Twitter പണിമുടക്കിയോ? ചോദ്യം ട്വീറ്റ് ചെയ്ത് ചോദിച്ച് ട്വിറ്റർ ഉപഭോക്താക്കൾ
ഇന്ന് രാവിലെ മുതൽ 71000 ത്തിൽ പരം ഉപഭോക്താക്കൾക്ക് ട്വിറ്റർ ഉപയോഗിക്കുന്നതിൽ പ്രശ്നം നേരിട്ടു.
New Delhi: ഇന്ന് രാവിലെ മുതൽ 71000 ത്തിൽ പരം ഉപഭോക്താക്കൾക്ക് ട്വിറ്റർ (Twitter)) ഉപയോഗിക്കുന്നതിൽ പ്രശ്നം നേരിട്ടു. പ്രശ്‌നം നേരിട്ട പലർക്കും പോസ്റ്റുകൾ കാണാൻ സാധിക്കുന്നുണ്ടായിരുന്നെങ്കിലും ട്വീറ്റുകൾ പോസ്റ്റ് ചെയ്യാനോ ലൈക് ചെയ്യാനോ റീട്വീറ്റ് ചെയ്യാനോ കഴിന്നുണ്ടായിരുന്നില്ല. പ്രശ്‌നം പ്രധാനമായും അനുഭവപ്പെട്ടത് അമേരിക്കയിലായിരുന്നു. ട്വീറ്റ് ചെയ്യാൻ ശ്രമിച്ചവർക്കെല്ലാം വീണ്ടും ട്വീറ്റ് ചെയ്യാൻ ശ്രമിക്കൂ എന്ന സന്ദേശമാണ് ലഭിച്ചത്.
ട്വിറ്ററിന് പ്രശ്‌നം വന്നതോടെ പല ഉപഭോക്താക്കളും ട്വിറ്ററിൽ തന്നെയാണ് ട്വിറ്ററിന് എന്താണ് പ്രശ്നം എന്ന് ചോദിച്ച് കൊണ്ടെത്തിയത്. ട്വിറ്ററിന്റെ പ്രശ്‌നത്തെ കുറിച്ച് ഇതിനുള്ളിൽ തന്നെ നിരവധി ട്വിറ്ററാറ്റികളാണ് ഇതിനോടകം തന്നെ രംഗത്തെത്തിയത്. ട്വിറ്റെറിന്റെ (Tweet) പ്രശ്‌നങ്ങൾ വന്നതോടെ പ്രശ്‌നം പരിഹരിച്ച് കൊണ്ടിരിക്കുകയാണ് എന്ന വിവരവുമായി ട്വിറ്ററും രംഗത്തെത്തിയിരുന്നു.
ആഴ്ചകൾക്ക് മുമ്പ് ഫേസ്ബുക്കും (Facebook) വാട്ട്സ്ആപ്പും ഇത് പോലെ പണിമുടക്കിയിരുന്നു. വാട്സ്ആപും ഇന്‍സ്റ്റഗ്രാമും,ഫേസ്ബുക്കുമാണ് മാർച്ച് 19 രാത്രി മുതൽ പ്രവർത്തിക്കാതായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശ്നം കണ്ടെത്തി. വാട്സ്ആപ്പില്‍ എഴുത്ത് സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ, ഫോട്ടോകള്‍ എന്നിവ ലോഡ് ആവുന്നില്ലെന്നു പരാതിയുണ്ടായിരുന്നു.
ALSO READ: Dating App: സ്പാർക്ക്ഡുമായി ഫേസ്ബുക്ക് എത്തുന്നു; തരംഗം ആകുമോ പുതിയ ഡേറ്റിങ് ആപ്പ്
നിരവധി മണിക്കൂറുകൾ തകരാർ നേരിട്ട ട്വിറ്റർ ഭാഗികമായി ഇപ്പോൾ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 5.30 മണി മുതലാണ് പ്രശ്‌നം നേരിടാൻ ആരംഭിച്ചിരുന്നത്. ഡൗൺ ഡിറ്റക്ടറാണ് ട്വിറ്ററിന്റെ പ്രശ്നം ആദ്യം പുറത്ത് വിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.