ടാറ്റൂ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത!! ടാറ്റൂ ചെയ്ത് പണി കിട്ടുമെന്ന പേടി ഇനി വേണ്ട...
എപ്പോഴെങ്കിലും ടാറ്റൂ ചെയ്തിട്ട് വേണ്ടിയിരുന്നില്ല എന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? ഉണ്ടല്ലേ?
എപ്പോഴെങ്കിലും ടാറ്റൂ ചെയ്തിട്ട് വേണ്ടിയിരുന്നില്ല എന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? ഉണ്ടല്ലേ?
അതിനു പ്രധാന കാരണം നമ്മൾ വളരുന്നതിനൊപ്പം നമ്മുടെ ചിന്താഗതികളും സ്വപ്നങ്ങളും ഒക്കെ മാറുന്നു എന്നതാണ്. ഒരിക്കൽ ചെയ്ത ടാറ്റൂ ആണെങ്കിൽ പിന്നെ മാറ്റാനും കഴിയില്ല.
അതുപോലെതന്നെ ടാറ്റു അടിക്കുമ്പോൾ ഉണ്ടാകുന്ന പിഴവുകളും ഇതുപോലെ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിലുള്ള തെറ്റുകൾ തിരുത്താൻ ടാറ്റൂ ചെയ്യുന്നതിനു മുമ്പ് ഒരു ടെസ്റ്റ് ടാറ്റൂ ചെയ്യുന്നത് നന്നായിരിക്കും.
മകള്‍ക്ക് ടാറ്റൂ ചെയ്യാന്‍ അനുവാദം നല്‍കി, മുന്‍ ഭര്‍ത്താവിനെ കോടതി കയറ്റി യുവതി
അവിടെയാണ് Prinker S എന്ന താൽക്കാലിക ടാറ്റൂ പ്രിൻറിന്റെ സഹായം ആവശ്യമാകുന്നത്. ഈ പ്രിൻറ്റർ ഉപയോഗിച്ച് നമ്മൾക്ക് തന്നെ ശരീരത്തിൽ ടാറ്റൂകൾ ചെയ്യാൻ കഴിയുന്നതാണ്. പെര്‍മനന്‍റ് ടാറ്റൂ ചെയ്യുന്നതിനു മുൻപ് ഒരു ടെസ്റ്റ് ചെയ്തു നോക്കാന്‍ ഇതിലൂടെ സാധിക്കും. ഈ പ്രിൻറ്റർ വളരെ അനായാസം ഉപയോഗിക്കാൻ കഴിയുന്നതാണ്.
നിങ്ങൾ സ്വന്തമായി ഡിസൈൻ ചെയ്ത ടാറ്റൂകൾ ഇതുപയോഗിച്ച് പ്രിൻറ്റ് ചെയ്യാവുന്നതാണ്. കൂടാതെ കമ്പനി നൽകുന്ന അയ്യായിരത്തിൽ പരം ഡിസൈനുകളും നിങ്ങള്‍ക്ക് ഉപയോഗിക്കാ൦. ഇതിനായി Prinker App കണക്ട് ചെയ്തിട്ടുള്ള ഒരു മൊബൈൽ ഫോണോ കമ്പ്യൂട്ടറോ മാത്രം മതിയാവും.
ആരും കാണരുത്!! നിങ്ങള്‍ വിചാരിച്ചാല്‍ മാത്ര൦ കാണാന്‍ കഴിയുന്ന 'രഹസ്യ ടാറ്റൂ'കള്‍...
ഇത് ഉപയോഗിക്കുന്നതിലും വലിയ ബുദ്ധിമുട്ടൊന്നുമില്ല. സ്റ്റിക്കർ അടിക്കാൻ ആഗ്രഹിക്കുന്ന ഭാഗത്തേക്ക് അല്‍പ്പം പ്രൈമർ പുരട്ടി കൊടുക്കുക, അതിനുശേഷം അതിനു മുകളിലൂടെ നമ്മളുടെ പ്രിൻറർ പതുക്കെ നീക്കുക,
പ്രിൻറ് ചെയ്ത് മൂന്ന് സെക്കൻഡിനുള്ളിൽ തന്നെ ഉണങ്ങും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ശരിക്കുമുള്ള ടാറ്റൂകള്‍ക്ക് സൂചി ഉപയോഗിക്കുന്നതിനാൽ ഉണ്ടാകുന്ന വേദന ഇതിലൂടെ ഇല്ലാതാകും. സൂചിയെ പേടിയുള്ളവര്‍ക്കും ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്.
പതിനെട്ട് ലക്ഷ൦ ചിലവാക്കി ടാറ്റൂ, ഒടുവില്‍...
കുട്ടികൾ ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാൻ കഴിയുന്ന വാട്ടർപ്രൂഫ് കോസ്മെറ്റിക് ഇങ്ക് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ പ്രിൻറർ ഉപയോഗിച്ച് ബ്ലാക്ക് ആൻഡ് വൈറ്റ് ടാറ്റൂകളും കളര്‍ ടാറ്റൂകളും ഡിസൈന്‍ ചെയ്യാവുന്നതാണ്. 259.99 ഡോളറിനാണ് ഇപ്പോൾ പ്രിൻറർ വിപണിയിൽ ലഭ്യമാക്കിയിരിക്കുന്നത്