വൈദ്യുത വാഹന വിഭാഗത്തിലേക്ക്(Electric Vehicles) തിരക്കിട്ട് പ്രവേശിക്കാനില്ലെന്ന് റോയൽ എൻഫീൽഡ്(Royal Enfield). രാജ്യത്ത് ധാരാളം പ്രവർത്തനങ്ങൾ നടക്കുന്ന വൈദ്യുത വാഹന മേഖലയിലേക്ക് ഉചിതമായ സമയത്ത് പ്രവേശിക്കാനാണ് കമ്പനി പദ്ധതിയിടുന്നത് എന്നും റോയൽ എൻഫീൽഡ് ഉടമസ്ഥരായ ഐഷർ മോട്ടോഴ്സിന്റെ(Eicher Motors) മാനേജിങ് ഡയറക്ടർ സിദ്ധാർഥ ലാൽ(Siddharatha Lal വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇലക്ട്രിക് പ്രോട്ടോടൈപ്പുകളുടെ(Protype) വികസനം റോയൽ എൻഫീൽഡ് ആരംഭിച്ചിട്ടുണ്ടെന്ന് ലാൽ പറഞ്ഞു. എന്നാൽ സമീപഭാവിയിൽ ഇത്തരം മോഡലുകൾ അവതരിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയില്ല. വൈദ്യുത ബൈക്കുകൾക്ക് അനുയോജ്യമായ വിപണി വികസിക്കും വരെ കാത്തിരിക്കാനാണ് റോയൽ എൻഫീൽഡിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ആഭ്യന്തര ബൈക്ക് വിപണിയിൽ ഇലക്ട്രിക് ബൈക്കുകളുടെ വിഹിതം നാമമാത്രമാണെന്നും ലാൽ കൂട്ടിച്ചേ‌ർത്തു.


Also Read: Royal Enfield: പച്ച നിറത്തിലൊരു പുത്തൻ ബുള്ളറ്റ് കാണാം, മേക്ക് ഒാവർ


 


ഐഷർ മോട്ടോഴ്സിന്റെ ഭാഗമായ റോയൽ എൻഫീൽഡ് നിലവിൽ ആഭ്യന്തര, അന്തർദേശീയ വിപണികളിൽ 250 സിസി മുതൽ 750 സിസി വരെയുള്ള ബൈക്കുകൾ വിൽക്കുന്നുണ്ട്. ഏപ്രിൽ-ജൂൺ പാദത്തിൽ കമ്പനി മൊത്തം 1,22,170 മോട്ടോർ ബൈക്കുകളാണ് വിറ്റത്. ഇലക്ട്രിക് വാഹന മേഖലയിൽ ധാരാളം പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുന്നുണ്ട്. എന്നാൽ അടുത്ത കുറച്ച് വർഷത്തേക്കെങ്കിലും ഇത്തരം വാഹനങ്ങൾ അവതരിപ്പിക്കാൻ ആലോചനയില്ലെന്ന് ലാൽ വ്യക്തമാക്കി.


Also Read: ഇഗ്നിഷന്‍ കോയിൽ തകരാര്‍: 2.36 ലക്ഷം യൂണിറ്റ് ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ് തിരിച്ച് വിളിക്കുന്നു


 


ഇവി മേഖലയിലെ വികസനത്തിനായി കരുത്തുറ്റ സംഘത്തെയാണ് റോയൽ എൻഫീൽഡ് നിയോഗിച്ചിരിക്കുന്നത്. ഇവി മേഖലയ്‌ക്കായി ഞങ്ങൾക്ക് വളരെ ശക്തമായ ഒരു ടീമുണ്ട്, ഞങ്ങൾ ഉപഭോക്തൃ വശത്തും സാങ്കേതികവിദ്യയിലും ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട് കൂടാതെ പ്രോട്ടോടൈപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ അഭിരുചി കണ്ടെത്താനും സാങ്കേതികവിദ്യ വികസിപ്പിക്കാനും മാതൃകകൾ തയാറാക്കാനുമൊക്കെ തീവ്ര ശ്രമങ്ങൾ നടക്കുന്നുമുണ്ട്. എന്നാൽ നിലവിലെ വിപണി സാഹചര്യം മുൻനിർത്തി ഇലക്ട്രിക് വാഹനങ്ങൾ തിരക്കിട്ട് വിൽപ്പനക്കെത്തിക്കാൻ കമ്പനി ആലോചിക്കുന്നില്ലെന്ന് വെർച്വൽ പ്രസ് മീറ്റിൽ ലാൽ വിശദീകരിച്ചു. 


ഏതാനും വർഷങ്ങൾക്കുള്ളിൽ ഇ ബൈക്കുകളുടെ മൂല്യം ഉയരുകയും ഇത്തരം മോഡലുകൾക്ക് ആവശ്യക്കാരേറുകയും ചെയ്തേക്കാം. എന്നാൽ ഈ വർഷമോ സമീപ ഭാവിയിലോ അത്തരമൊരു മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ ഇത്തരം മോഡലുകൾ അവതരിപ്പിക്കാൻ പദ്ധതിയില്ലെന്നും ലാൽ സ്ഥിരീകരിച്ചു. വൈദ്യുത വാഹന വിപണിയിലെ ദീർഘകാല സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് റോയൽ എൻഫീൽഡ് ലക്ഷ്യമിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വിപണിക്ക് അനുയോജ്യമായ ഉൽപന്നങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളാണു പുരോഗമിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. 


ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ(Ola Electric Scooter) സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറക്കിയിരുന്നു. ഒല ഇലക്ട്രിക് സീരീസ് എസ് എന്ന പേരിലാണ് കമ്പനി വാഹനം പുറത്തിറക്കിയത്. 99,999 രൂപയ്ക്കാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. S1, S1 Pro എന്നീ രണ്ട് മോഡലുകളാണ് ഒല ഇലക്ട്രിക് സ്കൂട്ടറിനുള്ളത്. 10 കളർ സ്കീമുകളിലും(Color schemes) വാഹനം ലഭ്യമാണ്. ബെം​ഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സിംപിൾ എനർജിയും (Simple Energy) തങ്ങളുടെ പുതിയ Electric Scooter അവതരിപ്പിച്ചു. സിംപിൾ വൺ(Simple One) എന്ന് പേരിട്ടിരിക്കുന്ന സ്കൂട്ടർ 1,09,999 രൂപയ്ക്കാണ് വിപണിയിലേക്ക് എത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക