Realme യുടെ പുതിയ രണ്ട് സ്റ്റൈലിഷ് Smart Watch കൾ പുറത്തിറങ്ങി
Realme Watch S, Realme Watch S Pro എന്നീ സ്മാർട്ട് വാച്ചുകളാണ് പുറത്തിറക്കിയത്. 4999 രൂപ മുതലാണ് വാച്ചുകളുടെ വില. ഡിസംബർ 29ത് മുതലാണ് വാച്ചുകളുടെ വിൽപന ആരംഭിക്കുന്നത്
ന്യൂ ഡൽഹി: ഇലക്ട്രേണിക് ഗാഡ്ജെറ്റ് ബ്രാൻഡായ Realme തങ്ങളുടെ എസ് സീരസിലെ സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ പുറത്തിറക്കി. റിയൽമീ വാച്ച് എസ്, റിയൽമീ വാച്ച് എസ് പ്രൊ തുടങ്ങിയ ശ്രേണികളിലുള്ള സ്മാർട്ട് വാച്ചുകളാണ് ഇന്ന് ലോഞ്ച് ചെയ്തത്. വൃത്താകൃതിയിലുള്ള ഡിസൈനുള്ള വാച്ചുകളാണ് ഇവയുടെ ശ്രദ്ധേയമായ ആകർഷണം. ഹാർട്ട് റേറ്റ് നിരീക്ഷണം ഉറക്കത്തിന്റെ അളവ് തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് റിയൽമീ തങ്ങളുടെ പുതിയ സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ ഇറക്കിയത്. കഴിഞ്ഞ മാസം ഈ സ്മാർട്ട് വാച്ചുകൾ പാകിസ്ഥാനിൽ ഇറക്കിയിരുന്നു.
റീയൽമീ സ്മാർട്ട് വാച്ച് (Smart Watch) എസിനെക്കാൾ കുറെ കൂടി ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് കമ്പിനി എസ് പ്രൊയെ അവതരിപ്പിച്ചിരിക്കുന്നത്. ഇൻ ബിൽട്ടായിട്ടുള്ള ജിപിഎസ് സംവിധാനവും 14 ദിവസം ചാർജ് നിൽക്കുന്ന ബാറ്ററി ബാക്കപ്പുമാണ് എസിനെക്കാളുള്ള എസ് പ്രൊയുടെ സവിശേഷതയെന്ന് കമ്പിനി അറയിക്കുന്നത്. 9,999 രൂപയാണ് എസ് പ്രൊയ്ക്ക് കമ്പിനി വില നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ 21 മുതലാണ് ഇരു വാച്ചുകളും വിപണയിലെത്തുന്നത്. റിയൽമീയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്ലിപ്കാർട്ടിലും വാച്ച് ലഭ്യമാകും. റിയൽമീ വാച്ച് എസിന് 4,999 രൂപയാണ് വില. ഇരു വാച്ചുകളും കറുപ്പ്, നീല, ഓറഞ്ച് പച്ച നിറങ്ങളിലെ സ്ട്രാപ്പുകളിൽ ലഭ്യമാണ്. കൂടാതെ അധികം പണം നൽകി ലെതർ സ്ട്രാപ്പും ലഭ്യമാണ്.
ALSO READ: The Great Conjunction 2020 ആഘോഷമാക്കി Google
1.3 ഇഞ്ച് വൃത്താകൃതിയിലുള്ള അമോലെഡ് ഡിസ്പ്ലെയാണ് എസ് പ്രൊക്കുള്ളത്. ഗൊറില്ല ഗ്ലാസ് സുരക്ഷയാണ് വാച്ചിന് ഒരുക്കിയിരിക്കുന്നത്. ചാർജ് ലാഭിക്കുന്നതിനായി എഒഡി സിവശേഷതയും വാച്ചിലുണ്ട്. എആർഎം കോർട്ടെക്സ് എം4 പ്രൊസെസ്സറാണ് വാച്ചിനുള്ളത്. വാച്ചിന് 15 തരത്തിലുള്ള സ്പോർട്ട് മോഡുകളാണുള്ളത്. 24 മണിക്കൂറും ഹാർട്ട് മോണിറ്ററിങും ബ്ലസ് ഓക്സിജൻ ലെവൽ തുടങ്ങി നിരീക്ഷിക്കും.
ALSO READ: ഫോണിൽ ചാർജ് നിൽക്കുന്നിലെങ്കിൽ ഇവ ഒന്ന് ചെയ്ത് നോക്കു
റെയൽമീ (Realme) എസ്, എസ് പ്രൊയെ പോലെ തന്നെ വൃത്താകൃകതിയിൽ തന്നെയാണ് ഡിസൈൻ. പ്രൊയെക്കാൾ ഒരു സ്പോർട് മോഡ് അധികം എസിൽ ഉണ്ട്. ബൈക്ക് മോഡാണ് എസിൽ ഉൾപ്പെടുത്തിയിരക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy