Realme 10 Series : റിയൽ മിയുടെ പുതിയ റിയൽമി 10 സീരീസ് ഉടൻ എത്തും; വില, സവിശേഷതകൾ തുടങ്ങി അറിയേണ്ടതെല്ലാം

ടിപ്പ്സ്റ്ററായ പരസ് ഗുലാനി ഫോണിന്റെ ഇന്ത്യയിലെ വിലയും സവിശേഷതകളും പുറത്തുവിട്ടിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Oct 29, 2022, 01:37 PM IST
  • ആഗോളവിപണിയിൽ ഫോണുകൾ അവതരിപ്പിക്കുമെന്നാണ് റിയൽ മി അറിയിച്ചിരിക്കുന്നത്.
  • ഫോണുകൾ ഈ വര്ഷം നവംബറിൽ തന്നെ ആഗോളവിപണിയിൽ എത്തിക്കുമെന്നാണ് ടീസറിൽ പറഞ്ഞിരിക്കുന്നത്.
  • ടിപ്പ്സ്റ്ററായ പരസ് ഗുലാനി ഫോണിന്റെ ഇന്ത്യയിലെ വിലയും സവിശേഷതകളും പുറത്തുവിട്ടിട്ടുണ്ട്.
Realme 10 Series : റിയൽ മിയുടെ പുതിയ റിയൽമി 10 സീരീസ് ഉടൻ എത്തും; വില, സവിശേഷതകൾ തുടങ്ങി അറിയേണ്ടതെല്ലാം

 പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽ മിയുടെ ഏറ്റവും പുതിയ  റിയൽമി 10 സീരീസ് ഉടൻ അവതരിപ്പിക്കുമെന്ന് റിയൽമി അറിയിച്ചു. കൂടാതെ ഫോണിന്റെ ടീസർ വീഡിയോയും റിയൽ മി പുറത്തുവിട്ടിട്ടുണ്ട്. ആഗോളവിപണിയിൽ ഫോണുകൾ അവതരിപ്പിക്കുമെന്നാണ് റിയൽ മി അറിയിച്ചിരിക്കുന്നത്. ഫോണുകൾ ഈ വര്ഷം നവംബറിൽ  തന്നെ ആഗോളവിപണിയിൽ എത്തിക്കുമെന്നാണ് ടീസറിൽ പറഞ്ഞിരിക്കുന്നത്. അതേസമയം ടിപ്പ്സ്റ്ററായ പരസ് ഗുലാനി ഫോണിന്റെ ഇന്ത്യയിലെ വിലയും സവിശേഷതകളും പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.

ആഗോളവിപണിയിൽ ഫോണുകൾ എത്തിച്ചതിന് ശേഷം മാത്രമേ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണുകളിൽ 4ജി കണക്റ്റിവിറ്റി മാത്രമേ ഉണ്ടാകുകയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരസ് ഗുലാനി പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് വാനില റിയൽ മി 10 4ജി ഫോണുകൾ 15000 ത്തിന് അടുത്തുള്ള വിലയിലായിരിക്കും ഇന്ത്യയിൽ എത്തുക.

ALSO READ: Redmi Note 12 5G : മികച്ച സവിശേഷതകളുമായി റെഡ്മി നോട്ട് 12 5ജി ഫോണുകൾ എത്തി; സവിശേഷതകൾ, വില തുടങ്ങി അറിയേണ്ടതെല്ലാം

ഫോണിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനോട് കൂടിയ അമോലെഡ് ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക. ഫോണിന് പഞ്ച് ഹോൾ ഡിസ്പ്ലേ പാനൽ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിൽ ഡ്യുവൽ ക്യാമറ സെറ്റപ്പാണ് പ്രതീക്ഷിക്കുന്നത്. 50 മെഗാപിക്സൽ മെയിൻ ലെൻസ്, ൨ മെഗാപിക്സൽ മാക്രോ ലെന്സ് എന്നിവയാകും ഫോണിന്റെ ക്യാമെറകൾ.

അതേസമയം റെഡ്മി നോട്ട് 12 5ജി ഫോണുകൾ കഴിഞ്ഞ ദിവസം  അവതരിപ്പിച്ചിരുന്നു.  നിലവിൽ ചൈനയിൽ മാത്രമാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. നോട്ട് 12 പ്രോ, നോട്ട് 12 പ്രോ+, നോട്ട് 12 എക്സ്പ്ലോറർ എഡിഷൻ എന്നീ ഫോണുകൾക്ക് ഒപ്പമാണ് റെഡ്മി നോട്ട് 12 5ജി ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ സീരീസിലെ എൻട്രി ലെവൽ ഫോണായി ആണ് റെഡ്മി നോട്ട് 12 5ജി ഫോണുകൾ  അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫോണുകളുടെ ഏറ്റവും വലിയ ആകർഷണം അതിന്റെ പ്രൊസസ്സറാണ്. സ്നാപ്ഡ്രാഗൺ 4 ജെൻ 1 പ്രൊസസ്സറാണ് ഫോണുകൾക്ക് ഉള്ളത്. വളരെ കുറച്ച് ഫോണുകൾക്ക്  മാത്രമാണ് ഇപ്പോൾ സ്നാപ്ഡ്രാഗൺ 4 ജെൻ 1 പ്രൊസസ്സർ ഉള്ളത്.

 മികച്ച റീഫ്രഷ് റേറ്റും, ഡ്യൂവൽ ക്യാമറ സെറ്റപ്പുമാണ് ഫോണിന്റെ മറ്റ് ആകർഷണങ്ങൾ. ഫോണിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കുമെന്നാണ് വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്.  6.67 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. പഞ്ച് ഹോൾ ഡിസൈൻ അമോലെഡ് ഡിസ്പ്ലേ പാനലാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും 120 hz റിഫ്രഷ് റേറ്റുമുണ്ട്. ഫോണിന്റെ ടച്ച് സംബ്ലിങ് റേറ്റ്. ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 48 മെഗാപിക്സൽ മെയിൻ ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് യൂണിറ്റുമാണ് ഫോണിനുള്ളത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News