എല്ലാവരും കുറെ നാളായി ശ്രദ്ധിച്ചു കാണും ഒരു പെൺക്കുട്ടി Fitness വേഷത്തിൽ ഡാൻസ് കളിക്കുമ്പോൾ പിന്നിൽ സൈനിക വ്യൂഹത്തിന്റെ നീക്കം നീങ്ങുന്നത്. ഇതൊരു തുടക്കമായിരുന്നു Myanmar ലുണ്ടായ മാറ്റത്തിന്റെ. Twitter Image
ഫെബ്രുവരി ഒന്നാനായിരുന്നു സൈന്യം മ്യാൻമാറിന്റെ അധികാരം പിടിച്ചെടുക്കുന്നത്. ഒപ്പം മ്യാന്മാറിന്റെ ജനാധിപത്യത്തിനായി പ്രവർത്തിച്ച ഓങ് സാൻ സൂച്ചിയെ മറ്റ് നേതാക്കന്മാരെ വീട്ടു തടങ്കിലാക്കിയതും. Photograph:Reuters
മ്യാൻമാറിൽ അധികാരം സൈന്യം പിടിച്ചെടുത്തപ്പോൾ സോഷ്യൽ മീഡിയയും മറ്റും നിർത്തിലാക്കി, ഇന്റർനെറ്റിന്റെ പ്രവർത്തനം നിശ്ചലമാക്കി. തുടർന്ന് ജനം സൈന്യത്തിനെതിരെ ജനം തെരുവിലേക്ക് ഇറങ്ങുകയും ചെയ്തു. Photograph:AFP
വലിയ രീതിയിൽ പ്രചാരം ലഭിച്ച മൂന്ന് വിരലുകൾ കൊണ്ടുള്ള സല്യൂട്ട് മ്യാൻമാർ പ്രതിഷേധത്തിന്റെ ചിഹ്നമായി മാറി. ജനങ്ങൾ പ്രതിഷേധിക്കുന്ന സമയത്ത് മൂന്ന് വിരലുകൾ ഉയർത്തിയാണ് പ്രതിഷേധിക്കുന്നത്. Photograph:AFP
ഏത് വിധേനയും സമരം അടിച്ചമർത്തുകയെന്ന ലക്ഷ്യത്തോടെ നഗരവീഥികളിൽ സൈന്യം ടാങ്കറുകൾ ഇറക്കി. തുടർന്ന് എല്ലാ വീഥികളിലും സൈന്യത്തിന്റെ സാന്നിധ്യം ഉറപ്പാക്കി ജനം ഒത്തുകൂടുന്നത് ഒഴുവാക്കി. Photograph:AFP
നിരവധി രാജ്യങ്ങളാണ് മ്യാൻമാറിലെ പട്ടാളഭരണത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പല രാജ്യങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ റാലികളും സംഘടിപ്പിച്ചിട്ടുണ്ട്. Photograph:AFP
പ്രതിഷേധിക്കുന്നവരെ ഏത് വിധത്തിലും അടിച്ചമർത്താൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് സൈന്യം. ഫെബ്രുവരി 28ന് പ്രതിഷേധിച്ചവർക്കെതിരെ സൈന്യം വെടിയുതർത്തുകയും ചെയ്തു. Photograph:Reuters