വളരെ മികച്ച സവിശേഷതകളുമായി വിവോയുടെ പുതിയ എൻട്രി ലെവൽ ഫോണുകൾ ഇന്ത്യയിലെത്തി. എച്ച്ഡി പ്ലസ് റെസല്യൂഷനോടു കൂടിയ 6.51-ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിന്റെ പ്രധാന ആകർഷണം. വളരെ കുറഞ്ഞ വിലയിലാണ് ഫോണെത്തിയിരിക്കുന്നത്. 13-മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ,  മീഡിയടെക് ഹീലിയോ P35 SoC എന്നിവയോട് ഒപ്പം എത്തുന്ന ഫോണിന്റെ വില 12,499 രൂപയാണ്. ഫോൺ ആകെ ഒരു സ്റ്റോറേജ് വേരിയന്റിലാണ് എത്തുന്നത്. 4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്.  ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഗോൾഡ്, ബ്ലാക്ക് നിറങ്ങളിലാണ് ഫോൺ എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എച്ച്ഡി പ്ലസ് റെസല്യൂഷനോടു കൂടിയ 6.51-ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിന് ഉള്ളത്. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസൈനിലാണ് ഫോൺ എത്തുന്നത്. ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പിലാണ് ഫോൺ എത്തുന്നത്.  13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി ക്യാമറയുമാണ് ഫോണിന് ഉള്ളത്. ഫോണിന്റെ ഫ്രണ്ട് ക്യാമറ 5 മെഗാപിക്സലുകളാണ്. ഫോണിന്റെ പ്രൊസസ്സർ  മീഡിയടെക് ഹീലിയോ P35 SoC ആണ്. 1 ജിബി എക്സറ്റൻന്റഡ് റാമും ഫോണിനുണ്ട്. 10 വാറ്റ്‌സ് ഫാസ്റ്റ് ചാർജിങ്ങോട് കൂടിയ 5000mAh ബാറ്ററിയാണ് ഫോണിനുള്ളത്. 


ALSO READ: Vivo T1 5G : വമ്പൻ ബാറ്ററിയും കിടിലം ഡിസ്‌പ്ലേയുമായി വിവോ ടി1 5ജിയുടെ സിൽക്കി വൈറ്റ് വേരിയന്റ് ഇന്ത്യയിൽ എത്തി


അതേസമയം വിവോയുടെ വിവോ ടി1 5ജി ഫോണുകളുടെ സിൽക്കി വൈറ്റ് വേരിയന്റ്  ഈ മാസം ആദ്യം ഇന്ത്യൻ വിപണിയിൽ എത്തിച്ചിരുന്നു.   120 Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 5,000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. 4 ജിബി റാം 128 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ  4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില  15,990 രൂപയും  6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 16,990 രൂപയുമാണ്. ഫ്ലിപ്പ്ക്കാർട്ടിൽ മാത്രമാണ് ഫോൺ ലഭ്യമാകുന്നത്. ഫോണിന്റെ റെയിൻബോ ഫാന്റസി, സ്റ്റാർലൈറ്റ് ബ്ലാക്ക്  എന്നീ കളർ വേരിയന്റുകൾ മുമ്പ് തന്നെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ആളുകൾ ഏറെ കാത്തിരുന്ന വേരിയന്റാണ് ഈ മാസം ഇന്ത്യയിൽ എത്തിച്ചത്.


വിവോ ടി1 5ജി ഫോണുകൾ 6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫോണിന്റെ സ്ക്രീൻ റെസൊല്യൂഷൻ 1,080×2,408  പിക്സൽസാണ്. ഫോണിന് 120 Hz റിഫ്രഷ് റേറ്റും 240 Hz സാംപ്ലിങ് റേറ്റുമാണ് ഉള്ളത്. ഫോണിന് ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5G  പ്രോസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 1 ടിബി വരെ മെമ്മറി എക്സ്പാൻഡ് ചെയ്യാൻ സാധിക്കും . ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറും f/2.4 അപ്പേർച്ചറുള്ള രണ്ട് 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുകളുമാണ് ഫോണിനുള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ