Tata Tigor 2021 EV: ലുക്കെല്ലാം പഴയ പോലെ, വർക്കാവട്ടെ പൊളി ടാറ്റാ ടിഗോർ ഇലക്ട്രിക് ഇന്നിറങ്ങും

ലുക്കിലോ,എക്സറ്റീരിയറിലോ കാര്യമായ മാറ്റം ഇല്ലെങ്കിലും ഒരു സ്റ്റാൻഡേർഡ് കാർ എന്ന് തന്നെ ടിഗോറിനെ പറയാം. 

Written by - Zee Malayalam News Desk | Last Updated : Aug 31, 2021, 11:14 AM IST
  • 6 വേരിയൻറുകളും അഞ്ച് നിറങ്ങളും കാറിനുണ്ട്.
  • . 5,64,713 രൂപ എക്സ് ഷോറും മുതൽ 7,81,512 രൂപ വരെയാണ് കാറിൻറെ വില.
  • പെട്രോൾ വേർഷന് പരമാവധി 20 കിലോമീറ്ററോളം മൈലേജ് ലഭിക്കും
Tata Tigor 2021 EV: ലുക്കെല്ലാം പഴയ പോലെ, വർക്കാവട്ടെ പൊളി ടാറ്റാ ടിഗോർ ഇലക്ട്രിക് ഇന്നിറങ്ങും

കാറുകളുടെ നിർമ്മാണത്തിൽ ഒരിടവേളക്ക് ശേഷം വലിയ തിരിച്ചുവരവാണ് ടാറ്റ നടത്തിയത്. ഇതിന് തുടക്കമിട്ടത് തന്നെ ടിയാഗോയുടെ വരവാണ്. ടിയാഗോ,ആൾട്രോസ്,ഹാരിയർ എന്നിങ്ങനെ കുറഞ്ഞ കാലം കൊണ്ട് തന്നെ ജന്പ്രിയ മോഡലുകൾ നിരവധി ഉണ്ടായി. നെക്സോൺ കൂടി എത്തിയതോടെ ഇലക്ട്രിക് വാഹനങ്ങളുടെ ടാറ്റ പതിപ്പിന് തുടക്കമായി.

അതിന് തുടർച്ചയെന്നോണം ടാറ്റ ടിഗോർ ഇലക്ട്രിക് കൂടി വിപണിയിലേക്ക് എത്തുകയാണ്. ലുക്കിലോ,എക്സറ്റീരിയറിലോ കാര്യമായ മാറ്റം ഇല്ലെങ്കിലും ഒരു സ്റ്റാൻഡേർഡ് കാർ എന്ന് തന്നെ ടിഗോറിനെ പറയാം. 2017-ൽ നിർമ്മാണം ആരംഭിച്ച സെഡാൻ ടൈപ്പാണ് ടിഗോർ. ഇപ്പോഴിതാ ടിഗോറിൻറെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തുന്നു.

ALSO READ: വിപണി പിടിക്കാൻ ഒരുങ്ങി Tata Tigor Electric

 

6 വേരിയൻറുകളും അഞ്ച് നിറങ്ങളും കാറിനുണ്ട്. 5,64,713 രൂപ എക്സ് ഷോറും മുതൽ 7,81,512 രൂപ വരെയാണ് കാറിൻറെ വില. പെട്രോൾ വേർഷന് പരമാവധി 20 കിലോമീറ്ററോളം മൈലേജ് ലഭിക്കും.

സുരക്ഷ നോക്കിയാൽ

രണ്ട് എയർ ബാഗുകൾ, എ.ബി.എസ് ബ്രേക്കിങ്ങ്, റിയർ പാർക്കിങ്ങ് സെൻസർ,സീറ്റ് ബെൽറ്റ് അലർട്ടുകൾ, സ്പീഡ് അലർട്ടുകൾ തുടങ്ങി ടാറ്റയുടെ സുരക്ഷാ സംവിധാനങ്ങൾ എല്ലാം അടങ്ങിയ വണ്ടി തന്നെയാണ് ടിഗോറും 21000 രൂപ കൊണ്ട് കാർ ബുക്ക് ചെയ്യാം.

ALSO READ: Samsung Galaxy A52s 5G : സാംസങ് ഗാലക്‌സി A52s 5G ഫോണുകൾ ഉടൻ ഇന്ത്യയിലെത്തുന്നു

ചാർജിങ്ങ്

നെക്സോണിൽ ഉപയോഗിച്ചിരുന്ന അതേ സിപ്ട്രോൺ ഇവി പവർട്രെയിനാണ് ടിഗോറിലും ഉപയോഗിക്കുന്നത്. ഫാസ്റ്റ് ചാർജ്ജിങ്ങ് ടെക്നോളജിയിൽ പരമാവധി ഒരു മണിക്കൂറിനുള്ളിൽ ചാർജ്ജിങ്ങ് പൂർത്തിയാവും. ഒന്നര ലക്ഷം കിലോ മീറ്ററിലധികമാണ്  ബാറ്ററിയുടെ വാറൻറിയും പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News