മകള്‍ക്ക് ടാറ്റൂ ചെയ്യാന്‍ അനുവാദം നല്‍കി, മുന്‍ ഭര്‍ത്താവിനെ കോടതി കയറ്റി യുവതി

'ഇത് വളരെ ക്രൂരമാണ്. അച്ഛന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ടാറ്റൂ ചെയ്തത് എന്റെ ഇഷ്ടപ്രകാരമാണ്. അച്ഛന്‍ എനിക്ക് അതിന് സമ്മതം നല്‍കി എന്ന് മാത്രം.'' -കാസി പറഞ്ഞു. 

Last Updated : Jul 31, 2020, 12:06 AM IST
  • പതിനെട്ട് വയസിനു താഴെയുള്ള കുട്ടികള്‍ മാതാപിതാക്കളുടെയോ രക്ഷകര്‍ത്താവിന്റെയോ രേഖാമൂലമുള്ള സമ്മതമില്ലാതെ ടാറ്റൂ ചെയ്യുന്നത് നിയമപ്രകാരം ഇവിടെ കുറ്റകരമാണ്.
മകള്‍ക്ക് ടാറ്റൂ ചെയ്യാന്‍ അനുവാദം നല്‍കി, മുന്‍ ഭര്‍ത്താവിനെ കോടതി കയറ്റി യുവതി

സിഡ്നി: 16കാരിയായ മകള്‍ക്ക് ടാറ്റൂ ചെയ്യാന്‍ അനുവാദം നല്‍കിയ മുന്‍ ഭര്‍ത്താവിനെ കോടതി കയറ്റി ഓസ്ട്രേലിയന്‍ യുവതി. 

ശാരീരിക ഉപദ്രവം, മനപൂര്‍വമായ മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് 45കാരനായ ബ്രാഡ്ലി വിക്ടറി എന്നയാള്‍ക്കെതിരെ ഭാര്യ പരാതി നല്‍കിയത്. എന്നാല്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ പിക്ടോന്‍ ലോക്കല്‍ കോടതി ബ്രാഡ്ലിയെ വെറുതെവിട്ടു. 

ആരും കാണരുത്!! നിങ്ങള്‍ വിചാരിച്ചാല്‍ മാത്ര൦ കാണാന്‍ കഴിയുന്ന 'രഹസ്യ ടാറ്റൂ'കള്‍...

രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതിക്കുന്ന കേസുകള്‍ സ്വകാര്യ വ്യക്തികൾക്ക് ഓസ്‌ട്രേലിയൻ കോടതിയിൽ വിചാരണ ചെയ്യാന്‍ അവകാശമുണ്ട്‌. ഈ സേവനം ഉപയോഗപ്പെടുത്തിയാണ് നദേന്‍ റീസ് എന്ന യുവതി മുന്‍ ഭര്‍ത്താവിനെ വിചാരണ ചെയ്തത്. 

കഴിഞ്ഞ പുതുവത്സരാഘോഷ രാവിലാണ് ഇവരുടെ മകളായ കാസി വിക്ടറി തന്റെ കണങ്കാലില്‍ ഒരു ഡ്രീംകാച്ചറിന്‍റെ ചിത്ര൦ ടാറ്റൂ (Tattoo) ചെയ്തത്. അമേരിക്കന്‍ വേരുകളാണ് തനിക്കെന്ന് സൂചിപ്പിക്കുന്ന രീതിയില്‍ലായിരുന്നു ടാറ്റൂ. 'ഇത് വളരെ ക്രൂരമാണ്. അച്ഛന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ടാറ്റൂ ചെയ്തത് എന്റെ ഇഷ്ടപ്രകാരമാണ്. അച്ഛന്‍ എനിക്ക് അതിന് സമ്മതം നല്‍കി എന്ന് മാത്രം.'' -കാസി പറഞ്ഞു. 

ഫ്രൈഡ് ചിക്കനോടുള്ള പ്രണയം പെണ്‍കുട്ടിയുടെ ചുണ്ടില്‍ വിരിഞ്ഞപ്പോള്‍!!

പതിനെട്ട് വയസിനു താഴെയുള്ള കുട്ടികള്‍ മാതാപിതാക്കളുടെയോ രക്ഷകര്‍ത്താവിന്റെയോ രേഖാമൂലമുള്ള സമ്മതമില്ലാതെ ടാറ്റൂ ചെയ്യുന്നത് നിയമപ്രകാരം ഇവിടെ കുറ്റകരമാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി അമ്മയും മകളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ടാറ്റൂ ചെയ്യാന്‍ പിതാവ് രേഖാമൂലം സമ്മതമറിയിച്ചിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷക കാരോലിന്‍ ഷീല്‍സ് കോടതിയെ അറിയിച്ചു.

Trending News