പബ്ജി (PUBG) മൊബൈല്‍ ഗെയിമിന്‍റെ ഇന്ത്യയിലെ നിരോധനം ശാശ്വതമാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഇന്ത്യയിലെ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ പബ്ജി ഗെയിം വീണ്ടും അനുവദിക്കാന്‍ ഇടയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈന ആസ്ഥാനമായുള്ള ടെന്‍സെന്റ്‌ ഗെയിമുമായുള്ള ബന്ധം പബ്ജി വിച്ഛേദിച്ചുവെങ്കിലും ഗെയിം ഇന്ത്യയില്‍ വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | 'ചങ്കാണേ ചങ്കിടിപ്പാണേ, പബ്ജി ഞങ്ങള്‍ക്ക് ഉയിരാണേ...' പ്രതിഷേധിച്ച് യുവാക്കള്‍


പബ്ജി ഗെയിം യുവാക്കളെ വഴിതെറ്റിക്കുകയാണെന്നും അക്രമാസക്തമായ ഇത്തരമൊരു ഗെയിമിനെ പ്രൊഹത്സാഹിപ്പിക്കേണ്ട എന്നുമാണ് തീരുമാനം. ചെറിയ കുട്ടികള്‍ പോലും പബ്ജിയ്ക്ക് അടിമകളാകുന്നു എന്നാണ് കണ്ടെത്തല്‍. ഇന്ത്യ(India)യിലെ ചില കമ്പനികളുമായി പബ്ജി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും നിരോധനം നീക്കാനിടയില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ALSO READ | ചൈനയ്ക്ക് വീണ്ടും തിരിച്ചടി; പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ


ചൈനീ(China)സ് ബന്ധം ഉപേക്ഷിച്ചെങ്കിലും പബ്ജി മൊബൈല്‍ രാജ്യത്തെ പുതിയ തലമുറയ്ക്ക് വന്‍ ഭീഷണിയാണെന്നും ആക്രമം പ്രോഹത്സാഹിപ്പിക്കുന്ന ഗെയിം ഇന്ത്യന്‍ സൈബര്‍ ലോകത്ത് ഒരിക്കലും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ, 69എ സെക്ഷന്‍ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ പബ്ജി ആപ്പ് നിരോധിച്ചത്.


ALSO READ | ഹാക്കർമാർക്ക് എട്ടിൻ്റെ പണിയുമായി പബ്‌ജി


ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാലും ഗെയിം വീണ്ടും തിരിച്ചു വരുന്നത് യുവാക്കളെ വഴിതെറ്റിക്കും എന്ന വിലയിരുത്തലിലാണ് അധികൃതര്‍. പബ്ജി ഗെയിം ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി ആക്രമണങ്ങളും ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്നും റിപ്പോര്‍ട്ടുണ്ട്. യുവാക്കളും കുട്ടികളുമാണ് പബ്ജി ഗെയിമിന്റെ ഉപഭോക്താക്കള്‍.