Realme 8 Pro ഫ്ലിപ്പ്കാർട്ടിൽ എത്തുന്നു; വില്പന ഏപ്രിൽ 26 ന് ആരംഭിക്കും
റിയൽ മി 8 പ്രൊയുടെ 6 ജിബി റാം 128 ജിബി സ്റ്റോറേജിന്റെ വില 17,999 രൂപയും 8 ജിബി റാം 128 ജിബി സ്റ്റോറേജിന്റെ വില 19,999 രൂപയുമാണ്.
ചൈനീസ് കമ്പനിയായ റിയൽ മിയുടെ Realme 8 5G ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഫോണിന്റെ വില്പന ഏപ്രിൽ 26ന് ആരംഭിക്കും. ഇ കോമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാർട്ടിലൂടെയും റിയൽ മിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയുമാണ് വില്പനയ്ക്ക് എത്തുന്നത്. ഇതിനോടൊപ്പം തന്നെ റിയൽ മി 8 പ്രൊയുടെ ഇല്യൂമിനേറ്റിങ് യെല്ലോ കളറിലുള്ള ഫോണും ഇതിനോടൊപ്പം വില്പനയ്ക്ക് എത്തുന്നുണ്ട്.
റിയൽ മി 8 പ്രൊയുടെ 6 ജിബി റാം 128 ജിബി സ്റ്റോറേജിന്റെ (Storage) വില 17,999 രൂപയും 8 ജിബി റാം 128 ജിബി സ്റ്റോറേജിന്റെ വില 19,999 രൂപയുമാണ്. 6.4 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെയുള്ള ഫോണിന്റെ റിഫ്രഷ് റേറ്റ് 90 Hz ആണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 720 SoC പ്രൊസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. Realme UI 2.0 യോടൊപ്പം ആഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസിറ്റമാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.
ALSO READ: BSNL ഉപഭോക്തക്കളുടെ ശ്രദ്ധയ്ക്ക് : നിങ്ങൾക്ക് KYC വിവരങ്ങൾ ചോദിച്ച് മെസേജുകൾ വരും, കാരണം ഇതാണ്
ഫോണിന്റെ ഏറ്റവും വലിയ ആകർഷണം ക്യാമറകൾ (Camera)തന്നെയാണ്. 108 മെഗാപിക്സൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 108 മെഗാപിക്സല്ലോട് കൂടിയ പ്രധാന ക്യാമറയോടൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും, 2 മെഗാപിക്സൽ മാക്രോ ലെൻസും 2 മെഗാപിക്സൽ B&W സെൻസറും ഉണ്ട്.
ഫോണിന്റെ ബാറ്ററി (Battery) 4500 mAh ആണ്. അതോനോടൊപ്പം തന്നെ 50 w സൂപ്പർ ഡാർട്ട് ചാർജിങും ക്രമീകരിച്ചിട്ടുണ്ട്. Realme 8 5Gയ്ക്ക് 6.5 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് ഡിസ്പ്ലെയുള്ള ഫോണിന്റെ റിഫ്രഷ് റേറ്റ് 90 Hz ആണ്. മീഡിയടെക് ഡിമെൻസിറ്റി 700 SoC പ്രൊസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. Realme UI യോടൊപ്പം ആഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റവുമാണ് ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.