സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ ഉടൻ ആറ് ഫോണുകൾ ഇന്ത്യയിൽ എത്തിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. ടിപ്പ്സ്റ്ററായ പരസ് ഗുഗലാനിയാണ് ഈ വിവരം പുറത്തുവിട്ടത്. വിവോ വൈ 02എസ്, വിവോ വൈ 16,  വിവോ വൈ 35, വിവോ വൈ 22, വിവോ വൈ 22എസ്, വിവോ വൈ01 എന്നീ ഫോണുകളാണ് ഉടൻ വിപണിയിലെത്തിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ തന്നെ വിവോ വൈ 22 എസ് ഫോണുകളുടെ സവിശേഷതകളും പരസ് ഗുഗലാനി പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്തോനേഷ്യയിൽ പുറത്തിറക്കിയ വിവോ വൈ 21  എസ് ഫോണുകളുടെ പിൻഗാമികളായി ആണ് വിവോ വൈ 22 എസ് ഫോണുകൾ എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവോ വൈ 22 എസ് ഫോണുകൾ ഡ്യൂവൽ ക്യാമറ സെറ്റപ്പിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ഫോണിന്റെ ക്യാമറ ഐലൻഡ് ഒരുക്കുന്നത്. ആകെ 2 കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഡാർക്ക് ബ്ലൂ, സ്കൈ ബ്ലൂ കളർ വേരിയന്റുകളിൽ ഫോൺ ഇന്ത്യൻ വിപണിയിലെത്തും.  ഫോണുകൾക്ക് 6.55 ഇഞ്ച് വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയാണ് ഫോണിന് പ്രതീക്ഷിക്കുന്നത്. എച്ച്ഡി റെസൊല്യൂഷനോട് കൂടിയ എൽസിഡി പാനലാണ് ഫോണിൽ ക്രമീകരിക്കുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന് 50എംപി മെയിൻ ലെൻസും 2എംപി സെക്കൻഡറി സെൻസറും ഫോണിന് ഉണ്ടാകും.


ALSO READ: Realme GT Neo 3T : കിടിലം ലുക്കുമായി റിയൽമി ജിടി നിയോ 3ടി ഫോണുകൾ ഉടനെത്തും; അറിയേണ്ടതെല്ലാം


 അതേസമയം റിയൽമിയുടെ ഏറ്റവും പുതിയ റിയൽമി ജിടി നിയോ 3ടി  ഫോണുകൾ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഫോണുകൾ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിയൽമിയുടെ സിഇഒ മാധവ് ഷെത്ത് മുമ്പ് തന്നെ അറിയിച്ചിരുന്നു. ഇപ്പോൾ റിയൽമി യുടെ പുതിയ ഫോണായ റിയൽ മി 9ഐ യുടെ ലോഞ്ച് ഇവെന്റിലാണ്  റിയൽമി ജിടി നിയോ 3ടി  ഫോണുകളുടെ ടീസർ പുറത്തുവിട്ടത്. എന്നാൽ ഫോണിന്റെ കുറച്ച് സവിശേഷതകൾ മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മുമ്പ് തന്നെ ചൈനയിൽ അവതരിപ്പിച്ച റിയൽ മി ക്യു5 ഫോണുകളുടെ റീബ്രാൻഡഡ്‌ വേർഷനാണ് റിയൽമി ജിടി നിയോ 3ടി  ഫോണുകളെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


 റിയൽമി ജിടി നിയോ 3ടി  ഫോണുകൾ 120Hz റിഫ്രഷ് റേറ്റോട് കൂടിയ 6.62 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയോട് കൂടിയാണ് എത്തുന്നത്. ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനോട് കൂടിയ അമോലെഡ് ഡിസ്പ്ലേ പാനൽ ഫോണിന് ഉണ്ടായിരിക്കും. കൂടാതെ ഇൻഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സ്കാനറും ഫോണിന് ഉണ്ടായിരിക്കും. ഫോണിന് 8 ജിബി റാം 256 ജിബി സ്റ്റോറേജ്‌ വേർഷനോട് കൂടിയാണ് ഫോൺ എത്തുന്നത്. ഫോണിന്റെ പ്രോസസ്സർ ക്വാൽകോം സ്നാപ്ഡ്രാഗൺ 870 SoC ആണ്.  80 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയ  5,000 mAh ബാറ്ററിയാണ് ഫോണിന് ഉള്ളത്. ഫോണിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 64എംപി മെയിൻ ലെൻസ്, 8എംപി അൾട്രാ വൈഡ് ലെൻസ്, 2എംപി  ലെൻസ് എന്നിവയാണ് ഫോണിനുള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ