Realme C11 2021 : മികച്ച സവിശേഷതകളുമായി Realme C11 2021 ഇന്ത്യയിലെത്തി
ടെക്നോ സ്പാർക്ക് ഗോ 2021, ലാവ ഇസഡ് 2 മാക്സ്, ടെക്നോ സ്പാർക്ക് 7 തുടങ്ങി നിരവധി ഫോണുകൾക്ക് എതിരാളിയായി ആണ് ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്.
Mumbai : ചൈനീസ് കമ്പനിയായ റിയൽമി ഏറ്റവും പുതിയ ഫോൺ Realme C11 2021 ഇന്ത്യൻ വിപണിയിൽ എത്തിച്ചു. Realme C11ന്റെ പിൻഗാമിയായി ആണ് പുതിയ ഫോൺ എത്തിയിരിക്കുന്നത്. ടെക്നോ സ്പാർക്ക് ഗോ 2021, ലാവ ഇസഡ് 2 മാക്സ്, ടെക്നോ സ്പാർക്ക് 7 തുടങ്ങി നിരവധി ഫോണുകൾക്ക് എതിരാളിയായി ആണ് ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്.
2GB RAM/32GB സ്റ്റോറേജ് ഉള്ള Realme C11 2021 ന്റെ വില 6999 രൂപയാണ്. ഇപ്പോൾ realme.com എന്ന വെബ്സൈറ്റിലൂടെയും, ഫ്ലിപ്പ്കാർട്ടിലൂടെയും കമ്പനിയുടെ ഓഫ്‌ലൈൻ കടകളിലൂടെയുമാണ് ഫോൺ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ആകെ 2 നിറങ്ങളിലായി ആണ് ഫോൺ എത്തിയിരിക്കുന്നത്. കൂൾ ബ്ലൂ, കൂൾ ഗ്രേ എന്നീ രണ്ട് നിറങ്ങളിലായി ആണ് ഫോൺ ലഭ്യമായിട്ടുള്ളത്.
ALSO READ: New Phone Launch : Poco F3 GT മുതൽ OnePlus Nord 2 വരെ ഉടൻ ഇന്ത്യയിൽ എത്തുന്ന പുതിയ ഫോണുകൾ ഏതൊക്കെ?
ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക്, ബാങ്ക് ഓഫ് ബറോഡ മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ് വഴിയുള്ള ആദ്യ ഇടപാടുകൾക്ക് 10 ശതമാനം കിഴിവ് എന്നീ ഓഫറുകൾ ഈ ഫോൺ വാങ്ങാൻ ഇപ്പോൾ ലഭ്യമാണ്.
Realme C11 2021 6.5 ഇഞ്ച് ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. octa-core UNISOC SC9863A പ്രോസസറാണ് ഫോണിന് ഉള്ളത്. ഗൂഗിളിന്റെ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിൽ ക്രമീകരിച്ചിട്ടുള്ളത്, ഫോണിന് 5000 mAh ബാറ്ററിയാണ് ഉള്ളത്. കൂടാതെ 8 എംപി ക്യാമറയും ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.