പുതിയ വർഷത്തിൽ തന്നെ തങ്ങളുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ചിങ്ങ്  നടത്തി സ്പേസ് എക്സ്. കഴിഞ്ഞ വ്യാഴാഴ്ചയാണ്  49 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ട് ഫാൽക്കൺ 9 റോക്കറ്റ്  ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ടുകൾ പ്രകാരം, കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 ൽ നിന്ന് ഫാൽക്കൺ 9 വിജയകരമായി വിക്ഷേപിച്ചതായി സ്‌പേസ് എക്‌സ് എഞ്ചിനീയർ ജെസ്സി ആൻഡേഴ്‌സൺ പ്രഖ്യാപിച്ചിട്ടുണ്ട്. 


ALSO READ: Apple | മാക്കോ ഐപാഡോ വാങ്ങിയാൽ എയര്‍പോഡ് ഫ്രീ, ഓഫര്‍ ഈ രാജ്യങ്ങളിൽ മാത്രം



ലോഞ്ചിങ്ങ് പൂർത്തിയായി ഏകദേശം 1 മണിക്കൂറിന് ശേഷം, 49 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിജയകരമായി വിന്യസിച്ചതായി സ്‌പേസ് എക്‌സും ട്വീറ്റ് ചെയ്തു. 2021-ൽ ഒരു വർഷത്തിനുള്ളിൽ 31 വിക്ഷേപണങ്ങളുമായി, ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ വിക്ഷേപണങ്ങൾ എന്ന പുതിയ റെക്കോർഡ് സ്‌പേസ് എക്‌സ് സ്ഥാപിച്ചു. 


ALSO READ: Vivo V23 Series : നിറം മാറുന്ന ബാക്ക് പാനലിനൊപ്പം കിടിലം Vivo V23 ഫോണുകൾ ഇന്ത്യയിലെത്തി


ഈ വർഷവും ഉയർന്ന വിക്ഷേപണ നിരക്ക് നിലനിർത്താൻ SpaceX തുടർന്നും പരിശ്രമിക്കുമെന്നാണ് പ്രതീക്ഷ.  ജനുവരിയിൽ രണ്ട് ഫാൽക്കൺ 9 ദൗത്യങ്ങൾ കൂടി കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ലോഞ്ചിങ്ങ് തീയതികൾ വെളിപ്പെടുത്തിയിട്ടില്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.