Realme Narzo 50 : റിയൽ മി നർസോ 50 സീരീസ് ഉടൻ ഇന്ത്യയിലെത്തുന്നു; കാത്തിരിക്കുന്നത് ഒരു മികച്ച ഗെയിമിംഗ് ഫോൺ
രാജ്യത്ത് മികച്ച അഭിപ്രായങ്ങൾ നേടിയ റിയൽ മി നർസോ 30 യുടെ പിൻഗാമികളായ ആണ് റിയൽ മി നർസോ 50 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
Bengaluru : റിയൽ മി നർസോ 50 സീരീസ് (Realme Narzo 50 series) ഉടൻ ഇന്ത്യയിലെത്തുമെന്ന് (India) ചൈനീസ് ഫോൺ നിർമ്മാതാക്കളായ റിയൽമി അറിയിച്ചു. സെപ്റ്റംബർ 24 ന് ഫോൺ ഇന്ത്യയിൽ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യത്ത് മികച്ച അഭിപ്രായങ്ങൾ നേടിയ റിയൽ മി നർസോ 30 യുടെ പിൻഗാമികളായ ആണ് റിയൽ മി നർസോ 50 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
എന്നാൽ റിയൽ മി നർസോ 50 സീരീസിനൊപ്പം തന്നെ മറ്റ് പല മികച്ച പ്രൊഡക്ടുകളും റിയൽമി രാജ്യത്ത് എത്തിക്കുന്നുണ്ട്. റിയൽമി അടുത്തിടെ ആഗോള വിപണിയിലെത്തിച്ച റിയൽ മി ബാൻഡ് 2, റിയൽ മിയുടെ ഏറ്റവും വിലക്കുറവുള്ള സ്മാർട്ട് ടിവി റിയൽ മി സ്മാർട്ട് ടിവി നിയോ എന്നിവയും ഉടൻ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്നാണ് റിയൽമി അറിയിച്ചിരിക്കുന്നത്.
ALSO READ: Apple iPhone 13 പരമ്പരയിലെ ഫോണുകൾ അവതരിപ്പിച്ചു, ഫോണിന്റെ പ്രത്യേകതയും വിലയും ഇങ്ങനെ
സെപ്റ്റംബർ 24 ന് സംഘടിപ്പിക്കുന്ന ഓൺലൈൻ പരിപാടിയിലൂടെയാണ് റിയൽ മി പുതിയ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. ആൻ ഉച്ചയ്ക്ക് 12.30 ന് പരിപാടി ആരംഭിക്കും. കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും, സാമൂഹിക മാധ്യമങ്ങളിലും പരിപാടി ഓൺലൈനായി കാണാൻ സാധിക്കും.
പുതിയ റിയൽ മി നർസോ 50 സീരീസിൽ ആകെ 3 ഫോണുകളാണ് ഉള്ളത്. നാർസോ 50, നാർസോ 50 എ, നാർസോ 50 ഐ എന്നീ ഫോണുകളാണ് കമ്പനി പുതിയ സീരിസിൽ പുറത്തിറക്കാൻ ഒരുങ്ങുന്നത്. വളരെ മികച്ച ഗെയിമിംഗ് പ്രോസ്സസ്സറും, ബാറ്ററിയും, ആർട്ടിഫിഷ്യൽ ഇന്റെലിജൻസോട് കൂടിയ ക്യാമറയുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
മീഡിയടെക് ഹീലിയോ ജി 85 ചിപ്പ്, സൂപ്പർ പവർ സേവിംഗ് മോഡ്, 6,000 എംഎഎച്ച് ബാറ്ററി എന്നിവയോട് കൂടിയാണ് ഫോൺ എത്തുന്നതെന്ന് അറിയിച്ചിട്ടുണ്ട്. ഫോണിൽ ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ പോർട്രെയിറ്റ് ക്യാമറ എന്നിവയാണ് ഫോണിൽ ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...