PUBG Lite: ഏപ്രിൽ 29 ഒാടെ പബ്ജി ലൈറ്റും പൂട്ടിക്കെട്ടും, യഥാർഥ പബജി തിരികെ എത്തുമോ?
ഏപ്രിൽ 29 ഒാടെ ആപ്പ് പ്രവർത്തനരഹിതമാവുമെന്ന് പബ്ജിയുടെ നിർമ്മാതാക്കളായ ക്രാഫ്റ്റൺ തന്നെയാണ് തങ്ങളുടെ വെബ്സൈറ്റിൽ അറിയിച്ചത്.
പബ്ജി ആരാധാകരെ സങ്കടത്തിലാക്കി പബ്ജി ലൈറ്റും (PUBG Lite) അധികം താമസിക്കാതെ വിട പറയും. ഏപ്രിൽ 29 ഒാടെ ആപ്പ് പ്രവർത്തനരഹിതമാവുമെന്ന് പബ്ജിയുടെ നിർമ്മാതാക്കളായ ക്രാഫ്റ്റൺ തന്നെയാണ് തങ്ങളുടെ വെബ്സൈറ്റിൽ അറിയിച്ചത്.
2019ലാണ് എൻട്രി ലെവൽ ഫോണുകൾക്കായി പബ്ജി ലൈറ്റ് അവതരിപ്പിച്ചത്. ലോകമൊട്ടാകെ ഏതാണ്ട് 600 മില്യൺ ഡൌൺലോഡുകൾ പബ്ജിയാണ്. 50 മില്യൺ ആക്ടിവ് യൂസർമാർ മാത്രം പബ്ജിക്കുണ്ട്. ഇത് ഇന്ത്യയിൽ (india) തന്നെ ഏതാണ്ട് 33 മില്യൺ ആണ്. കേരളത്തിൽ മാത്രം നിരവധി ഫാൻസും പബ്ജിക്കുണ്ട്.
ALSO READ: PUBG Mobile India launch date: പബ്ജി പോയെങ്കിലെന്താ പബ്ജി ലൈറ്റ് വരുന്നുണ്ടല്ലോ
സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിലാണ് പബ്ജി അടക്കം 118 ചൈനീസ് (Chinese Apps) ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. തുടർന്ന് പബ്ജി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ് ആപുകൾ ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു. ഇതോടെയാണ് പബ്ജിക്ക് പൂട്ട് വീണത്. പബ്ജിക്ക് പകരം അവതരിപ്പിച്ച ഇന്ത്യൻ നിർമ്മിത ഗെയിം ഫൌജിക്കും കാര്യമായ ശ്രദ്ധ നേടാനായില്ല.
ALSO READ: ചൈനയ്ക്ക് വീണ്ടും തിരിച്ചടി; പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ
അതേസമയം പബ്ജിയുടെ തിരിച്ചുവരവിനായി കളമൊരുങ്ങുന്നതായ ചില വീഡിയോ (Video) വ്ളോഗർമാർ പറഞ്ഞിരുന്നു. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് തീരുമാനം എടുത്തെന്നും സൂചനയുണ്ട് എന്നാൽ ഇതിൽ വ്യക്തതയില്ല. അതേസമയം പബ്ജി ലൈറ്റ് കളം വിടുന്നതോടെ ഐ.ജി.ഐ,കോൾ ഒാഫ് ഡ്യൂട്ടി അടക്കമുള്ള ഗെയിമിങ്ങ് ഒാപ്ഷനുകളെ തേടി ആരാധകരെത്തുന്നുണ്ട്.
https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.