TikTok ഇന്ത്യയിലേക്ക് തിരികെയെത്തുന്നു, പേരിൽ ചെറിയ മാറ്റമുണ്ട്

TikTok എന്ന പേര് TickTock എന്നിലേക്ക് മാറ്റം വരുത്തിയാണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ബൈറ്റ് ഡാൻസ് ശ്രമിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 21, 2021, 12:22 PM IST
  • തിരികെ എത്താൻ പദ്ധതിയിടുമ്പോൾ ചൈനീസ സമൂഹിക മാധ്യമ തങ്ങളുടെ പേരിൽ ചെറിയ മാറ്റം കൂടി വരുത്തിയാണ് എത്താൻ ശ്രമിക്കുന്നത്.
  • TikTok എന്ന പേര് TickTock എന്നിലേക്ക് മാറ്റം വരുത്തിയാണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ബൈറ്റ് ഡാൻസ് ശ്രമിക്കുന്നത്.
  • ജൂലൈ ആറിനാണ് ബൈറ്റ്ഡാൻസ് TickTock എന്ന പേര് രജിസ്റ്റർ ചെയ്യാൻ കൺട്രോളർ ജനറൽ ഓഫ് പേറ്റെന്റ്സ്, ഡിസൈൻസ് ആൻഡ് ട്രേഡ് മാർക്ക്സിൽ അപേക്ഷ സമർപ്പിച്ചത്.
  • ആപ്ലിക്കേഷന്റെ വിശദീകരണത്തിൽ ടിക്ടോക് ഏതൊക്കെ സൗകര്യങ്ങളും ഫീച്ചറുകളും നൽകുന്നുണ്ടോ അത് TickTock നുമുണ്ട്.
TikTok ഇന്ത്യയിലേക്ക് തിരികെയെത്തുന്നു, പേരിൽ ചെറിയ മാറ്റമുണ്ട്

New Delhi : TikTok ആരാധകർക്ക് ഒരു ആശ്വാസ വാർത്ത. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ടിക്ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ തയ്യാറെടുക്കുന്നു. അതിനായി ടിക്ടോക്കിന്റെ മാതൃ സ്ഥാപനമായി ബൈറ്റ്ഡാൻസ് (ByteDance) ട്രേഡ് മാർക്ക്സിനെ പേര് രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകി.

തിരികെ എത്താൻ പദ്ധതിയിടുമ്പോൾ ചൈനീസ സമൂഹിക മാധ്യമ തങ്ങളുടെ പേരിൽ ചെറിയ മാറ്റം കൂടി വരുത്തിയാണ് എത്താൻ ശ്രമിക്കുന്നത്. TikTok എന്ന പേര് TickTock എന്നിലേക്ക് മാറ്റം വരുത്തിയാണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ബൈറ്റ്ഡാൻസ് ശ്രമിക്കുന്നത്.

ALSO READ : KSRTC, ആനവണ്ടി ഇനി കേരളത്തിന് മാത്രം ഉപയോഗിക്കാം, രജിസ്ട്രാർ ഓഫ് ട്രേഡ് മാർക്കിന്റെ ഉത്തരവ് 

ജൂലൈ ആറിനാണ് ബൈറ്റ്ഡാൻസ് TickTock  എന്ന പേര് രജിസ്റ്റർ ചെയ്യാൻ കൺട്രോളർ ജനറൽ ഓഫ് പേറ്റെന്റ്സ്, ഡിസൈൻസ് ആൻഡ് ട്രേഡ് മാർക്ക്സിൽ അപേക്ഷ സമർപ്പിച്ചത്. ആപ്ലിക്കേഷന്റെ വിശദീകരണത്തിൽ ടിക്ടോക് ഏതൊക്കെ സൗകര്യങ്ങളും ഫീച്ചറുകളും നൽകുന്നുണ്ടോ അത് TickTock നുമുണ്ട്. 

ഇത്തരത്തിൽ പേരും സർവറും മാറ്റിയാണ് ഇന്ത്യയിൽ പ്രമുഖമായിരുന്നു പബ്ജി വീണ്ടും അവതരിപ്പിച്ചത്. ദക്ഷിണ കൊറിയൻ ഗ്രാഫിക്സ് ഗെയ്മിങ് സ്ഥാപനത്തിന്റെ ലൈസൻസിലാണ് പബ്ജി വീണ്ടും ബാറ്റിൽ ഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ എന്ന പേരിലാണ് വീണ്ടും ഇന്ത്യയിൽ ഇറക്കിയിരിക്കുന്നത്. 

ALSO READ : Battlegrounds Mobile India ലോഞ്ച് ചെയ്ത് ഒരാഴ്ചക്കിടെ നേടിയത് ഒരു കോടി ഡൗൺലോഡ്, ഇന്നും നാളെയുമായി BGMIൽ പ്രത്യേക ലോഞ്ച് പാർട്ടി, സമ്മാനം ആറ് ലക്ഷം രൂപ

ഇന്ത്യയിൽ അവതരിപ്പിച്ച് ഗെയ്മിങ് ആപ്പിന് ഒരാഴ്ചക്കിടെ ലഭിച്ചത് ഒരു കോടി ഡൗൺലോഡുകളാണ്. ജൂലൈ രണ്ടിനാണ് ഗെയ്മിങ് ആപ്ലിക്കേഷൻ ഇന്ത്യയിൽ ഔദ്യോഗികമായ വീണ്ടും അവതരിപ്പിച്ചത്. ഇന്ത്യയിൽ വീണ്ടും ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നതിന് മുമ്പ് 20 മില്യൺ രജിസ്ട്രേഷനായിരുന്നു ലഭിച്ചത്. 

ALSO READ : Eid സമ്മാനവുമായി BSNL; എല്ലാ ദിവസവും രാത്രി ലഭിക്കും സൗജന്യ ഇന്റർനെറ്റ്, ഒപ്പം അടിപൊളി ഓഫറും

കഴിഞ്ഞ വർഷം 2020 ജനുവരിയിലാണ് ദേശീയ സുരക്ഷയെ ചൂണ്ടിക്കാട്ടി ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് നിർമിത ആപ്ലിക്കേഷനുകൾക്ക് കേന്ദ്ര സർക്കാർ ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തുന്നത്. ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-സൈനിക പ്രശ്നം ഉടലെടുത്ത സാഹചര്യത്തിലാണ് ഇന്ത്യ വിലക്കുമായി രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News