ന്യൂ ഡൽഹി: ഒരു സ്മാർട്ട് ഫോൺ വാങ്ങുന്നതിന് ഉപഭോക്താവ് എന്തിനാണ് ഏറ്റവും കൂടുതൽ പരി​ഗണന നൽകുന്നതിന് കുറിച്ച് ജൂണിൽ സൈബർ മീഡിയ റിസേർച്ച് പഠനം നടത്തിയിരുന്നു. ഫോൺ വാങ്ങുമ്പോൾ ഫോണിന്റെ ബാറ്ററി ചാർജിനാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുകയെന്ന് 61 ശതമാനം പേർ അഭിപ്രായപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉപഭോക്തക്കൾ തങ്ങളുടെ ഫോണിന്റെ (Smart Phone) ചാർജ് കുറെ നേരം നിലനിർത്താൻ പല വഴികളും തേടാറുണ്ട്. സൈബർ മീഡിയ റിസേർ‌ച്ചിന്റെ പഠനത്തിൽ പറയുന്നത്, 70 ശതമാനം പേർ ഫോണിന്റെ ബ്രൈറ്റ്നെസ് കുറയ്ക്കുമെന്നും ഫോണിൽ എപ്പോഴും ബാറ്ററി സേവ് മോഡ് ഓണാക്കി വെക്കുമെന്നും 66 ശതമാനം പേരും കൂടുതൽ ബാറ്ററി ഉപയോ​ഗിക്കുന്ന ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നത് നിർത്തലാക്കുമെന്ന് 63% പേരും അഭിപ്രായപ്പെട്ടു. 56 ശതമാനം പേർ വൈഫൈ ഓഫാക്കി വെക്കുമെന്നും ലൊക്കേഷൻ സെർവീസ് ഉപയോ​ഗിക്കാത്ത 50% പേരുണ്ടെന്നുമാണ് പഠനത്തിൽ പറയുന്നത്.


Also Read: ഈ 7 ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക..!!


ഒരു സമയത്തിന് ശേഷമാണ് ഫോണിന്റെ ബാറ്റിറി കൂടുതൽ നേരം നിൽക്കുന്ന പ്രത്യേകത എല്ലാ ഫോൺ നിർമാതക്കളും നിർമിക്കാൻ പരി​ഗണന നൽകി തുടങ്ങിയത്. ഇപ്പോൾ നമ്മുടെ ദിനംപ്രതിയുള്ള ഫോണിന്റെ ഉപയോ​ഗം വർധിച്ച് കൊണ്ട് തന്നെ ഇരിക്കുകയാണ്. ഏത്രയൊക്കെ mAh കൂടിയ ഫോൺ ആണെങ്കിലും ഒരു ഘട്ടം കഴിയുമ്പോൾ അതിന്റെ ചാർജ് വേ​ഗം തീരുന്ന അവസ്ഥയിലേക്ക് എത്തി ചേരും. അങ്ങനെ ബുദ്ധിമുട്ടുമ്പോൾ ബാറ്ററിയുടെ പ്രവർത്തതനം കൂടുതൽ നേരം നിലനിർത്താൻ ഇവയൊന്ന് ശ്രമിച്ചു നോക്കുക.


ബാക്​ഗ്രൗണ്ട് ആപ്ലിക്കേഷനുകൾ


നമ്മുടെ ഫോണുകളിൽ പല ആപ്ലിക്കേഷനുകൾ (Apps) നമ്മുക്ക് ആവശ്യമില്ലാത്ത സമയത്തും ബാക്​ഗ്രൗണ്ടിൽ പ്രവർത്തിച്ചു കൊണ്ടെ ഇരിക്കും. ഈ ആപ്പുകളാണ് ഫോണിന്റെ ഏറ്റവും കൂടുതൽ ബാറ്ററി ഉപയോഗിക്കുന്നത്. അവ ഒഴിവാക്കാനായി സെറ്റിങ്സിൽ പോയി ബാറ്ററി യൂസേജിൽ കയറി അനാവശ്യമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പ്രവർത്തനം നിർത്തുക. അല്ലാത്തപക്ഷം ആ ആപ്ലിക്കേഷൻ നിങ്ങൾ ഉപയോ​ഗിക്കുന്നിലെങ്കിൽ അൺഇൻസ്റ്റാൾ ചെയ്യുക.


Also Read: Twitter: അബദ്ധത്തിൽ പോലും ഇത്തരം മെസേജ് ട്വീറ്റ് ചെയ്യരുത്, ചെയ്താൽ..!


ഫോണിന്റെ ലൊക്കേഷൻ


പല അപ്ലീക്കേഷനുകൾ ഉപയോ​ഗിക്കാൻ നാം ലൊക്കേഷനുകൾ ഓൺ ചെയ്യാറുണ്ട്. എന്നാൽ ഉപയോഗത്തിന് ശേഷം ലൊക്കേഷൻ ഓഫ് ചെയ്യാൻ മറക്കുകയും ചെയ്യും. ലൊക്കേഷൻ ഓണായി കിടന്നാൽ ഫോണിന്റെ അത് ബാറ്ററി കൂടുതൽ ഉപയോ​ഗിക്കും. അതുകൊണ്ട് ആവശ്യമില്ലാത്ത സമയങ്ങൾ ഫോണിന്റെ ലൊക്കേഷൻ ഓഫാക്കി തന്നെ വെക്കുന്നത് ചാർജ് കുറെ നേരം നിൽക്കാൻ സഹായകമാകും.


ഫോണിന്റെ ബ്രൈറ്റ്നെസ്


ഏറ്റവും കൂടുതൽ ഫോണിന്റെ ബാറ്ററി നഷ്ടപ്പെടുന്നത് സ്ക്രീന്റെ ഉയർന്ന ബ്രൈറ്റ്നെസാണ്. അതിനാൽ ആവശ്യനുസരണമായി ഫോണിന്റെ ബ്രൈറ്റ്നെസ് നിലനിർത്തുക. ഇപ്പോൾ നിരവധി ഫോണുകളിൽ ഡാർക്ക് മോഡ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നണ്ട്. അത് ഫോണിന്റെ ബാറ്റിറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും


Also Read: ഇന്ത്യക്കാരുടെ ലോക്ക്ഡൗണ്‍ ഡേറ്റിംഗ്; QuackQuack-ന് 10 മില്യൺ ഉപഭോക്താക്കള്‍!!


സ്ക്രീൻ ഓണായി ഇരിക്കുന്ന സമയം കുറയ്ക്കുക


ഫോൺ ഉപയോ​ഗിക്കാത്ത സമയങ്ങളിൽ സ്ക്രീൻ തെളിഞ്ഞ് നിൽക്കുന്നതും ബാറ്ററിയുടെ പ്രവർത്തനത്തെ ബാധിക്കും. അതിനായി സ്ക്രീൻ ഓണായിരിക്കുന്ന സമയം വളരെ കുറച്ച് നേരത്തേക്ക് മാത്രമാക്കി ചുരുക്കുക. പരമാവധി അനിമേഷൻ പോലെയുള്ള സ്ക്രീൻ സേവറുകൾ ഒഴുവാക്കുന്നത് നല്ലതാണ്.