ഒരു കിലോ കപ്പയ്ക്ക് വെറും 429 രൂപ!!
ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലേക്കും ഷിപ്പിംഗ് ഉണ്ടെന്നതാണ് ഇതിലെ ആകർഷണീയത.
നമ്മുടെ നാട്ടില്‍ പിഴുതെടുക്കുന്ന നല്ല നാടന്‍ കപ്പയുടെ വില 429 രൂപ!
ആമസോൺ ഇന്ത്യയുടെ വെബ്‌സൈറ്റിലാണ് കപ്പയ്ക്ക് കൊള്ള വില ഈടാക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ വെറും 30 രൂപയാണ് ഒരു കിലോ കപ്പയുടെ വില.
429 രൂപയ്ക്ക് പുറമെ 49 രൂപ ഷിപ്പി൦ഗ് ചാർജ്ജും ആമസോണ്‍ ഇന്ത്യ ഈടാക്കുന്നുണ്ട്. കൊച്ചി കേന്ദ്രീകരിച്ചാണ് ഈ വില്‍പ്പന നടത്തുന്നത്.
കർഷകരിൽ നിന്നും ഏറ്റവും കുറഞ്ഞ വിലയ്ക്ക് കപ്പ സംഭരിച്ച് ആഗോള കുത്തക കമ്പനികൾ നടത്തുന്ന ചൂഷണങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണിത്.
Hishopie Natural Fresh Organic Kerala Tapioca, Kappa Kizhangu എന്ന പേരിലാണ് ഈ ഓൺലൈൻ വിപണന സ്ഥാപനം ആമസോണിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലേക്കും ഷിപ്പിംഗ് ഉണ്ടെന്നതാണ് ഇതിലെ ആകർഷണീയത.
കപ്പക്കിഴങ്ങ് ചന്തയിൽ വാങ്ങാൻ കിട്ടാത്ത ഇന്ത്യയിലെ പല നഗരങ്ങളിലും ഈ ചൂഷണം നടക്കും എന്നതാണ് ഏറ്റവും രസകരമായ വസ്തുത.