Vivo T1 5G : വമ്പൻ ബാറ്ററിയും കിടിലം ഡിസ്‌പ്ലേയുമായി വിവോ ടി1 5ജിയുടെ സിൽക്കി വൈറ്റ് വേരിയന്റ് ഇന്ത്യയിൽ എത്തി

120 Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 5,000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. 

Written by - Zee Malayalam News Desk | Last Updated : Sep 17, 2022, 04:11 PM IST
  • 120 Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 5,000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
  • ഫോണിന്റെ 4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 15,990 രൂപയും 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 16,990 രൂപയുമാണ്.
  • ഫ്ലിപ്പ്ക്കാർട്ടിൽ മാത്രമാണ് ഫോൺ ലഭ്യമാകുന്നത്.
  • വിവോ ടി1 5ജി ഫോണുകൾ 6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.
Vivo T1 5G : വമ്പൻ ബാറ്ററിയും കിടിലം ഡിസ്‌പ്ലേയുമായി വിവോ ടി1 5ജിയുടെ സിൽക്കി വൈറ്റ് വേരിയന്റ്  ഇന്ത്യയിൽ എത്തി

വിവോയുടെ വിവോ ടി1 5ജി ഫോണുകളുടെ സിൽക്കി വൈറ്റ് വേരിയന്റ്  ഇന്ത്യൻ വിപണിയിൽ എത്തിച്ചു. ഇതിനോടകം തന്നെ  ഫോണിന്റെ റെയിൻബോ ഫാന്റസി, സ്റ്റാർലൈറ്റ് ബ്ലാക്ക്  എന്നീ കളർ വേരിയന്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. 120 Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 5,000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. 4 ജിബി റാം 128 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ  4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില  15,990 രൂപയും  6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 16,990 രൂപയുമാണ്. ഫ്ലിപ്പ്ക്കാർട്ടിൽ മാത്രമാണ് ഫോൺ ലഭ്യമാകുന്നത്.

വിവോ ടി1 5ജി ഫോണുകൾ 6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫോണിന്റെ സ്ക്രീൻ റെസൊല്യൂഷൻ 1,080×2,408  പിക്സൽസാണ്. ഫോണിന് 120 Hz റിഫ്രഷ് റേറ്റും 240 Hz സാംപ്ലിങ് റേറ്റുമാണ് ഉള്ളത്. ഫോണിന് ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5G  പ്രോസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 1 ടിബി വരെ മെമ്മറി എക്സ്പാൻഡ് ചെയ്യാൻ സാധിക്കും . ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറും f/2.4 അപ്പേർച്ചറുള്ള രണ്ട് 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുകളുമാണ് ഫോണിനുള്ളത്.

ALSO READ: Vivo V25 5G : കിടിലം ക്യാമറയുമായി വിവോ വി25 5ജി ഫോണുകൾ ഇന്ത്യയിലെത്തി; വിലയെത്ര?

അതേസമയം  വിവോയുടെ മിഡ് റേഞ്ച് ഫോൺ വിവോ വി25 5ജി ഫോണുകൾ കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിച്ചു. വിവോ വി25 സീരീസിലെ ഫോണാണ് വിവോ വി25 5ജി. വിവോ വി25 5ജി, വിവോ വി 25 പ്രൊ ഫോണുകളാണ് ഈ സീരിസിൽ ഉള്ളത്.  64 മെഗാപിക്സൽ  ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 8 ജിബി എക്സ്റ്റെൻഡഡ് റാം, 50 മെഗാപിക്സൽ സെൽഫി ക്യാമറ  എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഫ്ലിപ്പ്കാർട്ടിന്റെ സെപ്റ്റംബർ 23 ന് ആരംഭിക്കുന്ന ബിഗ് ബില്യൺ ഡേയ്‌സിൽ ഫോൺ എത്തും. ആകെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. 

8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 27999 രൂപയാണ്. അതേസമയം ഫോണിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 31999 രൂപയാണ്. ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. സർഫിംഗ് ബ്ലൂ, എലഗന്റ് ബ്ലാക്ക് കളർ വേരിയന്റുകളിലാണ് ഫോൺ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ എന്നിവയിലൂടെയാണ് ഫോണുകൾ വിപണിയിൽ എത്തിക്കുന്നത്.

വിവോ വി 25 5ജി ഫോണുകൾക്ക് ഫുൾ എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് കൂടിയ 6.44 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസൈനിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ റിഫ്രഷ് റേറ്റ്‌ 90 Hz ആണ്. വളരെ മികച്ച പ്രോസെസ്സറോട് കൂടിയാണ് ഫോൺ എത്തുന്നത്. 6nm  മീഡിയടെക് ഡൈമെൻസിറ്റി 900 SoC പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ഫോണിൽ മെമ്മറി എക്സ്പാൻഷൻ സൗകര്യമില്ല. കൂടാതെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിന് ഉള്ളത്. 64എംപി മെയിൻ ലെൻസ്, 8എംപി അൾട്രാ വൈഡ് ലെൻസ്, 2എംപി ടെർഷ്യറി ലെൻസ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News