Airtel ഉപഭോക്താക്കൾക്ക് ഞെട്ടിക്കുന്ന വാർത്ത, പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചു
Airtel പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് നിരക്ക് 25 ശതമാനം വർധിപ്പിച്ചു. ഈ പുതിയ നിരക്കുകൾ നവംബർ 26 മുതൽ പ്രാബല്യത്തിൽ വരും.
Airtel തങ്ങളുടെ ഉപഭോക്താക്കൾക്ക് വിലക്കയറ്റത്തിന്റെ ഞെട്ടൽ നൽകിയിരിക്കുകയാണ്. അതായത് Airtel പ്രീപെയ്ഡ് പ്ലാനുകളുടെ വില വർധിപ്പിച്ചു. കമ്പനി താരിഫ് നിരക്ക് 25 ശതമാനമാണ് വർധിപ്പിച്ചത്. നേരത്തെ ജൂലൈയിൽ പോസ്റ്റ് പെയ്ഡ് പ്ലാനിന്റെ വിലയും കമ്പനി വർധിപ്പിച്ചിരുന്നു.
ഇനി Airtel ന്റെ 28 ദിവസത്തെ പ്രീപെയ്ഡ് പ്ലാനിന്റെ വില 99 രൂപയിൽ നിന്ന് ആരംഭിക്കും. അതായത് ഈ പദ്ധതിയുടെ 25% വർദ്ധിച്ചു. ജൂലൈയിൽ കമ്പനി 49 രൂപയുടെ പ്ലാൻ നീക്കം ചെയ്തിരുന്നു. ഈ പ്ലാനിൽ എസ്എംഎസ് ഇല്ലായിരുന്നു.
ഇനി നിങ്ങൾക്ക് SMS വേണമെങ്കിൽ 149 രൂപയ്ക്ക് പകരം 179 രൂപ ചെലവഴിക്കേണ്ടിവരും. ഈ പ്ലാനിലും 20% വർധനവുണ്ടായി. 219 രൂപയുടെ പ്ലാനും ഈ ആനുകൂല്യവും 1 ജിബി ഡാറ്റയും നൽകിയിരുന്നു. ഇതിന്റെ വില ഇപ്പോൾ 265 രൂപയായി ഉയർന്നിട്ടുണ്ട്.
Airtel ന്റെ ജനപ്രിയമായ 598 രൂപയുടെ പ്ലാനിന്റെ വിലയും വർധിപ്പിച്ചിട്ടുണ്ട്. ഈ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഇതിൽ 1.5ജിബി ഡാറ്റയാണ് പ്രതിദിന ഉപഭോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനിനായി ഇപ്പോൾ നിങ്ങൾ 719 രൂപ ചെലവഴിക്കേണ്ടിവരും. ഡാറ്റ ടോപ്പ്അപ്പിന്റെയും മറ്റ് പ്ലാനുകളുടെയും താരിഫിൽ 20% വർധനവുണ്ടായി.
ഈ പ്രീപെയ്ഡ് പ്ലാനുകളുടെ പുതിയ വില നവംബർ 26 മുതൽ ആരംഭിക്കും. Reliance Jio യും Vodafone ഉം ഇതുവരെ വില വർദ്ധന പ്രഖ്യാപിച്ചിട്ടില്ല. ഈ കമ്പനികളും അവരുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വില ഉടൻ വർദ്ധിപ്പിക്കാൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...