Realme 11 Pro: റിയൽമി 11 പ്രോ എത്ര രൂപക്ക് ഇന്ത്യയിൽ ലഭിക്കും, വില സത്യമോ?
Android 13 ഒഎസിലാണ് ഫോൺ പ്രവർത്തിപ്പിക്കുന്നത്. കൂടാതെ 5000mAh നോൺ-റിമൂവബിൾ ബാറ്ററിയാണ് ഇതിൽ നൽകുന്നത്.
Realme 11 Pro Indian Launch Date: ജൂൺ-8ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് റിയൽമി 11 പ്രോ.ഇതുവരെ ഇറക്കിയ ഫോണുകളേക്കാൾ മികച്ച ഹൈ എൻഡ് ഫീച്ചറുകളുള്ള ഫോണായിരിക്കും ഇത്. 2400x1080 പിക്സൽ (FHD+) റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്ന 6.70 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുമായാണ് ഫോൺ വരുന്നത്.ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7050 പ്രൊസസറാണ് റിയൽമി 11 പ്രോയ്ക്ക് കരുത്തേകും. 8 ജിബി റാമും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് പായ്ക്കുമാണ് ഫോണിലുള്ളത്.
Android 13 ഒഎസിലാണ് ഫോൺ പ്രവർത്തിപ്പിക്കുന്നത്. കൂടാതെ 5000mAh നോൺ-റിമൂവബിൾ ബാറ്ററിയാണ് ഇതിൽ നൽകുന്നത്.റിയൽമി 11 പ്രോ പ്രൊപ്രൈറ്ററി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നുണ്ട്. 100 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ക്യാമറയും ഉൾക്കൊള്ളുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഫോണിൻറെ ബാക്കിലുള്ളത്. 16 മെഗാപിക്സൽ സെൻസർ ഫീച്ചർ ചെയ്യുന്ന ഫ്രണ്ട് ക്യാമറ സജ്ജീകരണവുമുണ്ട്.
ALSO READ: വെറും 329 രൂപക്ക് പ്രതിമാസം 1000GB, ബിഎസ്എൻഎൽ ഞെട്ടിച്ചു കളഞ്ഞു
റിയൽമി 11 പ്രോ പ്രവർത്തിക്കുന്ന റിയൽമി യുഐ 4.0 ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ളതാണ്, നാനോ സിം, നാനോ സിം കാർഡുകൾ സ്വീകരിക്കുന്ന ഒരു ഡ്യുവൽ സിം ഫെസിലിറ്റിയുമുണ്ട്. 185.00 ഗ്രാം ഭാരമാണ് ഫോണിനുള്ളത്. സിറ്റി ഓഫ് ദി റൈസിംഗ് സൺ, സിറ്റി ഓഫ് ഗ്രീൻ ഫീൽഡ്സ്, സ്റ്റാറി നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഇത് വിപണിയിൽ എത്തുന്നത്.
Wi-Fi, GPS, ബ്ലൂടൂത്ത് v5.20, NFC, USB Type-C എന്നിവ റിയൽമി 11 പ്രോയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നവയാണ്. ഫോണിലെ സെൻസറുകളിൽ ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, കോമ്പസ്/മാഗ്നെറ്റോമീറ്റർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഉൾപ്പെടുന്നു.
ഇന്ത്യയിൽ ഫോണിൻറെ പ്രതീക്ഷിക്കുന്ന വില 21,390 രൂപയാണ്. ഇതിൻറെ തൊട്ടുമുന്നിലുള്ള മോഡലായ 10 പ്രോയ്ക്ക് വില 24,814 രൂപയാണ്. ജൂൺ എട്ടിന് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഇതിൻറെ ലൈവ് സ്ട്രീമിംഗ് സംബന്ധിച്ച് ഇതുവരെ കമ്പനി വ്യക്തതയൊന്നും വരുത്തിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...