VI vs Jio : 202 രൂപയ്ക്ക് 13 ഒടിടികൾ; ജിയോയ്ക്ക് ചെക്ക് വെച്ച് വിഐ
VI Movie & TV Pro Plan : 13ൽ അധികം ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സക്രിപ്ഷനാണ് 202 രൂപയുടെ പ്ലാനിലൂടെ ലഭിക്കുന്നത്
VI vs Jio Plans : ഇന്ത്യൻ ടെലികോ മേഖലയൽ നവതരംഗ സൃഷ്ടിച്ച സേവനദാതക്കളാണ് റിലയൻസിന്റെ ജിയോ. ഇന്ന് ഇന്ത്യയിൽ ഇത്രയധികം ഇന്റർനെറ്റ് ഉപയോക്താക്കളെ നേടിയെടുക്കാൻ സാധിച്ചതിൽ വലിയ പങ്കും ജിയോയുടെയാണ്. ടെലികോം മേഖലയിലെ ജിയോ കുതിക്കുമ്പോൾ അതിനൊപ്പമെത്തി ചേരാനായി കഷ്ടപ്പെടുകയാണ് മറ്റ് സേവനദാതക്കൾ. നിലവിൽ ജിയോ അവതരിപ്പിക്കുന്ന പ്ലാനുകൾ വില കുറച്ച് നൽകിയാണ് മറ്റ് സേവനദാതക്കൾ മത്സരിക്കുന്നത്.
ഇപ്പോൾ ജിയോയുടെ പുതിയ പ്ലാനായ ജിയോടിവി പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലനിനോട് ഏറ്റുമുട്ടാൻ വിഐ വില കുറച്ച് മറ്റൊരു പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. ജിയോ നൽകുന്നത് പോലെ 14 ഓളം ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷാണ് വിഐ 202 രൂപയുടെ പ്ലാനിലൂടെ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകാൻ ഒരുങ്ങുന്നത്.
ALSO READ : Free OTT Jio Recharge | ആമസോൺ, നെറ്റ്ഫ്ലിക്സ്, ഹോട്ട് സ്റ്റാർ ഫ്രീ ; ജിയോ റീ ചാർജ്ജ് ചെയ്യാം
ജിയോടിവി പ്രീമിയം സബ്സ്ക്രിപ്ഷൻ
കഴിഞ്ഞ ആഴ്ചയാണ് ജിയോ, ജിയോ ടിവി പ്രീമിയം സബ്സ്ക്രിപ്ഷൻ അടുങ്ങുന്ന മൂന്ന് പ്ലാനുകൾ അവതരിപ്പിച്ചത്. ഇതിലൂടെ 14 ഒടിടി പ്ലാറ്റ്ഫോമുകളുടെ സേവനം ലഭ്യമാണ്. ജിയോടിവിയുടെ ഒരൊറ്റ ലോഗിനിലൂടെ ഈ 14 പ്ലാറ്റ്ഫോമുകളുടെ സേവനം ലഭിക്കുന്നതാണ്. 398 രൂപ, 1198 രൂപ, 4498 രൂപ ഇന്നിങ്ങനെയാണ് പ്ലാനുകൾ. കൂടാതെ രണ്ട് ജിബി പ്രതിദിനം ഇന്റർനെറ്റും 100 എസ്എംഎസും അൺലിമിറ്റഡ് വോയ്സ് കോളിങ്ങും ഈ പ്ലാനുകളിലൂടെ ലഭിക്കുന്നതാണ്.
ജിയോടിവി പ്രീമിയം സബ്സ്ക്രിപ്ഷനിലൂടെ ലഭിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകൾ- ജിയോസിനിമ പ്രീമിയം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സീ5, സോണി ലിവ്, പ്രൈം വീഡിയോ, ലയൻസ്ഗേറ്റ് പ്ലേ, ഡിസ്കവറി പ്ലസ്, ഡോക്യൂബെ, ഹോയ് ചോയ്, സൺ നെക്സ്റ്റ്, പ്ലാനെറ്റ് മറാത്തി, ചൌപൽ, എപ്പിക്ഓൺ, കാഞ്ചാ ലങ്ക തുടങ്ങിയവയാണ്
വിഐ മൂവീസ് ആൻഡ് ടിവി പ്രൊ
202 രൂപയുടെ ഒരു മാസത്തെ അടിസ്ഥാന പാക്കേജ് മാത്രമാണ് വിഐ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഈ പ്ലാനിലൂടെ ഉപയോക്താവിന് 13ൽ അധികം വരുന്ന ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ മാത്രമെ ലഭിക്കൂ. ജിയോ നൽകുന്ന ഡാറ്റ, എസ്എംഎസ്, കോളിങ് സേവനങ്ങൾ ഈ പാക്കേജിലൂടെ ലഭ്യമില്ല. വിവിധ ഒടിടികളുടെ സബ്സ്ക്രിപ്ഷനുകൾ 202 രൂപ ലഭിക്കുമെന്നതാണ് ഈ ഓഫറിന്റെ മേന്മ. ഏതെല്ലാം ഒടിടി സബ്സ്ക്രിപ്ഷനുകളാണ് ഇതിലൂടെ ലഭിക്കുക ഇതുവരെ വിഐ അറിയിച്ചിട്ടില്ല.
സാധാരണ വിഐ മൂവിസ് ആൻഡ് ടിവി പ്രൊയിലൂടെ ലഭിക്കുന്നത് സോണി ലിവ്, സീ5, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സൺനെക്സ്റ്റ്, ഹങ്കാമ, ഷെമാരൂമി എന്നീ പ്ലാറ്റുഫോമുകളാണ്. ബാക്കിയുള്ളവ ഏതെല്ലാമാണെന്ന് വിഐ പിന്നാലെ അറിയിക്കുന്നതാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.