POCO M4 5G : കുറഞ്ഞ വിലയിൽ 50 മെഗാപിക്സൽ ക്യാമറയുമായി പോക്കോ എം 4 5ജി ഫോണുകൾ ഇന്ത്യയിൽ; അറിയേണ്ടതെല്ലാം
ഏറ്റവും കുറഞ്ഞ വിലയിൽ ഏറെ മികച്ച സവിശേഷതകളുമായി എത്തുന്നുവെന്നതാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം.
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോക്കോയുടെ പോക്കോ എം 4 5ജി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഫോണുകളുടെ പ്രധാന പ്രത്യേകതകൾ 50 മെഗാപിക്സൽ ക്യാമറയും മീഡിയടെക് ചിപ്പ്സെറ്റുമാണ്. ഏറ്റവും കുറഞ്ഞ വിലയിൽ ഏറെ മികച്ച സവിശേഷതകളുമായി എത്തുന്നുവെന്നതാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം. ഫ്ലിപ്പ്ക്കാർട്ടിലൂടെയാണ് ഇന്ത്യയിൽ ഫോൺ വില്പനയ്ക്ക് എത്തുന്നത്. മെയ് 5 മുതൽ ഫോൺ ലഭ്യമാകും.
ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. 4 ജിബി 64 ജിബി സ്റ്റോറേജ് വേരിയന്റിലും, 6 ജിബി 128 ജിബി സ്റ്റോറേജ് വേരിയന്റിലുമാണ് ഫോൺ എത്തുന്നത്. ഫോണിന്റെ 4 ജിബി 64 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും 6 ജിബി 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയുമാണ് വില. കൂടാതെ എസ്ബിഐ ക്രെഡിറ്റ്, ഇഎംഐ എന്നിവയിലൂടെ വാങ്ങുന്നവർക്ക് 2000 രൂപ വരെ വിലക്കിഴിവ് ലഭിക്കും. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. കറുപ്പ്, നീല, മഞ്ഞ നിറങ്ങളിൽ ഫോൺ ലഭ്യമാകും.
പോക്കോ എം 4 5ജി ഫോണുകൾക്ക് 6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. കൂടാതെ 90Hz റിഫ്രഷ് റേറ്റും, 600 നിറ്സ് പീക്ക് ബ്രൈറ്റ്നസ്സും, 240 Hz ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.മീഡിയടെക് ഡിമെൻസിറ്റി 700 ചിപ്‌സെറ്റാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.
ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. 50 മെഗാപിക്സൽ വൈഡ് ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് ക്യാമറയുമാണ് ഫോണിൽ ഉള്ളത്.
7 5G ബാൻഡുകൾ കണക്ട് ചെയ്യുന്ന 5G കണക്റ്റിവിറ്റി, ഡ്യുവൽ-ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് 5.1, USB ടൈപ്പ്-C പോർട്ട് എന്നിവയാണ് മറ്റ് സൗകര്യങ്ങൾ. 18 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5000 mAh ബാറ്ററിയും ഫോണിൽ ഒരുക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...