Viral News Boom Corbett 14| 499 രൂപ കൊടുത്താൽ ഒരു ഇലക്ട്രിക് സ്കൂട്ടർ ? കണ്ടാൽ ലൂണ പോലെ, വിപണി പിടിക്കാൻ ബൂം കോർബറ്റ്

കോയമ്പത്തൂർ ആസ്ഥാനമായുള്ള ബൂം മോട്ടോർസാണ് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിലേക്ക് എത്തിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 16, 2021, 01:39 PM IST
  • 2.3 കി വാട്ട് ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്കൂട്ടറുകൾ 100 മുതൽ 200 കിലോ മീറ്റർ വരെയും ഒറ്റ ചാർജ്ജിങ്ങിൽ ഒാടിയെത്തും.
  • ഇന്ത്യയിൽ എവിടെ നിന്നും വെറും 499 രൂപയ്ക്ക് സ്കൂട്ടറുകൾ ബുക്ക് ചെയ്യാനാവുമെന്നതാണ് പ്രത്യേകത
  • പരമാവധി 2.5 മണിക്കൂറിനുള്ളിൽ സ്കൂട്ടറുകൾ പൂർണമായും ചാർജ് ആവും
Viral News Boom Corbett 14| 499 രൂപ കൊടുത്താൽ  ഒരു ഇലക്ട്രിക് സ്കൂട്ടർ ? കണ്ടാൽ ലൂണ പോലെ, വിപണി പിടിക്കാൻ ബൂം കോർബറ്റ്

Coimbatore: ലൂണ ആണെന്ന് കണ്ട് തെറ്റിധരിക്കേണ്ട സംഭവം ഇലക്ട്രിക് ആണ്. അനുദിനം വളരുന്ന ഇലക്ട്രിക് വിപണിയിലേക്ക് പുതിയൊരു കമ്പനി കൂടി എത്തുകയാണ്.

കോയമ്പത്തൂർ ആസ്ഥാനമായുള്ള ബൂം മോട്ടോർസാണ് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിലേക്ക് എത്തിക്കുന്നത്. ബൂം കോർബറ്റ് 14 എന്ന് പേരിട്ടിരിക്കുന്ന സ്കൂട്ടറുകൾ അധികം താമസിക്കാതെ വിപണിയിൽ എത്തും.

Also ReadOla Electric Scooter : ഡീലർമാരില്ല, കമ്പിനി സ്കൂട്ടർ നേരിട്ട് വീട്ടിലെത്തിക്കും

Boom Corbett: Price in India

Corbett 14 and Corbett 14-EX എന്ന മോഡലുകളായിരിക്കും ആദ്യമായി അവതരിപ്പിക്കുന്നത്. 2.3 കി വാട്ട് ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്കൂട്ടറുകൾ 100 മുതൽ 200 കിലോ മീറ്റർ വരെയും ഒറ്റ ചാർജ്ജിങ്ങിൽ ഒാടിയെത്തും. ബൂം കോർബറ്റിന് 89,999 രൂപ മുതലും, കോർബറ്റ് 14 എകസ്ിന് 1,24,999 രൂപയുമാണ് എക്സ് ഷോറൂം വില.

Also ReadOla Electric scooter: Ola ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? വിപണിയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക് സ്കൂട്ടര്‍ ഏതാണ്? അറിയാം

ഇന്ത്യയിൽ എവിടെ നിന്നും വെറും 499 രൂപയ്ക്ക് സ്കൂട്ടറുകൾ ബുക്ക് ചെയ്യാനാവുമെന്നതാണ് പ്രത്യേകത. പരമാവധി 2.5 മണിക്കൂറിനുള്ളിൽ സ്കൂട്ടറുകൾ  പൂർണമായും ചാർജ് ആവും എന്നതാണ് പ്രത്യേകത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News