ന്യൂഡൽഹി: സംയുക്ത സൈനിക (CDS) മേധാവി ബിപിന്‍ റാവത്ത് (Bipin Rawat) സഞ്ചരിച്ച വ്യോമസേനയുടെ (AirForce) റഷ്യൻ നിർമിത Mi-17V5 ഹെലികോപ്ടര്‍ തകർന്ന വാർത്ത രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചു. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും (Madhulika Rawat) അടക്കം 13 പേരാണ് അപകടത്തിൽ മരിച്ചത്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യോമസേനയുടെ ഏറ്റവും കരുത്തനായ അത്യാധുനിക ഹെലികോപ്ടറായാണ് എംഐ-17 വി5 അറിയപ്പെടുന്നത്. റഷ്യന്‍ ആയുധ വിതരണക്കാരായ റോസോബോറോനെക്സ്പോര്‍ട്ടില്‍ നിന്നാണ് ഇന്ത്യ ഇത് സ്വന്തമാക്കിയത്. സൈനിക, ആയുധ ഗതാഗതം, ഫയർ സപ്പോർട്ട്, കോൺവോയ് എസ്‌കോർട്ട്, പട്രോളിംഗ്, സെർച്ച് ആൻഡ് റെസ്‌ക്യൂ തുടങ്ങിയ സൈനിക പ്രവർത്തനങ്ങൾക്ക് ഈ ഹെലികോപ്ടർ ഉപയോ​ഗിക്കാം. 


Also Read: Bipin Rawat Helicopter Crash | സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഊട്ടിയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു


തന്ത്രപ്രധാന നീക്കങ്ങള്‍ക്കും എയര്‍ ഡ്രോപുകള്‍ക്കും ഉപയോഗിക്കുന്ന ഈ റഷ്യന്‍ നിര്‍മിത ഹെലികോപ്ടര്‍ കഴിഞ്ഞ എട്ട് വർഷത്തിനിടെ ആറ് തവണയാണ് അപകടത്തില്‍പ്പെടുന്നത്. 2013 ജൂൺ 25ന് ആണ് ഇതേ വിഭാഗത്തിലുള്ള ഹെലികോപ്ടര്‍ ആദ്യമായി അപകടത്തിൽപ്പെടുന്നത്. പിന്നീട് 2016 ഒക്ടോബർ 19, 2017 ഒക്ടോബർ 6, 2018 ഏപ്രിൽ 3, 2019 ഫെബ്രുവരി 27, 2021 ഡിസംബർ 8 എന്നീ ദിവസങ്ങളിലാണ് അപകടമുണ്ടായത്.


ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനിൽ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ അതേ ദിവസം 2019 ഫെബ്രുവരി 27ന് ശ്രീനഗറിലെ ബദ്ഗാമില്‍ ഈ ഹെലികോപ്ടർ തകർന്നുവീഴുകയായിരുന്നു. ശ്രീനഗറില്‍ നിന്ന് പറന്നുയര്‍ന്ന് പത്ത് മിനുറ്റുകള്‍ക്കകമാണ് എം.ഐ17 വി5 ഹെലികോപ്ടർ ബദ്ഗാമില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. 


Also Read: Helicopter crash | ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടം, റഷ്യൻ നിർമ്മിത Mi-17V-5 ഹെലികോപ്ടറിനെ കുറിച്ച് അറിയേണ്ടതെല്ലാം...


അതിര്‍ത്തിയില്‍ ഇന്ത്യ-പാക് യുദ്ധവിമാനങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോഴാണ് വ്യോമസേനയുടെ മിസൈലാക്രമണത്തില്‍ ഹെലികോപ്ടർ തകര്‍ന്നത്. ശ്രീനഗര്‍ വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന കോപ്ടറിനുനേര്‍ക്ക് പാകിസ്ഥാന്റേതെന്ന് കരുതി മിസൈല്‍ തൊടുക്കുകയായിരുന്നു. സാങ്കേതികത്തകരാറാണെന്നാണ് ആദ്യം സംശയിച്ചതെങ്കിലും വ്യോമസേനയുടെ പക്കലുള്ള ഇസ്രയേല്‍ നിര്‍മിത സ്‌പൈഡര്‍ മിസൈല്‍ ആക്രമണത്തിലാണ് തകര്‍ന്നതെന്ന് പിന്നീട് കണ്ടെത്തി. 


ഊട്ടിക്ക് (Ooty) സമീപം കുനൂരിൽ സൈനിക ഹെലികോപ്ടർ (Helicopter) തകർന്നുണ്ടായ അപകടത്തിൽ ഹെലികോപ്ടറിലുണ്ടായിരുന്ന 14 പേരിൽ ബിപിൻ റാവത്തടക്കം (Bipin Rawat) 13 പേരുടെയും മരണം വ്യോമസേനാ സ്ഥിരീകരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ലാൻഡിങ്ങിന് പത്തു കിലോമീറ്റർ മാത്രമകലെയായിരുന്നു അപകടം. മോശം കാലാവസ്ഥയെ (Bad weather) തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ കുറിച്ച് അന്വേഷണത്തിനായി വ്യോമസേന ഉത്തരവിട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.