1932-ൽ ആരംഭിച്ച ബുള്ളറ്റിന്റെ ചെന്നൈ ആസ്ഥാനമാക്കിയുള്ള കമ്പനി ഇന്ന് ലോക വ്യാപകമായി വിറ്റഴിയുന്ന ബൈക്ക് ബ്രാൻഡുകളിലൊന്നാണ്.
റോയൽ എൻഫീൽഡ്- പേരിൽ തന്നെയുള്ള രാജകീയത ഒരു കാലത്ത് ശരീരവും ബലവുമുള്ളവർക്കുമായി മാത്രമായിരുന്ന ബുള്ളറ്റ് ഇന്ന് എല്ലാവർക്കും സുപരിചിതമാണ്. 1932-ൽ ആരംഭിച്ച ബുള്ളറ്റിന്റെ ചെന്നൈ ആസ്ഥാനമാക്കിയുള്ള കമ്പനി ഇന്ന് ലോക വ്യാപകമായി വിറ്റഴിയുന്ന ബൈക്ക് ബ്രാൻഡുകളിലൊന്നാണ്. സ്റ്റാൻഡേർഡ്,ക്ലാസ്സിക്കൽ വേരിയൻറുകളിൽ ബുള്ളറ്റുകൾ വിപണിയിൽ ലഭ്യമാണെങ്കിലും ഇത്തവണ ചർച്ചയായത് ബുള്ളറ്റിന്റെ നിറമാണ്. പച്ച നിറത്തിലാണ് പുതിയ വേരിയന്റ് കമ്പനി പുറത്തിറക്കിയത്. സ്റ്റാൻഡേഡ് 350 വേരിയന്റിലാണ് ഇത്തവണ പച്ച നിറത്തിലുള്ള ബുള്ളറ്റുകൾ ഇറക്കുന്നത്.