Reliance Jio vs Airtel vs VI : റീച്ചാർജിനൊപ്പം OTT സബ്സ്ക്രിപ്ഷൻ പ്ലാനുകളുമായി ടെലികോം കമ്പിനികൾ

പോസ്റ്റ് പേയ്ഡ് ഉപഭോക്താക്കൾക്കായി ജിയോ, എയർടെൽ, വിഐ നൽകുന്ന വിവിധ ഒടിടി സബ്സ്ക്രിപ്ഷൻ പ്ലാനുകൾ

Written by - Zee Malayalam News Desk | Last Updated : Oct 12, 2021, 01:03 AM IST
  • പോസ്റ്റ് പേയ്ഡ് ഉപഭോക്താക്കൾക്കായി ജിയോ, എയർടെൽ, വിഐ നൽകുന്ന വിവിധ ഒടിടി സബ്സ്ക്രിപ്ഷൻ പ്ലാനുകൾ
  • ഇതിൽ ഏറ്റവും പ്രധാനമായും ടെലികോ ദാതാക്കൾ തങ്ങളുടെ പോസ്റ്റ് പെയിഡ് ഉപഭോക്താക്കൾക്കാണ് കൂടുതൽ പരിഗണന നൽകുന്നത്.
Reliance Jio vs Airtel vs VI : റീച്ചാർജിനൊപ്പം OTT സബ്സ്ക്രിപ്ഷൻ പ്ലാനുകളുമായി ടെലികോം കമ്പിനികൾ

Best Postpaid Plans : നിലവിൽ ഇന്ത്യയിൽ ഒടിടി ഉപഭോക്താക്കളുടെ കണക്ക് വലിയതോതിൽ വർധിച്ചിരിക്കുകയാണ്. കൂടുതൽ ഉപഭോക്താക്കൾ ഒടിടിയിലേക്ക് കടന്ന് വരാൻ ഇന്ത്യയിൽ ടെലികോം സർവീസ് കമ്പിനികളുമായി ചേർന്ന് മികച്ച സബ്സ്ക്രിപ്ഷൻ ഓഫറുകളാണ് നെറ്റ്ഫ്ലിക്സ് ആമോസൺ പ്രൈ വീഡിയോ പോലയുള്ള ഒടിടി പ്ലാറ്റ്ഫോമുകൾ ഒരുക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനമായും ടെലികോ ദാതാക്കൾ തങ്ങളുടെ പോസ്റ്റ് പെയിഡ് ഉപഭോക്താക്കൾക്കാണ് കൂടുതൽ പരിഗണന നൽകുന്നത്.

പോസ്റ്റ് പേയ്ഡ് ഉപഭോക്താക്കൾക്കായി ജിയോ, എയർടെൽ, വിഐ നൽകുന്ന വിവിധ ഒടിടി സബ്സ്ക്രിപ്ഷൻ പ്ലാനുകൾ

ALSO READ : Jio യുടെ അടിപൊളി പ്ലാൻ! രണ്ട് രൂപ കൂടുതൽ ചെലവാക്കൂ.. നേടൂ ഇരട്ടി ഇന്റർനെറ്റും unlimited കോളും

റിലയൻസ് ജിയോ

399 രൂപ മുതലുള്ള പ്ലാനുകളാണ് ജിയോ ഒടിടി സബ്സ്ക്രിപ്ഷനുകൾക്കായി ഒരുക്കുന്നത്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വിഐപി എന്നി ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനാണ് ലഭ്യമാകുന്നത്. 

ബില്ലിങ് സൈക്കളിൽ 75 ജിബി ജേറ്റ ലഭിക്കുന്നതാണ്. അൺലിമിറ്റഡ് വോയിസ് കോൾ, ദിവസം 100 എസ്എംഎസുകൾ കൂടാതെ 200 ജിബി ഡേറ്റ റോളോവർ സാധ്യമാണ്. ഇവയ്ക്ക് പുറമെ ജിയോയുടെ എല്ലാ ആപ്ലിക്കേഷനുകൾ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും.

ALSO READ : Jio Prepid Plan: 999 രൂപയ്ക്ക് 3 GB Dataയും ഒപ്പം 84 ദിവസത്തെ വാലിഡിറ്റിയും...!! അടിപൊളി പ്ലാനുമായി Jio

എയർടെൽ

499 രൂപയാണ് എയടെല്ലിന്റെ പ്ലാൻ. ഇതിൽ ആമസോൺ പ്രൈം വീഡിയോയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും മാത്രമെ ലഭിക്കൂ. ബില്ലിങ് സൈക്കളിൽ 75 ജിബി ജേറ്റ ലഭിക്കുന്നതാണ്. അൺലിമിറ്റഡ് വോയിസ് കോൾ, ദിവസം 100 എസ്എംഎസുകൾ കൂടാതെ 200 ജിബി ഡേറ്റ റോളോവർ സാധ്യമാണ്. ഒപ്പം എയർടെൽ എക്സ്ട്രീം വ്യങ്ക് മ്യൂസിക്ക് സബ്സ്ക്രിപ്ഷനും സൗജന്യമായി ലഭിക്കുന്നതാണ്. 

ALSO READ : Jio, Airtel, Vi, BSNL Best Recharge Plans: ആകര്‍ഷകമായ വാര്‍ഷിക പ്ലാനുകളുമായി ടെലികോം കമ്പനികള്‍, ഇനി മാസം തോറും റീ ചാര്‍ജ് ചെയ്യേണ്ട ടെന്‍ഷന്‍ ഇല്ല...

വിഐ

499 രൂപയാണ് VI പ്ലാൻ. ഇതിൽ ആമസോൺ പ്രൈം വീഡിയോയും ZEE5 മാത്രമെ ലഭിക്കൂ. ബില്ലിങ് സൈക്കളിൽ 75 ജിബി ജേറ്റ ലഭിക്കുന്നതാണ്. അൺലിമിറ്റഡ് വോയിസ് കോൾ, ദിവസം 100 എസ്എംഎസുകൾ കൂടാതെ 200 ജിബി ഡേറ്റ റോളോവർ സാധ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News