്തിൽ ഇത് തിരുവനന്തപുരത്തും,കൊച്ചിയിലും,കോഴിക്കോടും ആയിരിക്കും എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ കൊച്ചിയിലെ ടെസ്റ്റ് ഡ്രൈവ് കഴിഞ്ഞു.


ടെസ്റ്റ് ഡ്രൈവിനായി (Ola Electric Scooter Test Drive Booking) നിങ്ങൾക്ക് കമ്പനിയുടെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. https://www.testride.olaelectric.com -ഇ വെബ്സൈറ്റ് വഴിയായിരിക്കും ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്യുക.


Also ReadOla Electric scooter: Ola ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? വിപണിയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക് സ്കൂട്ടര്‍ ഏതാണ്? അറിയാം



ആയിരം നഗരങ്ങളാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്. ols s1, s1 pro സ്കൂട്ടർ ബുക്ക് ചെയ്യുകയോ,വാങ്ങിക്കാനിരിക്കുന്നവർക്കോ ആയിരിക്കും ഇതിനുള്ള അവസരം. നവംബർ 10 മുതൽ കമ്പനി ടെസ്റ്റ് ഡ്രൈവുകൾ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. ബാംഗ്ലൂർ,ന്യൂഡൽഹി,അഹമ്മദാബാദ്,കൊൽക്കത്ത, കൂടാതെ ചെന്നൈ,ഹൈദരാബാദ്,കൊച്ചിഎന്നിവിടങ്ങളിലും ടെസ്റ്റ് ഡ്രൈവുകൾ കഴിഞ്ഞു.


മികച്ച പ്രതികരണങ്ങളാണ് യൂസർമാർ നൽകുന്നതെന്നാണ് കമ്പനി പറയുന്നത്. ഡിസംബർ 15-ന് ഉള്ളിൽ ടെസ്റ്റ് ഡ്രൈവുകൾ കമ്പനി പൂർത്തിയാക്കും. എത്രയും വേഗം ഇതിനുള്ള നടപടിക്രമങ്ങൾ നടത്തി വരികയാണ് കമ്പനി.


ALSO READ: Skoda Enyaq iV| ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിലേക്ക് എത്തുന്നു സ്കോഡയും,എന്യാക് iV 2022-ൽ എത്തും


നവംബർ 27-ന് തിരുവനന്തപുരം,കോഴിക്കോട്,വിശാഖപട്ടണം,വിജയവാഡ,കോയമ്പത്തൂർ,വഡോദര,ഭുവനേശ്വർ,തിരുപ്പൂർ,ജയ്പൂർ,നാഗ്പൂർ എന്നിവിടങ്ങളിലും ഒല ടെസ്റ്റ് ഡ്രൈവിനെത്തും. ഡിസംബറിൽ തന്നെ ഏതാണ്ട് എല്ലാ സ്കൂട്ടറുകളും ഡെലിവറി പൂർത്തിയാക്കാനും കമ്പനി ആഗ്രഹിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.