PM Modi To Launch 5G Today:  രാജ്യത്ത് 5 ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2022 ന്റെ ആറാമത് പതിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5 ജി സേവനങ്ങൾ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യും. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പും സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്‌നോളജി ഫോറമാണ് ഐഎംസി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: രാജ്യത്തിന്‍റെ മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിൻ എത്തി, പച്ചക്കൊടി കാട്ടി പ്രധാനമന്ത്രി മോദി


ഇത്തവണത്തെ പ്രമേയം 'ന്യൂ ഡിജിറ്റല്‍ യൂണിവേഴ്‌സ്' എന്നതാണ്. ഇന്ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി ഐഎംസിയെ അഭിസംബോധന ചെയ്യും. ഇതോടെ നാല് ദിവസത്തെ പരിപാടിക്ക് തുടക്കമിടും. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള വ്യാപനം മൂലം ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമായി പ്രമുഖ ചിന്തകര്‍, സംരംഭകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഒത്തുചേരും. റിലയന്‍സിന്റെ മുകേഷ് അംബാനി, എയര്‍ടെല്ലിന്റെ സുനില്‍ മിത്തല്‍, വിഐയുടെ (വോഡഫോണ്‍ ഐഡിയ) ഇന്ത്യാ മേധാവി രവീന്ദര്‍ തക്കര്‍ തുടങ്ങിയ വ്യവസായ പ്രമുഖര്‍ 5ജി പ്രഖ്യാപന വേളയില്‍ പ്രധാനമന്ത്രി മോദിക്കൊപ്പം വേദിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  തിരഞ്ഞെടുത്ത നഗരങ്ങളില്‍ അവതരിപ്പിക്കുന്ന 5 ജി സേവനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 5 ജി സേവനം പുതിയ സാമ്പത്തിക അവസരങ്ങളും സാമൂഹിക നേട്ടങ്ങളുമാണ് രാജ്യത്തിന് നൽകുമെന്നും 2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ്  പ്രതീക്ഷ. 


Also Read: ഡസൻ കണക്കിന് മൂർഖന്മാരെ കൂളായി കുളിപ്പിക്കുന്ന പെൺകുട്ടി..! വീഡിയോ വൈറൽ 


ആദ്യ ഘട്ടത്തില്‍ അഹമ്മദാബാദ്, ബംഗളുരു, ചണ്ഡിഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നിവിടങ്ങളിലാകും അതിവേഗ 5 ജി ഇന്റര്‍നെറ്റ് ആരംഭിക്കുകയെന്ന് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച്ച ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് 5 ജിയുടെ റേഡിയേഷന്‍ ആഘാത ആശങ്കകളെക്കുറിച്ച് സംസാരിച്ചിരുന്നു.  5 ജിയില്‍ നിന്നുള്ള വികിരണം ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന അളവിലും വളരെ താഴെയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ടെലികോം ഓപ്പറേറ്റര്‍മാരോട് അവരുടെ സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐഐടി-മദ്രാസില്‍ 5 ജി ലാബ് വികസിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  കൂടാതെ ഏകദേശം 2.5 മുതൽ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം വ്യവസായത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും. 3 ലക്ഷം കോടി രൂപ വലിയ നിക്ഷേപമാണ്. ഇത് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. ഒപ്പം അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ 5 ജി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടലെന്നും നേരത്ത് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


Also Read: ക്ലാസിൽ വച്ച് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


കഴിഞ്ഞ മാസമായിരുന്നു ഇന്ത്യയിലെ എക്കാലത്തെയും വലിയ സ്‌പെക്ട്രം ലേലം നടന്നത്. ഒരാഴ്ച്ച  നീണ്ടു നിന്ന് ലേലത്തില്‍ 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ലേലം വന്നു. മൊത്തം 51.2 GHz സ്‌പെക്ട്രം വിറ്റഴിച്ചു. വിറ്റഴിച്ച മൊത്തം സ്പെക്ട്രം രാജ്യത്തെ എല്ലാ സര്‍ക്കിളുകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്. രാജ്യത്ത് അടുത്ത രണ്ട്-മൂന്ന് വര്‍ഷത്തിനുള്ളില്‍ 5ജി സേവനങ്ങള്‍ വലിയ തോതില്‍ വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.  ഇന്ത്യയിലെ എക്കാലത്തെയും വലിയ സ്‌പെക്ട്രം ലേലം നടന്നത് കഴിഞ്ഞ മാസമായിരുന്നു. ഒരാഴ്ച്ച  നീണ്ടു നിന്ന് ലേലത്തില്‍ 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ലേലം വന്നു. മൊത്തം 51.2 GHz സ്‌പെക്ട്രം വിറ്റഴിച്ചു. വിറ്റഴിച്ച മൊത്തം സ്പെക്ട്രം രാജ്യത്തെ എല്ലാ സര്‍ക്കിളുകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണെന്നും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.