ന്യൂഡൽഹി: ഫോണിൻറെ ഉപയോഗം കൂടും തോറും അതിൻറെ വേഗതയും കുറയും. പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്.
ഫോണിൽ വൈറസുകളോ കാഷെകളോ ഉള്ളതായിരിക്കാം ഇതിനുള്ള ഒരു കാര്യം.ഇവ ഫോണിന്റെ വേഗത കുറയ്ക്കും.എന്നാൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഫോണിന്റെ വേഗത നമ്മുക്ക് തന്നെ ഇരട്ടിയാക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആന്റി വൈറസ് 


ഫോണിൽ ആന്റി വൈറസ് ഇൻസ്റ്റാൾ ചെയ്താൽ ഫോണിലുള്ള വൈറസിനെ അത് തന്നെ പിടികൂടും. ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് ഫോൺ മെമ്മറി അതിന് പറ്റുന്നതാണോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.വൈറസ് പോയാൽ ഫോണിന്റെ വേഗതയിലും വ്യത്യാസം കാണാം.  ഓൺലൈൻ ബ്രൗസിംഗ്, ആപ്പുകൾ ഇൻസ്‌റ്റാൾ ചെയ്യൽ എന്നിവ മൂലവും വൈറസുകൾ വരാം.


ALSO READ: Lava Blaze : വളരെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി ലാവ ബ്ലേസ്‌ ഇന്ത്യൻ വിപണിയിൽ; അറിയേണ്ടതെല്ലാം


കാഷെ കളയണം


ഫോൺ ഉപയോഗിക്കുമ്പോൾ കാഷെ ക്ലിയർ ചെയ്യേണ്ടത് ആവശ്യമാണ്. നിങ്ങൾ കാഷെ ക്ലിയർ ചെയ്തില്ലെങ്കിലും, ഫോണിന്റെ വേഗതയെയും അത് ബാധിക്കും. നിങ്ങൾ ഒരു ആപ്പ് തുറന്ന് അത് അടച്ചാൽ പോലും കാഷെ ഉണ്ടാവും. കാഷെ ക്ലിയർ ചെയ്തു കഴിഞ്ഞാൽ ഫോണിന്റെ സ്പീഡ് ഇരട്ടിയാക്കാം. 


ALSO READ: Amazon Grocery Deal: ആമസോണിൽ നിന്നും പലചരക്ക് സാധനങ്ങൾക്ക് വൻ കിഴിവ്;ഓഫർ ഇങ്ങനെ


സ്പീഡ് ബൂസ്റ്റിംഗ് ആപ്പുകൾ-


ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്നും നിരവധി സ്പീഡ് ബൂസ്റ്റിംഗ് ആപ്പുകൾ. ഡൌൺലോഡ് ചെയ്യാം. എന്നാൽ ആപ്പ് സ്റ്റോറിൽ ഇത്തരം ആപ്പുകളില്ല.ഫോണിലെ കാഷെയും വൈറസും ഇല്ലാതാക്കുകയാണ് സ്പീഡ് ഐഫോണുകളിൽ ചെയ്യേണ്ടത്. അതല്ലെങ്കിൽ ഐ സ്റ്റോറിൽ നിന്നും പണം കൊടുത്ത് ആപ്പുകൾ വാങ്ങേണ്ടതായി വരും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.