Samsung Galaxy M21 2021 : സാംസങ് ഗാലക്സിയിൽ എം21 ഇന്ത്യയിലെത്തി; മികച്ച ബാറ്ററിയും സ്റ്റോറേജുമാണ് ഫോണിന്റെ പ്രത്യേകതകൾ
റെഡ്മി നോട്ട് 10 പോലെയുള്ള ഫോണുകളുടെ എതിരാളിയായി ആണ് സാംസങ് ഗാലക്‌സി എം21 ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്
Mumbai : സൗത്ത് കൊറിയൻ കമ്പനിയായ സാംസങിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സാംസങ് ഗാലക്സിയിൽ എം21 (Samsung Galaxy M21 2021 ) ഇന്ത്യൻ വിപണിയിൽ എത്തിച്ചു. 12499 രൂപയ്ക്കാണ് ഫോണിന്റെ വില ആരംഭിക്കുന്നത്. കുറഞ്ഞ വിലയിൽ മികച്ച സൗകര്യങ്ങൾ എന്നതാണ് ഫോണിന്റെ പ്രധാന ആകർഷണം. റെഡ്മി നോട്ട് 10 പോലെയുള്ള ഫോണുകളുടെ എതിരാളിയായി ആണ് സാംസങ് ഗാലക്‌സി എം21 ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്.
സാംസങിന്റെ ഏറ്റവൻ പുതിയ ബജറ്റ് ഫോൺ പ്രധനമായും 2 സ്റ്റോറേജ് വാരിയന്റുകളിലായി ആണ് എത്തുന്നത്. ഫോണിന്റെ ബേസ് മോഡലിന് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. അതിന്റെ തന്നെ ടോപ് ഏൻഡ് മോഡലിന് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. അത് കൂടാതെ മെമ്മറി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും.
ALSO READ: TikTok ഇന്ത്യയിലേക്ക് തിരികെയെത്തുന്നു, പേരിൽ ചെറിയ മാറ്റമുണ്ട്
ഫോണിന്റെ മറ്റൊരു ആകർഷണം അതിന്റെ ക്യാമറയാണ്. ഫോണിൽ ആകെ 3 ക്യാമറകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഫോണിന്റെ പ്രൈമറി സെൻസർ 48 മെഗാപിക്സലാണ്. കൂടാതെ 8 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ ലെൻസും, 5 മെഗാപിക്സൽ ഡെപ്ത് സെൻസറും ഫോണിൽ ക്രമീകരിച്ചിട്ടുണ്ട്. ഫോണിന്റെ സെൽഫി കാമറ 20 മെഗാപിക്സലാണ്.
ALSO READ: Tecno Pova 2 : മികച്ച ബാറ്ററിയുമായി ടെക്നോ പോവ 2 ഫോണുകൾ ഉടൻ ഇന്ത്യയിൽ എത്തുന്നു
സാംസങ് ഗാലക്സിയിൽ എം21 ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്നത് 10nm ഒക്ടാകോർ എക്‌സിനോസ് 9611 പ്രോസസറാണ്. വൺയുഐ സോഫ്റ്റ്‌വെയരിൽ അടിസ്ഥാമാക്കിയുള്ള ആൻഡ്രോയിഡ് 11 സോഫ്റ്റ്‌വെയർ ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.
ഫോണിന്റെ മറ്റൊരു പ്രത്യേകത അതിന്റെ ബാറ്ററി ക്യാപസിറ്റിയാണ്. ഫോണിൽ ക്രമീകരിച്ചിരിക്കുന്നത് 6000 mah ബാറ്ററിയാണ്. അതിനോടൊപ്പം തന്നെ 15 W ഫാസ്റ്റ് ചാർജിങ് സൗകര്യവും ഉണ്ട്. സാംസങ് ഗാലക്സിയിൽ എം21 ഫോണുകളിൽ 22 മണിക്കൂർ വരെ ഇന്റർനെറ്റ് ഉപയോഗിക്കണമെന്നും 29 മണിക്കൂറുകൾ വരെ വീഡിയോ പ്ലേയ് ചെയ്യാമെന്നും 49 മണിക്കൂറുകൾ സംസാരിക്കാൻ ഉപയോഗിക്കാമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...