Realme 10 4G : റിയൽ മി 10 4ജി ഫോണുകളുടെ ഡിസൈൻ പുറത്തുവിട്ട് നിർമ്മാതാക്കൾ; ഫോണുകൾ ഉടനെത്തും
റിയൽ മി 10 4ജി ഫോണുകൾ 15000 ത്തിന് അടുത്തുള്ള വിലയിലായിരിക്കും ഇന്ത്യയിൽ എത്തുക.
റിയൽ മിയുടെ ഏറ്റവും പുതിയ റിയൽ മി 10 4ജി ഫോണുകളുടെ ഡിസൈൻ പുറത്തുവിട്ട റിയൽ മി. ഫോണുകൾ അടുത്ത ആഴ്ച അവതരിപ്പിക്കും. ഇന്തോനേഷ്യയിലാണ് ഫോണുകൾ അടുത്ത ആഴ്ച അവതരിപ്പിക്കുന്നത്. രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ ഡിസൈൻ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഫോണിന്റെ ടീസർ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഫോണുകൾ ഉടൻ തന്നെ ആഗോള വിപണിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ടിപ്പ്സ്റ്ററായ പരസ് ഗുലാനി ഫോണിന്റെ ഇന്ത്യയിലെ വിലയും സവിശേഷതകളും പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.ആഗോളവിപണിയിൽ ഫോണുകൾ എത്തിച്ചതിന് ശേഷം മാത്രമേ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണുകളിൽ 4ജി കണക്റ്റിവിറ്റി മാത്രമേ ഉണ്ടാകുകയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരസ് ഗുലാനി പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് വാനില റിയൽ മി 10 4ജി ഫോണുകൾ 15000 ത്തിന് അടുത്തുള്ള വിലയിലായിരിക്കും ഇന്ത്യയിൽ എത്തുക.
ALSO READ : Realme 10 Series : റിയൽ മിയുടെ പുതിയ റിയൽമി 10 സീരീസ് ഉടൻ എത്തും; വില, സവിശേഷതകൾ തുടങ്ങി അറിയേണ്ടതെല്ലാം
ഫോണിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനോട് കൂടിയ അമോലെഡ് ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക. ഫോണിന് പഞ്ച് ഹോൾ ഡിസ്പ്ലേ പാനൽ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിൽ ഡ്യുവൽ ക്യാമറ സെറ്റപ്പാണ് പ്രതീക്ഷിക്കുന്നത്. 50 മെഗാപിക്സൽ മെയിൻ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെന്സ് എന്നിവയാകും ഫോണിന്റെ ക്യാമറകൾ.
അതേസമയം സാംസങിന്റെ സാംസങ് ഗാലക്‌സി എസ് 23 സീരീസ് ഫോണുകൾ അടുത്ത ഫെബ്രുവരിയിൽ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആഗോളതലത്തിലാണ് ഫോണുകൾ അവതരിപ്പിക്കുന്നതെന്നാണ് സൂചന. റിപ്പോർട്ടുകൾ അനുസരിച്ച് രണ്ട് ചിപ്പുകളോടെയായിരിക്കും ഫോണുകൾ എത്തുക. ഫെബ്രുവരി 17 ന് സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ എന്നിവിടങ്ങളിൽ വെച്ചാണ് ഫോണുകൾ അവതരിപ്പിക്കുന്നത്. പ്രൊസസ്സർ അനുസരിച്ച് രണ്ട് വേരിയന്റുകളാണ് ഫോണിനുണ്ട്. എക്സിനോസ് 2300, ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 എസ്ഒസി പ്രൊസസ്സർ എന്നീ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.
ഈ സീരീസിൽ മൂന്ന് ഫോണുകളാണ് എത്തുന്നത്. ഗാലക്‌സി എസ് 23, ഗാലക്‌സി എസ് 23 പ്ലസ്, ഗാലക്‌സി എസ് 23 അൾട്രാ എന്നീ ഫോണുകളാണ് ഈ സീരീസിൽ എത്തുന്നത്. ഗാലക്‌സി എസ് 23 ഫോണുകൾക്ക് 6.1 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുണ്ടായിരിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിൽ അമോലെഡ് ഡിസ്പ്ലേ പാനലും 120Hz റിഫ്രഷ് റേറ്റുമാണ് പ്രതീക്ഷിക്കുന്നത്. ഗാലക്‌സി എസ് 23 പ്ലസ് ഫോണുകളിൽ റിഫ്രഷ് റേറ്റൊട് കൂടിയ 6.6 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്. ഗാലക്‌സി എസ് 23 അൾട്രാ ഫോണുകളിൽ കർവ്ഡ് ഡിസ്പ്ലയാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...