Pre paid ഉപഭോക്താക്കളെ  ലക്ഷ്യമിട്ട് വമ്പന്‍ ഓഫറുകളുമായി Reliance Jio..


COMMERCIAL BREAK
SCROLL TO CONTINUE READING

Reliance Jioയുടെ  Pre paid ഉപഭോക്താക്കള്‍ക്കായുള്ള  മികച്ച ഓഫര്‍ ആണ്  2599 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്നത്.
 
2599 രൂപയുടെ ഒറ്റത്തവണത്തെ റീച്ചാര്‍ജുകളിലൂടെ ഒരു വര്‍ഷത്തേയ്ക്ക്  പിന്‍ തിരിഞ്ഞു  നോക്കേണ്ട ആവശ്യം   ഉപഭോക്താക്കള്‍ക്ക് വേണ്ടി വരില്ല എന്നതാണ് ഈ റീച്ചാര്‍ജ്ജിന്‍റെ  പ്രത്യേകത.  365 ദിവസത്തെ  Validityയാണ്   ഉപഭോക്താക്കള്‍ക്ക് ഈ ഓഫറുകള്‍  നല്‍കുന്നത്. ലഭിക്കുന്നതോ ദിവസേന  2 ജിബിയുടെ (2GB per day + 10GB) ഡാറ്റയും... !! കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്ക് അണ്‍ലിമിറ്റഡ് കോളിംഗ് ,  മറ്റു നെറ്റ് വര്‍ക്കുകളിലേയ്ക്ക്  12,000 മിനിറ്റും ലഭിക്കു൦ ..!! 


ഇതുകൂടാതെ മറ്റ് ആകര്‍ഷണീയമായ ഓഫറുകളും ജിയോ  ഉപഭോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്.  


2399 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ  ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസേന  2 ജിബിയുടെ ഡാറ്റയാണ്. 2 ജിബിയുടെ ഡാറ്റ 365 ദിവസത്തേയ്ക്കാണ് .അങ്ങനെ   ഉപഭോക്താക്കൾക്ക് ഈ ഓഫറുകളിലൂടെ   ലഭിക്കുന്നത് 730 ജിബിയുടെ ഡാറ്റയാണ് . കൂടാതെ,  ജിയോയിൽ നിന്നും ജിയോയിലേക്ക്  അൺലിമിറ്റഡ് കോളിംഗ്, ഒപ്പം  ജിയോയിൽ നിന്നും മറ്റു കണക്ഷനുകളിലേക്കു 12,000 മിനിറ്റുമാണ്  ഈ ഓഫറുകളിൽ  ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്.


കൂടാതെ ദിവസേന  100 SMS, ജിയോയുടെ ആപ്ലികേഷനുകൾ (Complimentary subscription) എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും....