New Delhi: പഴയ സാംസങ് ഗാലക്സി എം12 (Samsung Galaxy M12) ഫോണുകളുടെ നവീകരിച്ച വേരിയന്റുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് പുത്തൻ എം12 സ്മാർട്ഫോണുകളിൽ പഴയ എം 12 ഫോണുകളെക്കാൾ വിവിധ സവിശേഷതകൾ കൂട്ടിചേർത്തിട്ടുണ്ട്. കൊറിയൻ കമ്പനിയായ സാംസങ് പുത്തൻ എം12 ന്റെ വരവിനെ മോൺസ്റ്റർ റീലോഡ്ഡ് എന്നാണ് വിളിക്കുന്നത്.
.@sarahjanedias03 loves surfing and scrolling on the #GalaxyM12. After all, its super smooth display makes it unputdownable. Can you guess which feature of the #MonsterReloaded lets her do so? Answer in the comments below using #SamsungM12 to win one. pic.twitter.com/aRTNKSyHGy
— Samsung India (@SamsungIndia) March 14, 2021
ഈ പുതിയ ഫോണിൽ നിരവധി പുതിയ സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് അത് മാത്രമല്ല വളരെ നേരം നിലനിക്കുന്ന ബാറ്ററിയും (Battery) സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഉറപ്പിക്കനായി 12 സിനിമാതാരങ്ങളെ ഉൾപ്പെടുത്തി ഒരു ചലഞ്ചും സംഘടിപ്പിച്ചിരുന്നു. എന്നാൽ 12 പേരിൽ ആരാകും തന്നെ എം12നെ തോൽപ്പിക്കാനായില്ല. അംഗദ് ബേഡി, സയാനി ഗുപ്ത, അമിത് സാദ് എന്നിവർ ഉൾപ്പെട്ട 12 താരങ്ങളാണ് തങ്ങളുടെ വ്യായാമത്തിനിടയിൽ ഫോൺ ഉപയോഗിച്ചത്. എന്നാൽ ആർക്കും തന്നെ ഫോണിന്റെ ബാറ്ററി മുഴുവനായി ഉപയോഗിക്കാനായില്ല.
ALSO READ: Xiaomi Redmi Note 10 ഇന്നെത്തും; ആദ്യമെത്തുന്നത് ആമസോണിലും Mi.com ലും
സവിശേഷതകൾ എന്തൊക്കെ?
പുത്തൻ സാംസങ് ഗാലക്സിയിൽ എം 12ന് 6.5 ഇഞ്ച് ഇൻഫിനിറ്റി വി ഡിസ്പ്ലയാണുള്ളത് (Display) . അത് മാത്രമല്ല ഇതിന്റെ എച്ച്ഡി പ്ലസ് സ്ക്രീനിന് 90Hz റിഫ്രഷ് റേറ്റും ഉണ്ട്. ഇത് ഉള്ളതിനാൽ ഈ ഫോണിൽ സ്വയിപ്പ് ചെയ്യാനും മറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാനും കൂടുതൽ എളുപ്പമാകും. ഗൊറില്ല ഗ്ലാസ് 3 സ്ക്രീനാണ് ഫോണിന്റെ ഡിസ്‌പ്ലേയിൽ ഉപയോഗിച്ചിരിക്കുന്നത്.
ALSO READ: Vivo X60 series മാർച്ച് 25 ന് ഇന്ത്യയിൽ അവതരിപ്പിക്കും; സവിശേഷതകൾ എന്തൊക്കെ?
വൈഡ്ലൈൻ L1 സെർറ്റിഫിക്കേഷനുള്ള ഫോണിൽ OTT പ്ലാറ്റുഫോമുകളിൽ നിന്ന് 4K വിഡിയോകൾ കാണാൻ സാധിക്കും. മാത്രമല്ല സാംസങ് ഗാലക്സി എം12ൽ ഡോൾബി അറ്റ്മോസാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് സിനിമ അല്ലെങ്കിൽ സീരീസുകൾ കാണുന്നതിന് നവയാനിഭാവം നല്കാൻ സഹായിക്കും.
ALSO READ: Samsung Galaxy A72, A52 ഫോണുകൾ ഉടനെത്തും; വിലയെത്ര പ്രതീക്ഷിക്കാം?
സാംസങ് ഗാലക്സി എം12 ൽ എക്‌സിനോസ് 850 2.0 Gz ഒക്ട കോർ പ്രോസസറാണ് (Processor) ഉപയോഗിച്ചിരിക്കുന്നത്. എല്ലാ ന്യൂ ജിൻേറഷൻ ഫോണുകളെയും പോലെ സാംസങ് ഗാലക്സി എം12 വിലും വിവിധ ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്. ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിട്ടുള്ളത്. 48+5+2+2 എന്നിങ്ങനെയാണ് ഫോണിന്റെ ക്യാമറ സെൻസറുകൾ. ഇത് കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്.
It’s available at an introductory price of just ₹9999 inclusive of ₹1000 cashback* on ICICI bank cards. Starting from 18th March, 12 noon. Get notified on @amazonIN: https://t.co/TDsCslHSry or Samsung online store: https://t.co/B5IEpTJvYj T&C apply. https://t.co/jLht5su6fo
— Samsung India (@SamsungIndia) March 14, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.