ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ട് കഷ്ടിച്ച് ഒരു മാസം പിന്നിടുന്നതേ ഉള്ളുവെങ്കിലും ഇന്ത്യയുടെ പ്രിയപ്പെട്ട വാഹനങ്ങളുടെ നിരയിലേക്ക് ടാറ്റ പഞ്ച് (Tata Punch)  എത്തുകയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കുന്ന രണ്ടാമത്തെ കാറാണ് പഞ്ച്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് ഇത്തരമൊരു ജനപ്രീതിയിലേക്ക് പഞ്ചിനെ എത്തിച്ചതെന്നതാണ് ഏറ്റവും ശ്രദ്ധേയം. വലിയ പൈസയ്ക്ക് എസ്.യുവികൾ വാങ്ങാൻ പറ്റാത്തവർക്ക് എസ്.യുവിയുടെ ഫീച്ചറുകളും ലുക്കും അടക്കം നൽകിയാണ് ടാറ്റാ പഞ്ച് എത്തിയത്. കാരണം ഇതൊരു മൈക്രോ എസ്.യുവിയാണ്.


Also Read: Tata Tigor 2021 EV: ലുക്കെല്ലാം പഴയ പോലെ, വർക്കാവട്ടെ പൊളി ടാറ്റാ ടിഗോർ ഇലക്ട്രിക് ഇന്നിറങ്ങും


അത്തരത്തിലൊരു വാഹനത്തിന് ജനപ്രീതി ഉണ്ടായില്ലെങ്കിലേ അതിശയമുള്ളു. ഇനി പഞ്ച് വാങ്ങിക്കുന്നവർ പ്രധാനമായും അറിഞ്ഞിരിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട് അവ  നോക്കാം.


ടാറ്റാ പഞ്ചിൻറെ വില( Tata Punch on Road Price)


5.49 ലക്ഷം മുതൽ 9.39 ലക്ഷം വരെയാണ് പഞ്ചിൻറെ എക്സ് ഷോറൂം വില. ഏതാണ്ട് നിലവിലെ എല്ലാ ടാറ്റാ വാഹനങ്ങളുടെയും എക്സീറ്റിരിയർ, ഇൻറീരിയർ ലുക്കിൽ നിന്ന് അടർത്തി മാറ്റിയ സ്റ്റൈൽ തന്നെയാണ് പഞ്ചിനും. ഫൈവ് ഗിയർ സ്പീഡിൽ കുതിക്കുന്ന ഒരു കുട്ടി കുതിര. അതിന് കരുത്തേകുന്നത് 1.2 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എഞ്ചിൻ.


മൈലേജ് ( Tata Punch Real Mileage)


നഗരങ്ങളിൽ പരമാവധി 10 മുതൽ 13.86 കിലോ മീറ്ററും. ഹൈവേകളിൽ 17.08 കിലോ മീറ്ററുമാണ് കാറിൻറെ ഇന്ധന ക്ഷമത. സാമാന്യം എല്ലാം ടെറയിനുകളിലും ഒാടിക്കാൻ സാധിക്കുന്ന വണ്ടിയാണെന്ന് പറയാം. ഭേദപ്പെട്ട് ഗ്രൌണ്ട് ക്ലിയറൻസും കൂടി എത്തുമ്പോൾ മികച്ച പെർഫോമൻസ് എന്ന് പറയാം.


ALSO READ: Tata PUNCH : എതിരാളികൾക്ക് നേരെ പഞ്ചുമായി ടാറ്റ പഞ്ചിന്റെ വില, ഇതാ ടാറ്റ പഞ്ചിന്റെ വിലയും, മറ്റ് ഫീച്ചറുകളും


എന്ന് കിട്ടും


നിലവിലെ തിക്കി തിരക്കുകൾ പരിഗണിക്കുമ്പോൾ കുറഞ്ഞത് രണ്ട് മാസത്തിലധികം വേണ്ടി വന്നേക്കാം വണ്ടി വീട്ടിലെത്താൻ.  നിസ്സാൻ മാഗ്നൈറ്റ്, റെനോൾട്ട് കിഗർ,മഹീന്ദ്ര കെ.യു.വി 100 തുടങ്ങിയ സമാന എസ്.യുവികൾക്ക് ഭീക്ഷണി തന്നെയാണ് പഞ്ച്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.