Bengaluru : ആഗോളതലത്തിൽ ചിപ്പുകളുടെ (CHip Crisis) ലഭ്യത കുറവ് സ്മാർട്ട്ഫോണുകൾ (Smartphone), ലാപ്ടോപ്പുകൾ (Laptop), സ്മാർട്ട് ടിവികൾ, (Smart TV) ഓട്ടോമൊബൈലുകൾ (Automobile) തുടങ്ങി നിരവധി വ്യവസായ രംഗങ്ങളെ ബാധിച്ചിട്ടുണ്ട്. കോവിഡ് രോഗബാധയെ തുടർന്നാണ് ചിപ്പുകളുടെ ലഭ്യതയിൽ കനത്ത ക്ഷാമം അനുഭവപ്പെടാൻ ആരംഭിച്ചത്. കഴിഞ്ഞ വര്ഷം മുതലാണ് ചിപ്പുകളുടെ ലഭ്യത കുറവ് അനുഭവപ്പെടാൻ തുടങ്ങിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ച് അടുത്ത വര്ഷം അവസാനം വരെ ഈ ലഭ്യത കുറവ് നിലനിൽക്കും. ഇന്ത്യയിലും ഈ ക്ഷാമം ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇതുമൂലം സ്മാർട്ട് ഫോണുകളുടെ വില വർധിച്ചിട്ടുണ്ട്. റെഡ്മി, ഓപ്പോ, സാംസങ് തുടങ്ങി നിരവധി ഫോണുകളുടെ വിലയാണ് ചെറിയ തോതിൽ വർധിച്ചത്.


ALSO READ: Twitter | ഇനി ഓട്ടോ-റിഫ്രഷ് ഇല്ല, ടൈംലൈനില്‍ പുതിയ മാറ്റവുമായി ട്വിറ്റര്‍


ഈ പ്രതിസന്ധി ഉടൻ അവസാനിക്കില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇതുമൂലം 2022 അവസാനം വരെ എൻട്രി ലെവൽ ഫോണുകളുടെയും, മിഡ് റേഞ്ച് ഫോണുകളുടെയും വില  ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പ്രീമിയം ഫോണുകളുടെ വിലയിൽ ഇത് ബാധിക്കില്ലെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്.


ALSO READ: Viral News Boom Corbett 14| 499 രൂപ കൊടുത്താൽ ഒരു ഇലക്ട്രിക് സ്കൂട്ടർ ? കണ്ടാൽ ലൂണ പോലെ, വിപണി പിടിക്കാൻ ബൂം കോർബറ്റ്


ചിപ്പ് ക്ഷാമം മിക്ക ഫോൺ നിർമ്മാതാക്കളെയും ആശങ്കപ്പെടുത്തുന്നുണ്ട് . Xiaomi, Realme പോലുള്ള ബ്രാൻഡുകൾ  തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ഏറ്റവും മികച്ച വില നൽകാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ചിപ്‌സെറ്റുകൾ, ബാറ്ററികൾ എന്നിവയുടെ വില വർദ്ധന ഇതിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.


ALSO READ: BSNL VIP Number സ്വന്തമാക്കി ഉരുളക്കിഴങ്ങ് വില്ലനക്കാരന്‍....!! മുടക്കിയത് ലക്ഷങ്ങള്‍


വിലയിരുത്തലുകൾ അനുസരിച്ച് ആഗോള തലത്തിലുള്ള ചിപ്പ് ക്ഷാമം പ്രാഥമികമായി ബജറ്റ് ഫോണുകളുടെ വിലയെയാണ് ബാധിച്ചിരിക്കുന്നത്. പ്രീമിയം വിഭാഗത്തെ അത്രയധികം ഈ ക്ഷാമം ബാധിക്കില്ല. കൗണ്ടർപോയിന്റ് റിസർച്ചിന്റെ തരുൺ പഥക് സൂചിപ്പിക്കുന്നത് അനുസരിച്ച് ലോവർ എൻട്രി/എൻട്രി ലെവൽ വിഭാഗമാണ് നിലവിൽ ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ നേരിടുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.