Twitter | ഇനി ഓട്ടോ-റിഫ്രഷ് ഇല്ല, ടൈംലൈനില്‍ പുതിയ മാറ്റവുമായി ട്വിറ്റര്‍

ട്വിറ്ററിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളിലും ടൈംലൈന്‍ ഓട്ടോമാറ്റിക് ആയി റിഫ്രഷ് ആവില്ല. 

Written by - Zee Malayalam News Desk | Last Updated : Nov 16, 2021, 03:42 PM IST
  • ട്വീറ്റുകൾ വായിച്ചുകൊണ്ടിരിക്കുന്നതിനിടെ ടൈംലൈനില്‍ അവ അപ്രത്യക്ഷമാവുന്നത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഈ മാറ്റം.
  • ഇനി മുതല്‍ പുതിയ ട്വീറ്റുകള്‍ ടൈംലൈനില്‍ കാണണമെങ്കിൽ ടൈംലൈനിന് മുകളിലുള്ള ട്വീറ്റ് കൗണ്ടര്‍ ബാറില്‍ ക്ലിക്ക് ചെയ്യണം.
  • അതുവരെ പഴയ ട്വീറ്റുകള്‍ തന്നെയാണ് ടൈംലൈനില്‍ കാണാനാവുക.
Twitter | ഇനി ഓട്ടോ-റിഫ്രഷ് ഇല്ല, ടൈംലൈനില്‍ പുതിയ മാറ്റവുമായി ട്വിറ്റര്‍

സാന്‍ഫ്രാന്‍സിസ്‌കോ: ഉപഭോക്താക്കളുടെ ഏറെ നാളത്തെ പരാതിക്ക് പരിഹാരവുമായി മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ (Micro-blogging site) ട്വിറ്റർ. ട്വിറ്ററിൽ (Twitter)ടൈംലൈൻ ഇനി ഓട്ടോമാറ്റിക് ആയി Refresh ആവില്ല. ഉപഭോക്താക്കളുടെ ഏറ്റവും വലിയൊരു പരാതിയായിരുന്നു പുതിയ ട്വീറ്റുകള്‍ (Tweet) ഓട്ടോമാറ്റിക് ആയി ടൈംലൈനില്‍ (Timeline) പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അതിന് പരിഹാരം കാണുകയാണ് ട്വിറ്റര്‍ ഈ തീരുമാനത്തിലൂടെ. 

ട്വീറ്റുകൾ വായിച്ചുകൊണ്ടിരിക്കുന്നതിനിടെ ടൈംലൈനില്‍ അവ അപ്രത്യക്ഷമാവുന്നത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഈ മാറ്റം. ഇനി മുതല്‍ പുതിയ ട്വീറ്റുകള്‍ ടൈംലൈനില്‍ കാണണമെങ്കിൽ ടൈംലൈനിന് മുകളിലുള്ള ട്വീറ്റ് കൗണ്ടര്‍ ബാറില്‍ ക്ലിക്ക് ചെയ്യണം. അതുവരെ പഴയ ട്വീറ്റുകള്‍ തന്നെയാണ് ടൈംലൈനില്‍ കാണാനാവുക.

Also Read: Facebook ഉം Twitter ഉം മെയ് 26 ന് ശേഷം ഇന്ത്യയിൽ ബാൻ ചെയ്യപ്പെടുമോ? 

ട്വിറ്റർ ഉപോക്താക്കൾ ട്വീറ്റുകൾ വായിച്ചുകൊണ്ടിരിക്കുന്നതിനിടെ അത് അപ്രത്യക്ഷമാവുന്ന പ്രശ്നം പരിഹരിക്കുന്നതിനായി ട്വീറ്റുകള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ മാറ്റം കൊണ്ടുവരുമെന്ന് സെപ്റ്റംബറില്‍ ട്വിറ്റര്‍ സൂചന നല്‍കിയിരുന്നു. ട്വിറ്ററിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളിലും ടൈംലൈന്‍ ഓട്ടോമാറ്റിക് ആയി റിഫ്രഷ് ആവില്ല. പകരം നാവിഗേഷന്‍ ബാറിലെ ഹോം ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ മാത്രമേ പുതിയ ട്വീറ്റുകള്‍ വരികയുള്ളൂ. 

Also Read: Twitter Strike System: സൂക്ഷിക്കുക; കോവിഡ് 19നെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ Tweet ചെയ്‌താൽ നിങ്ങളുടെ അക്കൗണ്ട് Block ചെയ്യപ്പെടും

ട്വിറ്റര്‍ (Twitter) വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഓട്ടോമാറ്റിക് ആയി ക്രോപ്പ് ചെയ്യില്ലെന്നും അടുത്തിടെ ട്വിറ്റര്‍ പ്രഖ്യാപിച്ചിരുന്നു. മൊബൈലില്‍ (Mobile) നേരത്തെ തന്നെ ഫുള്‍ സൈസ് ഇമേജ് പ്രിവ്യൂ അവതരിപ്പിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News