പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളായ Tiktok, Helo ഇന്ത്യയിലെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു.  PubG പോലെയുള്ള ജനപ്രിയ ഗെയ്മിങും സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾക്കും വിലക്കേർപ്പെടുത്തിയതിനെ തുടർന്നാണ് ഇവ പ്രവർത്തനം അവസാനിപ്പിച്ചത്. തുടർന്ന് ജീവനക്കാരെ പിരിച്ച് വിടാൻ ആരംഭിച്ചതോടെ ടിക് ടോകിന് സമാനമായി ഇന്ത്യയിൽ തുടങ്ങിയ പ്ലാറ്റുഫോമുകൾ തൊഴിലവസരങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.  Chingari, Bolo Indya, Mitron, Roposo, ShareChat തുടങ്ങിയവയാണ് ഈ കമ്പനികൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴി‍ഞ്ഞ ആഴ്ച കേന്ദ്ര സർക്കാർ ടിക്ടോക്ക് (Tiktok) അടങ്ങിയ ആപ്ലിക്കേഷനുകൾക്കുള്ള വിലക്ക് സ്ഥിരപ്പെടുത്തിയതായി അറിയിച്ചിരുന്നു, തുടർന്ന് ബൈറ്റ് ഡാൻസ് (Byte Dance)തങ്ങളുടെ നിലവിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി നിരവധി പേരെ പിരിച്ചു വിടാൻ ആരംഭിച്ചു. ബൈറ്റ് ഡാൻസിന്റെ ഇടക്കാല തലവനായാ വനെസ്സ പപ്പാസും വൈസ് പ്രസിഡന്റും ചേർന്ന് കമ്പിനിയിലെ ജീവനക്കാർക്ക് അയച്ച മെയിലിലാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 2000 ത്തോളം ജീവനക്കാരെയാണ് ബൈറ്റ്ഡാൻസ് പിരിച്ച് വിട്ടത്.


ALSO READ: Budget Smart Phone: സാംസങ് ഗാലക്‌സി എം 02 ഇന്ത്യയിലേക്ക്


ഇപ്പോൾ ബെറ്റ് ഡാൻസ് പിരിച്ച് വിട്ട തൊഴിലാളികളെ തങ്ങളുടെ കമ്പനികളിലേക്ക് എടുക്കുക എന്ന ലക്ഷ്യവുമായാണ് സമാന പ്ലാറ്റുഫോമുകൾ രംഗത്തെത്തിയിരിക്കുന്നത്. ചിങ്കാരി (Chingari) ആപ്പിനെ സിഇഒ "ബൈറ്റ് ഡാൻസിൽ ജോലി ചെയ്തിരുന്നവർ ജോലി അന്വേഷിക്കുന്നെങ്കിൽ താങ്കളെ ബന്ധപ്പെടണമെന്ന്  ട്വീറ്ററിലൂടെ (Twitter) ആവശ്യപ്പെട്ടിരുന്നു.  ട്രെലും സമാനമായ ഓഫറുമായി രംഗത്തെത്തിയിരുന്നു. കഴിവുള്ള ആളുകളെ തങ്ങൾ സപ്പോർട്ട് ചെയ്യുമെന്നും  അവർ അറിയിച്ചിരുന്നു. അതുപോലെ തന്നെ ബോലോ ഇന്ത്യയുടെ ഫൗണ്ടറായ വരുൺ സക്സീനയും ഇത് വളരെ ഖേദകരമായ ഒരു അവസ്ഥയാണെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ തങ്ങൾ സന്നിദ്ധരാണെന്നും അറിയിച്ച് കൊണ്ട് രംഗത്തെത്തി.


 



ALSO READ: FAU-G Game 5 Million Downloads കടന്നു; Google പ്ലേ സ്റ്റോറിലെ Top Free Gamesൽ ഒന്നാമത്


2020 ജൂണിലാണ് ഇന്ത്യ ചൈനീസ് ബന്ധമുള്ള ടിക് ടോക്ക് ഹെലോ ഉൾപ്പെടെയുള്ള 53 ആപ്പുകൾ (Chinese Applications) ഇന്ത്യയിൽ പ്രവർത്തിക്കാൻ വിലക്കേർപ്പെടുത്തുന്നത്. തുടർന്ന് ഇത്രയും നാളുകളായി ഇന്ത്യയിലെ പ്രവർത്തനം പുനഃരാരംഭിക്കുമെന്നായിരുന്നു അപ്ലേക്കേഷന്റെ ജീവനക്കാരും ഉപഭോക്താക്കളും കരുതിയിരുന്നത്. എന്നാൽ സർക്കാർ വിലക്ക് സ്ഥിരപ്പെടുത്തുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

 ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.