എല്ലാവരും കാത്തിരുന്ന വൺ പ്ലസ്സിൻറെ  നോർഡ് സിഇ-3 ഇന്ത്യൻ വിപണിയിൽ എത്തി. ജൂലൈ 5-നാണ് ഫോൺ ലോഞ്ച് ചെയ്തത്. താരതമ്യേനെ ബജറ്റ് വിലയിൽ ഹൈ എൻഡ് ഫീച്ചറുകളുള്ള പ്രീമിയം ഫോൺ എന്ന് തന്നെ ഇതിനെ വിളിക്കാൻ സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

പരമാവധി 30,000 രൂപക്കുള്ളിൽ തന്നെ  നിങ്ങൾക്ക് ഇത് വാങ്ങാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വൺ പ്ലസിന്റെ മറ്റ് മോഡലുകളെ അപേക്ഷിച്ച് നോക്കിയാൽ ഇത് തന്നെയാണ്  സിഇ-3യുടെ ഏറ്റവും വലിയ പ്രത്യേകതയും. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.


കൊടുക്കുന്ന വിലക്കുള്ള സാധനം


സ്‌നാപ്ഡ്രാഗൺ 782G SoC ആണ് ഹാൻഡ്‌സെറ്റിന്റെ കരുത്ത്. 120Hz റി ഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. OnePlus Nord CE 3-ന് 50 മെഗാപിക്സൽ ലെൻസുള്ള ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് . 80W SUPERVOOC ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിൽ കമ്പനി നൽകിയിരിക്കുന്നത്.


ഇന്ത്യയിലെ വില


ജൂലൈ 5 ന് നടന്ന സമ്മർ ലോഞ്ച് ഇവന്റിലാണ് OnePlus Nord CE 3 അവതരിപ്പിച്ചത്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് Rs. 26,999 ഉം, 12 ജിബി റാം + 256 ജിബി വേരിയന്റിന് Rs. 28,999 ഉം ആണ് നിലവിലെ ഇന്ത്യൻ വിപണി വില. ഇത് ഓഗസ്റ്റിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തും താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് OnePlus ഇന്ത്യ വെബ്സൈറ്റിൽ നിന്ന് ഹാൻഡ്സെറ്റ് വാങ്ങാം .ഇന്ത്യയിൽ, അക്വാ സർജ്, ഗ്രേ ഷിമ്മർ എന്നിങ്ങനെ  രണ്ട് കളർ ഓപ്ഷനുകളിലായിരിക്കും ഫോൺ ലഭിക്കുക,


സവിശേഷതകൾ


 120Hz റി ഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 782G SoC, 12GB വരെയുള്ള റാം എന്നിവയാണ് ഫോണിന്റെ കരുത്ത്. ഇത് ആൻഡ്രോയിഡ് 13 ഓക്‌സിജൻ ഒഎസ് 13.1-ൽ പ്രവർത്തിക്കുന്നു.


ഇനി ക്യാമറയെ പറ്റി പറഞ്ഞാൽ 50 മെഗാപിക്സൽ സോണി IMX890 സെൻസറടങ്ങുന്ന ട്രിപ്പിൾ ക്യാമറ യൂണിറ്റും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും ഫോണിലുണ്ട്. പിൻ പാനലിന്റെ മുകളിൽ ഇടത് വശത്തായി രണ്ട് വൃത്താകൃതിയിലുള്ള മൊഡ്യൂളുകളിലായാണ് മൂന്ന് ക്യാമറകളും സ്ഥാപിച്ചിരിക്കുന്നത്. ലെൻസുകൾക്കൊപ്പം ഒരു എൽഇഡി ഫ്ലാഷും ബാക്ക് പാനലിന്റെ മധ്യഭാഗത്ത് വൺപ്ലസ് ബ്രാൻഡിംഗും ഉണ്ട്.


5,000mAh ബാറ്ററി പായ്ക്കാണ് ഫോണിനെന്ന് ആദ്യമെ പറഞ്ഞു. ഉപയോക്താക്കൾക്ക് അവരുടെ ഫോൺ 15 മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.