New Delhi: സാംസങ് (Samsung) വിവിധ ഫോണുകൾ ഇന്ത്യയിൽ അവതരിച്ച് കഴിഞ്ഞു. കൊറിയൻ കമ്പനി അവതരിപ്പിച്ച ഫോണുകളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിച്ചിരിക്കുന്നത് സാംസങ് ഗാലക്സി A52 വും (Samsung Galaxy A52) സാംസങ് ഗാലക്സി A72 വുമാണ്.   ഇപ്പോൾ സാംസങ് ഗാലക്‌സി എം സീരിസിൽ ഉൾപ്പെടുന്ന എം62 വാണ് ആഗോള തലത്തിൽ ശ്രദ്ധയാകർഷിച്ച് കൊണ്ടിരിക്കുന്നത്. ഈ ഫോണിന്റെ പ്രധാന പ്രത്യേകത ഫോൺ 5ജി ആണെന്നുള്ളതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗാലക്സി എം62  ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ സ്മാർട്ട് ഫോൺ (Smartphone) കമ്പനിയായ സാംസങ് ഇതിനെ കുറിച്ച് വ്യക്തമായ ഒരു വിവരവും ഇനിയും പുറത്ത് വിട്ടിട്ടില്ല. എം62 ഇന്ത്യയിലും 5ജി സൗകര്യത്തോടെ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ALSO READ: Xiaomi Redmi Note 10 Pro ഇനി മാർച്ച് 24 വില്പനയ്‌ക്കെത്തും; അറിയേണ്ടതെല്ലാം


Samsung Galaxy M62 5G  ഫെബ്രുവരിയിലാണ് മലേഷ്യയിൽ അവതരിപ്പിച്ചത്. Samsung Galaxy F 62ന്റെ റീബാഡ്ജ്‌ഡ്‌ വേർഷൻ ഫോണായി ആണ്  Galaxy M62 5G അവതരിപ്പിച്ചത്.  Samsung Galaxy F62 കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 


സാംസങ് ഗാലക്സി M62 (Samsung Galaxy) വിന്റെ ഏറ്റവും എടുത്ത് പറയേണ്ട പ്രത്യേകത അതിന്റെ ബാറ്ററിയാണ്.  7000mAh ബാറ്ററിയോടും 25 W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടും കൂടിയാണ് ഈ ഫോണെത്തുന്നത്. സൂപ്പർ AMOLED സ്‌ക്രീനാണ് സാംസങ് ഗാലക്സി M62ന് ഉള്ളത്. അതുപോലെ തന്നെ 64 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയോടൊപ്പം ക്വാഡ് റിയർ ക്യാമറ സിസ്റ്റമാണ് ഫോണിനുള്ളത്.


ALSO READ: Motorola യുടെ Moto G60 ഉടനെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ എന്തൊക്കെ?


6.7 ഇഞ്ച് AMOLED സ്ക്രീൻ ഡിസ്പ്ലേയും (Display) 6ജിബി ആൻഡ് 128 ജിബി സ്റ്റോറേജുമാണ് ഫോണിനുള്ളത്.   സെൽഫിക്കായി സജ്ജീകരിച്ചിരിക്കുന്ന സെൽഫി ക്യാമറ 32 മെഗാപിക്സലാണ്. ഫോണിന്റെ പ്രോസ്സസ്സർ Exynos 9825 SoC ആണ്. 64 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പം 12 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ് + 5 മെഗാപിക്സൽ മാക്രോ ലെൻസും 5 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഫോണിനുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.