New Delhi: കൊറിയൻ കമ്പനിയായ സാംസങ് (Samsung) , സാംസങ് A സീരിസിലെ പുതിയ ഫോൺ Samsung Galaxy A32  ഇന്ത്യയിലവതരിപ്പിച്ചു. സാംസങിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അവതരിപ്പിച്ച 6 ജിബി + 128 ജിബി സ്റ്റോറേജ് ഫോണിന്റെ (Smart Phone) വില 21, 999 രൂപയാണ്. ഈ ഫോൺ ഇപ്പോൾ സാംസങിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. ഫോണിന്റെ 4ജി മോഡലാണ് ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്. ഫോണിന്റെ 5ജി മോഡലും ഉടനെ പുറത്തിറങ്ങും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ 5ജി ഫോൺ എന്ന് റിലീസ് ചെയ്യുമെന്ന് ഇനിയും വ്യക്തമായിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

Samsung Galaxy A32 ൽ  64 മെഗാപിക്സലിൽ ക്വാഡ് ക്യാമറ സെറ്റപ്പ് ആണ് ക്രമീകരിച്ചിരിക്കുന്നത്. 15 W ഫാസ്റ്റ് ചാർജിങോട് കൂടിയ 5000mAh ബാറ്ററിയാണ് ഫോണിനുള്ളത്. കൂടാതെ 6 ജിബി റാമും 128 ജിബി ഇന്റർണൽ സ്റ്റോറേജോട് കൂടിയ ഫോണിന് 90hz  റിഫ്രഷ് റേറ്റാണുള്ളത്. മിഡ് റേഞ്ച് ഫോണുകളുടെ കൂട്ടത്തിൽ വരുന്ന  Samsung Galaxy A32 ഫോൺ Redmi Note 10 Pro Maxന് എതിരാളിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.  Redmi Note 10 Pro Max മാർച്ച് 4 നാണ് അവതരിപ്പിക്കുന്നത്. Note 10 Pro Maxന്റെ പ്രധാന ആകർഷണങ്ങൾ  120hz സ്ക്രീൻ റിഫ്രഷ് റേറ്റ്, 108 മെഗാപിക്സൽ പ്രൈമറി ക്യാമറ, സൂപ്പർ AMOLED ഡിസ്‌പ്ലൈ എന്നിവയാണ്.


ALSO READ: Gionee Max Pro ഇന്ത്യയിലെത്തി; വില, ക്യാമറ, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം


Samsung Galaxy A32 ന്റെ സവിശേഷതകൾ എന്തൊക്കെ?


6.4 ഇഞ്ച് ഇനിഫിനിറ്റി U FHD+ സൂപ്പർ AMOLED ഡിസ്‌പ്ലൈയാണ് (Display) ഫോണിനുള്ളത്. അത് കൂടാതെ ഐ കംഫർട് ഷീൽഡ് കൂടി ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഫോണിൽ നിന്നുള്ള ബ്ലൂ ലൈറ്റ് കുറച്ച് കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും. ഫോണിൽ പേര് നല്കിയിട്ടില്ലാത്ത ഒക്ട കോർ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിന് ഒരു വേരിയന്റ് മാത്രമേയുള്ളു അത് 6 ജിബി റാമോട് കൂടിയതാണ്.


ALSO READ: Oppo Find X3 series മാർച്ച് 11 നെത്തും; ക്യാമറ, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം?


നാല് റിയർ ക്യാമറകൾ ഉള്ള ഫോണിന്റെ പ്രൈമറി ക്യാമറ (Camera) 64 മെഗാപിക്സലാണ്. 8+5+5 മെഗാപിക്സലാണ് ബാക്കി ക്യാമറകൾ.  ഫോണിന്റെ ഫ്രന്റ് ക്യാമറ 20 മെഗാപിക്സലാണ്. നാല് കളറുകളിലാണ് ഫോണെത്തുന്നത്. ഓസം വയലറ്റ്, ഓസം ബ്ലാക്ക്, ഓസം ബ്ലൂ, ഓസം വൈറ്റ് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമായിട്ടുള്ളത്. ലോഞ്ച് ചെയ്തതിന്റെ ഭാഗമായി പേടിഎമ്മിൽ ക്യാഷ് ബാക്ക് ഉൾപ്പടെ നിരവധി ഓഫറുകൾ നൽകുന്നുണ്ട്. അത് മാത്രമല്ല [പ്രതിമാസം 1035.56 രൂപയിൽ ആരംഭിക്കുന്ന EMI സൗകര്യവും ഉണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.