New Delhi: ചൈനീസ് (Chinese) സ്മാർട്ട്ഫോൺ കമ്പനിയായ ജിയോണിയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണായ Gionee Max Pro ഇന്ത്യയിൽ അവതരിപ്പിച്ചു. 6.52 ഇഞ്ച് ഡിസ്പ്ലേ, 3 ജിബി റാം, യൂണിസോക് 9863A SoC പ്രോസസ്സർ, 6000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. മൂന്ന് നിറങ്ങളിലാണ് ഫോൺ ഇന്ത്യൻ (Indian) വിപണിയിൽ എത്തുന്നത്. നീല, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമായിട്ടുള്ളത്.
ഫോൺ ഇന്ത്യയിൽ എത്ര രൂപയ്ക്ക് ലഭിക്കും?
Gionee Max Pro ഫ്ലിപ്പ്കാർട്ടിൽ (Flipkart) മാത്രമായിട്ടാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്. ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജും ഉള്ള ഫോണിന്റെ വില വരുന്നത് 6999 രൂപയാണ്. മാർച്ച് 8 മുതൽ ഫോൺ ലഭിക്കാൻ ആരംഭിക്കും. മാർച്ച് 1 നാണ് ഫോൺ ഫ്ലിപ്പ്കാർട്ടിൽ എത്തിയത്. ഈ വിവരം ജിയോണീ ട്വിറ്റർ (Twitter) അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.
Now you can stay connected all time and explore endless virtual possibilities with unmatched 34 days standby, 115hrs of music, 60hrs of calling, 13hrs of binge watch and 12hrs of gaming!
Excited enough? Launched on 1st March 2021 on Flipkart.
Check now: https://t.co/cUKi2p145R pic.twitter.com/gaU9ubPJXn— Gionee India (@GioneeIndia) March 1, 2021
ALSO READ: Smartphone: 25000 രൂപയിൽ താഴെ വില വരുന്ന മികച്ച 5 സ്മാർട്ട്ഫോണുകൾ ഏതൊക്കെ?
ഫോണിന്റെ സവിശേഷതകൾ എന്തൊക്കെ?
Gionee Max Proയ്ക്ക് 2.5D കർവ്ഡ് 6.52 ഇഞ്ച് HD+ ഡിസ്‌പ്ലേയിൽ ഫ്രന്റ് ക്യാമറയ്ക്ക് വാട്ടർഡ്രോപ്പ് സ്റ്റൈൽ നോച്ചാണ് നൽകിയിരിക്കുന്നത്. പവർവിആർ IMG8322 GPU വിനോപ്പം ഒക്ടകോർ യൂണിസോക്ക് 9863A എസ്ഒസി പ്രോസസറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 3 ജിബി റാമിനോടും 32 ജിബി ഇന്റെര്ണൽ സ്റ്റോറേജിനും ഒപ്പമാണ് ഫോണെത്തുന്നത്. ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഗൂഗിളിന്റെ (Google) ആൻഡ്രോയിഡ് 10 ആണ്. റിവേഴ്‌സ് ചാർജിങും കൂടിയുള്ള 6000 mAh ബാറ്ററിയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.
ALSO READ: Online Rummy Game എന്താണ്? എന്തുകൊണ്ട് കേരളത്തിൽ ഈ ഗെയിം നിയമവിരുദ്ധമാക്കി
ഫോണിൽ മുൻ ക്യാമറ (Camera)ഉപയോഗിച്ചുള്ള ഫേഷ്യൽ റെകഗിനിഷൻ സൗകര്യവും ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും ക്രമീകരിച്ചിട്ടുണ്ട്. ഫോണിന് ഡ്യൂവൽ ക്യാമറ സെറ്റപ്പാണുള്ളത്. ഈ രണ്ട് ക്യാമറകളിൽ പ്രധാന ക്യാമറ 13 മെഗാപിക്സലും രണ്ടാമത്തെ ക്യാമറ 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ്. ഫോണിന്റെ മുൻ ക്യാമറ 8 മെഗാപിക്സലാണ്. ഫോൺ നിർമ്മിച്ചിരിക്കുന്നത് പോളി കാർബോണേറ്റിലാണ് അതിനാൽ ഈ ഫോണിന്റെ ഭാരം 212 ഗ്രാമുകൾ മാത്രമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...