UFO in Iraq: ഇറാഖിനെ വട്ടമിട്ട് പറന്നത് പറക്കും തളികയോ ? അമ്പരന്ന് ജനങ്ങൾ - വീഡിയോ
ufo in iraq: യുഎസ് വ്യോമസേനയുടെ ഡ്രോൺ എംക്യു–9 പകർത്തിയ ദൃശ്യമാണ് ഇത്. ലോഹനിർമിതമായ ഈ വസ്തുവിന് വെള്ളിനിറമാണ്. ബലൂണുകളോ, പ്രകൃതിപരമായ ഏതെങ്കിലും സസ്തുവാണയെന്നും അന്വേഷിക്കുന്നുണ്ട്.
ജീവിതത്തിൽ ഇതു വരെ കണ്ടിട്ടില്ലെങ്കിലും ചില വാക്കുകൾ നമ്മൾ ജീവിതത്തിൽ നിത്യേന ഉപയോഗിക്കാറുണ്ട്. അത്തരത്തിലൊന്നാണ് പറക്കും തളിക. ലോകത്താരും ഇതിനെ ഇതു വരെ കണ്ടതായി തെളിവില്ല. ഇതിന്റെ രൂപമെന്ത്?, ആര് കണ്ടുപിടിച്ചു?, യന്ത്രമാണോ?, വാഹനമാണോ എന്നൊന്നും അറിവില്ലെങ്കിലും പറക്കും തളിക പോലെയുണ്ട്, പറക്കുംതളിക കണ്ടു, അതിന്റെ ഫോട്ടോയെടുത്തു, വിഡിയോ എടുത്തു എന്നൊക്കെ ആളുകൾ തട്ടി വിടാറുണ്ട്.ഇതിനെക്കുറിച്ച് ഇപ്പോഴും അന്വേഷിക്കുന്നുണ്ട്. മാത്രമല്ല അതിനെയൊന്ന് അടുത്ത് കാണാൻ ആഗ്രഹമില്ലാത്തവരായി ആരും തന്നെയില്ല. ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം വീണ്ടും പറക്കും തളികയെക്കുറിച്ച് ചർച്ച നടക്കുകയാണ്. ഇത്തവണ വാർത്ത വന്നിരിക്കുന്നത് ഇറാഖിൽ നിന്നുമാണ്. ഇറാഖിലെ സൈനികമേഖലയ്ക്കു മുകളിലൂടെ അജ്ഞാതപേടകം പറക്കുന്നതിന്റെ ദൃശ്യങ്ങൾ പെന്റഗൺ പകർത്തി.
യുഎസ് വ്യോമസേനയുടെ ഡ്രോൺ എംക്യു–9 പകർത്തിയ ദൃശ്യമാണ് ഇത്.കഴിഞ്ഞവർഷമാണ് ഈ സംഭവം നടന്നത്. ലോഹനിർമിതമായ ഈ വസ്തുവിന് വെള്ളിനിറമാണ്. എന്നാൽ ഇതെന്തെന്ന് കൃത്യമായി കണ്ടെത്താനായി ഇത് വരെ സാധിച്ചിട്ടില്ലെന്ന് പെന്റഗണിന്റെ ഓൾ ഡൊമെയ്ൻ റസല്യൂഷൻ ഓഫിസ് (ആരോ) ഡയറക്ടർ സീൻ കിർക്പാട്രിക് പറഞ്ഞു. ഇതിൽ അന്യഗ്രഹപേടകങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ബലൂണുകളോ, പ്രകൃതിപരമായ ഏതെങ്കിലും വസ്തുക്കളോ അല്ലെങ്കിൽ നിരീക്ഷണപേടകങ്ങളോ ഒക്കെയാകാനുള്ള സാധ്യത യുഎസ് പരിശോധിക്കുന്നുണ്ട്.
പെന്റഗണിന്റെ ആരോ ഓഫിസിനു കീഴിൽ ഇതുൾപ്പെടെ 650 കേസുകളാണു വന്നിരിക്കുന്നത്.അജ്ഞാതപേടകങ്ങളുമായി ബന്ധപ്പെട്ട് പെന്റഗണും യുഎസ് രഹസ്യാന്വേഷണ ഏജൻസികളും നിരവധി പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ പ്രശംസമായ ഒന്നാണ് പ്രോജക്ട് ബ്ലൂബുക് രഹസ്യാത്മകമായി സൂക്ഷിച്ച പല യുഎഫ്ഒ രഹസ്യങ്ങളും പെന്റഗൺ ഈയടുത്ത് യുഎസ് കോൺഗ്രസിൽ പരസ്യപ്പെടുത്തിയിരുന്നു. വിവിധ യുഎസ് യുദ്ധക്കപ്പലുകളിൽ നിന്ന് ഷൂട്ട് ചെയ്ത വിഡിയോകളും പുറത്തുവിട്ടിരുന്നു. പെന്റഗൺ യുഎഫ്ഒ വിഡിയോകൾ എന്ന പേരിൽ ഇവ വളരെ പ്രശസ്തമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...