Poco M3: കുറഞ്ഞ Budget ലെ മികച്ച ഫോണോ? അറിയാം കൂടുതൽ വിവരങ്ങൾ
12000 രൂപയിൽ താഴെയുള്ള മികച്ച ഫോണുകളിൽ ഒന്നാണ് Poco M3. മൂന്ന് കളർ വേരിയന്റുകളാണ് ഈ ഫോണിനുള്ളത്.
Poco M3 ക്ക് ഇന്ത്യൻ മാർക്കറ്റിൽ 10,999 രൂപയാണ് വില. 12000 രൂപയിൽ താഴെയുള്ള മികച്ച ഫോണുകളിൽ ഒന്നാണ് Poco M3. Xiaomi Redmi 9 Power പോലുള്ള ഫോണുകളുമായി കിടപിടിക്കുന്ന രീതിയിലുള്ള ഫീച്ചറുകളുമായി ആണ് Poco M3 എത്തിയിരിക്കുന്നത്.
മൂന്ന് കളർ വേരിയന്റുകളാണ് ഈ ഫോണിനുള്ളത് (Mobile Phone). നീല, കറുപ്പ്, മഞ്ഞ. കൂട്ടത്തിൽ മഞ്ഞ നിറത്തിലുള്ള വേരിയന്റ് ആണ് ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. അതിന്റ വൈബ്രന്റ് കളർ തന്നെയാണ് ഇതിന് കാരണം.
ALSO READ: Job Discrimination case: ലിംഗ വിവേചന കേസില്‍ Google നഷ്ടപരിഹാരം നൽകേണ്ടത് 18.96 കോടി
Poco M3 യുടെ ഡിസൈൻ ഇതേ വിലയുള്ള മറ്റു ഫോണുകളുടെ ഡിസൈനുകളെക്കാൾ വളരെ വ്യത്യസ്തമാണ്. അതിൽ എടുത്ത് പറയേണ്ടത് റെയർ ക്യാമറ മൊഡ്യൂൾ (Camera) ആണ്. ഈ മൊഡ്യൂൾ ആണ് ഫോണിന് ഒരു classy look ലഭിക്കാൻ പ്രധാന കാരണം. ഇതിൽ ഫോണിന്റെ ലോഗോയും കാമറ മോഡ്യൂളിനെ ഉള്ളിൽ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ALSO READ: BSNL ന്റെ Cinema Plus സർവീസ് 129 രൂപയ്ക്ക്; കൂടെ നിരവധി OTT Platform കളുടെ Subscription സൗജന്യം
Poco M3 യുടെ ഡിസൈൻ (Design) വളരെ വ്യത്യസ്തമായത് പോലെ തന്നെ അതിന്റെ ബോഡി നല്ല ഉറപ്പേറിയതാണ്. രണ്ട് വേരിയന്റുകളിലായിട്ടാണ് POCO M3 എത്തുന്നത്. 6GB+64GB യും 6GB+128GB എന്നീ വേരിയന്റകളിലാണ് മാർക്കറ്റിൽ എത്തുന്നത്. മറ്റ് POCO ഫോണുകളെ അപേക്ഷിച്ച് വളരെ വില കുറവിലാണ് എം3യെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു വേരിയന്റിന് 10,999 രൂപയും രണ്ടാമത്തേതിന് 11,999 രൂപയുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.